എന്താണ് ഡെക്യുപ്ലെറ്റ്സ് ? എന്താണ് സൂപ്പർഫീറ്റേഷൻ ?

0
198

ഡെക്യുപ്ലെറ്റ്സ്

ഒറ്റപ്രസവത്തിലുണ്ടാകുന്ന 10 കുട്ടികള്‍ ഉണ്ടാകുന്നതിനെ ‘ഡെക്യുപ്ലെറ്റ്സ്’ എന്നാണ് പറയുന്നത്.37–കാരിയായ ഗോസിയമെ തമാര സിതോളാണ് അപൂർവ നേട്ടത്തിന് ഉടമയായിരിക്കുന്നത്. 37–കാരിയായ ഗോസിയമെ 7 ആൺകുട്ടികൾക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് ജന്മം നൽകിയിരിക്കുന്നത്. നേരത്തെ തന്നെ ഇരട്ടക്കുട്ടികളുടെ അമ്മയുമാണ് ഇവർ.ഒറ്റപ്രസവത്തിൽ 10 കുട്ടികൾ. ലോകത്തിലെ ഏറ്റവും വലിയ പ്രസവമായിരിക്കും ഇതെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട്.

Woman give birth to 10 babies: Guateng Gosiame Thamara Sithole born 10  babies [decuplets] - BBC News Pidginസിസേറിയനിലൂടെയാണ് 10 കുട്ടികളെയും പുറത്തെടുത്തത്. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു വളരെയധികം വികാരാധീനനും സന്തോഷവാനുമാണ് താനിപ്പോഴെന്നാണ് കുട്ടികളുടെ പിതാവ് ടെബോഗോ സോറ്റെറ്റ്സി പറയുന്നത്. സ്വാഭാവികമായ ഗർഭധാരണമാണ് ഇതെന്നാണ് ദമ്പതികൾ അവകാശപ്പെടുന്നത്. എന്നാൽ ആശുപത്രി അധികൃതരുടെ പ്രതികരണം ഒന്നും ലഭിക്കാത്തത് കൊണ്ട് അത് ഉറപ്പിക്കാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.എന്തായാലും ഇവർ പറയുന്നത് ശരിയാണെന്ന് തെളിഞ്ഞാൽ ഒരൊറ്റ ഗർഭത്തിൽ ജനിക്കുന്ന ഏറ്റവും കൂടുതൽ കുട്ടികൾക്കുള്ള ലോക റെക്കോർഡായി ഇത് മാറും.

New World Record? Woman Claims She Gave Birth to 10 Babies, Says Decuplets  Were Conceived Naturallyഹൈ റിസ്ക് ഗർഭധാരണം കണക്കിലെടുത്ത് തന്റെ കുട്ടികൾ അതിജീവിക്കാൻ സാധ്യതയില്ലെന്ന് ഗോസിയമെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും എല്ലാവരും ജീവനോടെ ജനിച്ചു. ഇവരെ അടുത്ത കുറച്ച് മാസത്തേക്ക് ഇൻകുബേറ്ററുകളിൽ സൂക്ഷിക്കും.

ഗർഭിണിയായിരിക്കെയാണ് വീണ്ടും ഗർഭിണിയാവുന്നതിനെ അപൂർവ പ്രതിഭാസത്തിന് സൂപ്പർഫീറ്റേഷൻ എന്നാണ് പറയുന്നത്.