Connect with us

INFORMATION

Dead Hand അഥവാ Perimeter,  സോവിയറ്റ് യൂണിയന്റെ ഇന്നും ജീവിച്ചിരിക്കുന്ന കൊലയാളി

1970 – കളിൽ ശീതയുദ്ധം അതിന്റെ മൂർദ്ധന്യതയിൽ നിൽക്കുന്ന അവസ്ഥയിൽ സോവിയറ്റ് യൂണിയൻ ഒരു കാര്യം മനസ്സിലാക്കി, അമേരിക്കയുമായുള്ള ഒരു ആണവയുദ്ധം

 39 total views

Published

on

Mohammed Subhan

Dead Hand അഥവാ Perimeter,  സോവിയറ്റ് യൂണിയന്റെ ഇന്നും ജീവിച്ചിരിക്കുന്ന കൊലയാളി

1970 – കളിൽ ശീതയുദ്ധം അതിന്റെ മൂർദ്ധന്യതയിൽ നിൽക്കുന്ന അവസ്ഥയിൽ സോവിയറ്റ് യൂണിയൻ ഒരു കാര്യം മനസ്സിലാക്കി, അമേരിക്കയുമായുള്ള ഒരു ആണവയുദ്ധം ഭാവിയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്.പക്ഷേ ആണവായുധം പോലെ സർവ്വ വിനാശകാരിയായ ഒന്ന് ആരാദ്യം, എപ്പോൾ പ്രയോഗിക്കുമെന്നത് അപ്രവചനീയമാണ്. ചിലപ്പോൾ ഹിരോഷിമയിലും നാഗസാക്കിയിയിലും പ്രയോഗിച്ചത് പോലെ ശത്രുവിനെ പൂർണ്ണമായി തളർത്താൻ യുദ്ധത്തിന്റെ അവസാന നാളുകളിൽ ആയിരിക്കാം, അല്ലെങ്കിൽ തന്ത്രപ്രധാനമായ സ്ഥലങ്ങൾ എതിരാളിയുടെ കൈയിൽ വീഴുന്ന അവസ്ഥ ഒഴിവാക്കാൻ ആയിരിക്കാം. എന്നാൽ സോവിയറ്റ് യൂണിയനും അമേരിക്കയും പോലെയുള്ള ആണവ ശക്തികൾ ഏറ്റുമുട്ടുമ്പോൾ സമവാക്യങ്ങളിൽ മാറ്റം വരും.അപ്പോൾ സ്വന്തം ഭാഗത്ത് പരമാവധി നാശം കുറച്ചു കൊണ്ട് തിരിച്ചടിയ്ക്ക് യാതൊരു അവസരവുമുണ്ടാക്കാതെയുള്ള പൂർണ്ണതോതിലുള്ള ഒരു ആക്രമണമായിരിക്കും ആദ്യം ആക്രമണം നടത്തുന്നവർ തിരഞ്ഞെടുക്കുന്നത്.അങ്ങനെയാണെങ്കിൽ ഒരു മുന്നറിയിപ്പും കൂടാതെ പ്രധാന നഗരങ്ങളിലേക്കും സൈനിക കേന്ദ്രങ്ങളിലേക്കും പടക്കപ്പലുകളിലേക്കും, ഏറ്റവും പ്രധാനമായി രാജ്യത്തിന്റെ നേതൃത്വത്തെ തന്നെ പൂർണ്ണമായി തുടച്ചു നീക്കാൻ വേണ്ടി ആണവമിസൈലുകൾ വർഷിക്കപ്പെട്ടേക്കാം.

Russian "Perimeter". Dead hand on live buttonമേൽവിവരിച്ച പോലെ ഒരു അവസ്ഥ സംജാതമായാൽ, അതായത് അപ്രതീക്ഷിതമായ ഒരു ആക്രമണത്തിൽ സോവിയറ്റ് യൂണിയന്റെ നേതൃത്വവും പ്രധാനകേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടാൽ ശത്രുവിന് തിരിച്ചടി നൽകുക എന്ന ലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെട്ട കമ്പ്യൂട്ടർ നിയന്ത്രിതമായ അതിസങ്കീർണ്ണമായ ഒരു ആണവ ആക്രമണ സംവിധാനമാണ് Dead Hand അഥവാ Perimeter.
1974 – ലാണ് സോവിയറ്റ് യൂണിയന്റെ പ്രതിരോധ വിഭാഗം Perimeter – ന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 1985 ജനുവരിയിൽ ഏഴ് പരീക്ഷണഘട്ടങ്ങൾക്ക് ശേഷം ഇത് പൂർണ്ണസജ്ജമായി സേനയുടെ ഭാഗമായി.

What is the system "Perimeter" and how it works. Nuclear Perimeter System -  Economy 2021സോവിയറ്റ് യൂണിയന്റെ എല്ലാ സൈനികവിഭാഗങ്ങളോടും ആയുധ സംവിധാനങ്ങളോടും വാർത്താവിനിമയ സംവിധാനങ്ങളോടും രാജ്യമെമ്പാടും സ്ഥാപിച്ചിട്ടുള്ള നിരവധി സെൻസറുകളോടും എല്ലാം ബന്ധപ്പെട്ടു കിടക്കുന്ന അതീവ സങ്കീർണ്ണമായ ഒരു കമ്പ്യൂട്ടർ സംവിധാനമാണ് Perimeter അഥവാ Dead Hand. ഇന്നുള്ള ആർട്ടിഫിഷ്യൽ ഏജന്റ് (A.I) അഥവാ നിർമ്മിത ബുദ്ധിയോട് ഇതിനെ വേണമെങ്കിൽ ഉപമിക്കാം.

Dead hand – ന്റെ പ്രവർത്തനത്തെയും വ്യാപ്തിയേയും സംബന്ധിച്ചുള്ള പൂർണ്ണവിവരങ്ങൾ ഇന്നും അജ്ഞാതമാണ്.അമേരിക്കയേയും NATO രാജ്യങ്ങളെയും അത് പോലെ തന്നെ ലോകമെമ്പാടുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി ആയിരക്കണക്കിനു ഭൂഖണ്ഡന്തര ആണവ മിസൈലുകൾ (ICBM) സോവിയറ്റ് യൂണിയൻ ഒരുക്കി വച്ചിട്ടുണ്ട്.ഈ മിസൈലുകളുടെയെല്ലാം Launch Codes പ്രസിഡന്റിന്റെ കയ്യിലുള്ള ഒരു Nuclear Suitcase – ൽ സുരക്ഷിതമായിരിക്കും. ഒരു ആണവ ആക്രമണം ഉണ്ടാകുമ്പോൾ പ്രസിഡന്റ് ഈ launch code – കൾ ആക്റ്റിവേറ്റ് ചെയ്യുന്നു. അതോടെ സോവിയറ്റ് യൂണിയന്റെ എല്ലാ ആണവ ആയുധങ്ങളും ലോഞ്ചിന് തയ്യാറായി ആക്റ്റീവ് ആകുന്നു. സൈനിക കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശത്തിനു അനുസരിച്ചു ഈ ആണവായുധങ്ങളുടെ ചുമതലയുള്ള സേന വിഭാഗങ്ങൾക്ക് അവ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുത്തു വിടാം. എന്നാൽ ആദ്യത്തെ ആക്രമണത്തിൽ തന്നെ launch code – കളും സേനാവിഭാഗങ്ങളും നിർവീര്യമാക്കപ്പെട്ടാൽ പ്രത്യാക്രമണം ഉണ്ടാകുകയില്ല. ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ഒരു backup പോലെ പ്രവർത്തിച്ചു തിരിച്ചടിക്കുക എന്നതാണ് Perimeter സംവിധാനത്തിന്റെ ധർമ്മം.
അപ്രതീക്ഷിതമായ ഒരു ആണവമിസൈൽ ആക്രമണത്തിൽ സോവിയറ്റ് യൂണിയൻ പ്രസിഡന്റും സേനാനേതൃത്വവും കൊല്ലപ്പെട്ടു എന്നിരിക്കട്ടെ. ആണവ സ്ഫോടനത്തിന്റെ ഫലമായി ഉണ്ടാകുന്ന സീസ്മിക് തരംഗങ്ങളെയും അന്തരീക്ഷ വ്യതിയാനങ്ങളേയും തിരിച്ചറിയുന്ന സെൻസറുകൾ അത് Perimeter – നെ അറിയിക്കുന്നു. ഉടൻ തന്നെ പൂർണ്ണസജ്ജമാകുന്ന Perimeter സംവിധാനം അതിനോട് ബന്ധപ്പെട്ട എല്ലാ സ്രോതസുകളിൽ നിന്നുമുള്ള ഡാറ്റ പരിശോധിച്ചു തുടങ്ങുന്നു. സൈനിക വാർത്താവിനിമയ സംവിധാനങ്ങൾ, ആണവ റേഡിയേഷൻ അളക്കാനുള്ള സെൻസറുകൾ അങ്ങനെ നിരവധി സ്രോതസ്സുകളെ കൃത്യമായി വിശകലനം ചെയ്തു ഇത് ആണവ ആക്രമണം നടന്നോ ഇല്ലയോ എന്ന തീരുമാനത്തിൽ എത്തിച്ചേരുന്നു.

ആണവ ആക്രമണം നടന്നു എന്ന നിഗമനത്തിൽ Perimeter എത്തിക്കഴിഞ്ഞാൽ പിന്നെ 4 ഘട്ടമായാണ് Perimeter പ്രവർത്തിക്കുന്നത്.

1.)ആദ്യമായി Perimeter ഏറ്റവും ഉയർന്ന സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെടുന്നു.അവിടെ നിന്നും ലഭിക്കുന്ന നിർദ്ദേശം അനുസരിച്ചു Perimeter വെയിറ്റിംഗ് മോഡിലേക്ക് മാറുകയോ shutdown ചെയ്യപ്പെടുകയോ ചെയ്യുന്നു.ഉയർന്ന സൈനിക കേന്ദ്രത്തിൽ നിന്ന് നിർദ്ദേശം ലഭിച്ചില്ലെങ്കിൽ Perimeter രണ്ടാം ഘട്ടം ആരംഭിക്കുന്നു.

2.) രണ്ടാം ഘട്ടത്തിൽ Perimeter “Kazbek” അഥവാ ന്യൂക്ലിയർ ലോഞ്ച് കോഡുകൾ വഹിക്കുന്ന suitcase – മായി ബന്ധപ്പെടുന്നു.ഇതിന്റെ നിയന്ത്രണം പ്രസിഡന്റിന്റെ കൈയിൽ ആയിരിക്കും. പ്രസിഡന്റ് തുടർന്ന് അവിടുന്നുള്ള നിയന്ത്രണം ഏറ്റെടുത്ത് Perimeter – നെ ഷട്ട്ഡൌൺ ചെയ്യുന്നു. എന്നാൽ Kazbek – മായി ബന്ധപ്പെടാതെ ഇരിക്കുകയോ അവിടെ നിന്ന് തുടർനിർദ്ദേശങ്ങൾ വരാതിരിക്കുകയോ ചെയ്യുമ്പോൾ Perimeter മൂന്നാമത്തെ ഘട്ടത്തിലേക്ക് നീങ്ങുന്നു.

Advertisement

3.) മൂന്നാമത്തെ ഘട്ടത്തിൽ Perimeter ലോഞ്ച് പ്രോട്ടോകോളുകൾ ആക്റ്റീവ് ആക്കിയ ശേഷം അവ ക്യാൻസൽ ചെയ്യാനുള്ള അധികാരം മിസൈലുകൾ സൂക്ഷിച്ചിരിക്കുന്ന രഹസ്യകേന്ദ്രങ്ങളിലേക്ക് നൽകുന്നു.നിശ്ചിത സമയത്തിനുള്ളിൽ ഇതിനുള്ള മറുപടി ലഭിച്ചില്ലെങ്കിൽ Perimeter അവസാന ഘട്ടം ആക്റ്റിവേറ്റ് ചെയ്യുന്നു.

4) Perimeter രഹസ്യബങ്കറുകളിൽ നിന്ന് നിരവധി റോക്കറ്റുകൾ ലോഞ്ച് ചെയ്യുന്നു. എന്നാൽ ഇവയിൽ ബോംബുകൾക്ക് പകരം ശക്തിയേറിയ ട്രാൻസ്മിറ്ററുകൾ ആയിരിക്കും ഉണ്ടായിരിക്കുക.ഒരു റേഡിയോ ട്രാൻസ്മിറ്റർ പോലെ പ്രവർത്തിക്കുന്ന ഈ റോക്കറ്റുകൾ നിമിഷനേരങ്ങൾ കൊണ്ട് launch codes പ്രക്ഷേപണം ചെയ്തു എല്ലാ ആണവ മിസൈലുകളേയും ആക്റ്റീവ് ആക്കുന്നു.തുടർന്ന് Perimeter ഭൂമിക്കടിയിൽ രഹസ്യബങ്കറുകളിൽ സൂക്ഷിച്ചു വച്ചിട്ടുള്ളതും അന്തർവാഹിനികളിലും കടലിനടിയിലും എന്ന് വേണ്ട ആക്റ്റീവ് ആയ എല്ലാ ആണവ മിസൈലുകളും മുൻ നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുത്ത് വിട്ട് ശത്രുവിനെതിരെയുള്ള തിരിച്ചടി ഉറപ്പാക്കുന്നു.Launch code – കൾ പ്രക്ഷേപണം ചെയ്തു കൊണ്ടുള്ള റോക്കറ്റുകൾ വിക്ഷേപിക്കപ്പെട്ടാൽ പിന്നെ launching override ചെയ്യുക എന്നത് അസാധ്യമായിരിക്കും.

സോവിയറ്റ് യൂണിയൻ തകർന്നെങ്കിലും Perimeter അഥവാ Dead Hand ഇന്നും ആക്റ്റീവ് ആണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം Perimeter – ന്റെ നിയന്ത്രണം ഏറ്റെടുത്ത റഷ്യ നൂതന ടെക്നോളജി കൊണ്ട് അതിനെ മെച്ചപ്പെടുത്തി ഇന്നും അവരുടെ അവസാന മറുപടിയായി നിലനിർത്തി പോരുന്നു.

 40 total views,  1 views today

Advertisement
Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment3 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment5 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment6 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment2 weeks ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement