Entertainment
സുഷുപ്തി മരണവും പത്മരാജനും

ഇടയ്ക്കെല്ലാം ഒരു ഞെട്ടലോടെ നാമെല്ലാം കേട്ടറിയുന്നതാണ് “സുഷുപ്തിമരണങ്ങൾ”. ഉറങ്ങാൻ പോവുമ്പോൾ യാതൊരു അസ്വസ്ഥതയുമുണ്ടായിരുന്നില്ലെന്ന് ചില കൂട്ടരുടെ ഉറ്റവർ പറയുമ്പോൾ മറ്റുചിലരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പറയാനുണ്ടാവുന്നത് വേറെ ചില കഥകളാണ്. മക്കളുടെ ഭാവിയെപറ്റിയുമൊക്കെ പരേതൻ തലേനാൾ പറഞ്ഞിട്ടുണ്ടാവും.
യാത്രാമൊഴിയെന്ന് പിന്നീട് തോനുന്ന ചില വാക്കുകൾ,വാചകങ്ങൾ അങ്ങനെയുള്ള ചിലത് എക്കാലത്തേക്കും ഓർത്തുവെക്കാനുണ്ടാവും ഇവർക്ക്. ചിലർ മരണം മുൻകൂട്ടികണ്ടതുപോലെ ക്ഷേത്രദർശനം, വഴിപാട് എന്നിവ പതിവിനു വിപരീതമായി നടത്തിയെന്നിരിക്കും വിദൂരസ്ഥലത്ത് അടുത്ത ബന്ധുക്കളോട് സമ്പർക്കം നടത്തുക, കണക്ക് തീർക്കുക ഒക്കെ ചെയ്തുവെന്നു വരും കല്ല്യാണങ്ങൾക്കോ മറ്റോ പോയി നന്നായി ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങിയവരാണ് ചില സന്ദർഭങ്ങളിൽ പിറ്റേന്ന് ശാന്തരായി നിത്യനിദ്രയിലാണ്ടവരായി കാണപ്പെടുന്നത്. ഡോക്ടർമാർ ഈ ‘deep death ‘ നെ bangungut (ബാൻഗൻഗട്ട്) എന്ന ഓമനപേരിട്ട് വിളിക്കുന്നു.

പത്മരാജന്റെ അവസാന ചിത്രം
സുഷുപ്തിമരണങ്ങൾ ഫിലിപിനോ ഭാഷയിൽ പറയുന്ന പേരാണിത്. ജപ്പാൻകാർ ഇതിനെ പോകുരി (pokkuri) എന്നും തായ്ലന്റുകാർ ലായ്-തായ് (lai tai) എന്നും പറയുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ മിക്കപ്പോഴും കാരണമൊന്നും വെളിപ്പെടാറില്ല ഹൃദയധമനിക്കോ മറ്റോ കാണുന്ന ചെറിയ രോഗവസ്ഥകളെ അവലംബിച്ച് ഹൃദ്രോഗമെന്നൊരു കാരണം പറഞ്ഞോഴിയുകയാണ് ചില അവസരങ്ങളിലെങ്കിലും അവർ. ഇവ യാദൃച്ഛയാ സംഭവിക്കുന്ന മസ്തിഷ്കനിഷ്ഠമായ മരണമാവാനാണ് കൂടുതൽ സാധ്യത.
ഒരു പൂവ് ഞെട്ടറ്റ് വീഴുന്നത്പോലെ, ഒരു മൃദുഗാനം നിലയ്ക്കുന്നതുപോലെയുള്ള പ്രശാന്തമരണങ്ങളാണ് ഇവ. ജീവിച്ചു തീരുന്നതിനിടയിൽ മനസ്സിൽ അത്തരമൊരു മരണം സൃഷ്ടിച്ച ആഘാതം സൂക്ഷിക്കാത്തവർ ആരുമുണ്ടാവില്ല, സാഹിത്യകാരനും സിനിമ സംവിധായാകനുമായ പത്മരാജന്റെ മരണം ഇത്തരത്തിലൊന്നയിരുന്നു .
Book : പോസ്റ്റ്മോർട്ടം ടേബിൾ
ഭാഗം : ബാൻഗൻഗട്ട്
എഴുത്ത് : ഡോ.ഷെർലി വാസു
📸 പത്മരാജന്റെ അവസാന ചിത്രം
1,887 total views, 6 views today