ഞാനൊരു മുസ്ലിമാണെങ്കിൽ എന്നെ മർദിക്കാൻ പൊലീസിന് അധികാരമുണ്ടോ? ദീപകിന്റെ പോരാട്ടം

82

ഇന്നലത്തെ ഏറ്റവും വലിയ വാർത്തയായിരുന്നു പോലീസ് മർദ്ദനമേറ്റ യുവാവിന് പോലീസ് നൽകിയ ക്ഷമാപനത്തിലെ വാക്കുകൾ. നിങ്ങൾ ഒരു മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ചാണ് മർദിച്ചത് എന്നാണ് ഇദ്ദേഹത്തിന് നൽകിയ വിശദീകരണം. ആ വിശദീകരണത്തിന് ദീപക് എന്ന ചെറുപ്പക്കാരൻ കൊടുത്ത മറുപടിയും, ഈ ഫാസിസത്തിനെതിരെ അദ്ദേഹം നടത്തുന്ന പോരാട്ടവും ഓരോ ദേശ സ്നേഹികളെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഞാൻ ഒരു മുസ്ലിമാണെങ്കിൽ എന്നെ മർദിക്കാനുള്ള അവകാശം പോലീസിനുണ്ടോ എന്നതാണ് അദ്ദേഹം ഉയർത്തുന്ന പ്രസക്തമായ ചോദ്യം!

MP Lawyer, Thrashed by Cops on Way to Hospital, Told He Was ...വിദ്വേഷത്തിലൂന്നിയ ഇന്നത്തെ ഇന്ത്യയുടെ വർഗീയ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ ഈ ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.ഇത്തരം ഫാസിസത്തിനെതിരെ ആ ചെറുപ്പക്കാരൻ നടത്തുന്ന സന്ധിയില്ലാ സമരത്തിന് നമ്മുടെയെല്ലാം അകമഴിഞ്ഞ പിന്തുണയുടെയും ആവശ്യമുണ്ട്. ജില്ലാ പോലീസ് മേധാവി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് അദ്ദേഹം പരാതി കൊടുത്തു, മനുഷ്യാവകാശ കമ്മീഷൻ, മുഖ്യമന്ത്രി, ഹൈക്കോടതി ജഡ്ജി എന്നിവർക്ക് പരാതിയുടെ കോപ്പിയും അദ്ദേഹം അയച്ച് നൽകി. എന്നിട്ടും ഇത് വരെ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല, മാത്രമല്ല പരാതി പിൻവലിക്കാൻ ഭീഷണിയുടെ സ്വരത്തിലാണ് അവർ ആവശ്യപ്പെടുന്നത്. ഒരു കലാപം ഉണ്ടായാൽ പോലും മുസ്ലീങ്ങൾക്ക് എതിരായി പോലീസ് നിൽക്കുക എന്നതാണ് ഇപ്പോളത്തെ രീതി എന്ന് പോലീസുകാർ തന്നെ പറയുമ്പോൾ ഓർക്കണം നമ്മുടെ രാജ്യം ഇതെങ്ങോട്ടാണ് പോകുന്നത്. ഫാസിസത്തിൻ്റെ ഇന്ത്യയിൽ, ഉണ്ടെന്ന് ആരോപിക്കുന്ന ഇസ്ലാമോഫോബിയക്ക് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്.

ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ പൗരന് ഭരണഘടനാ സ്വാതന്ത്യം നൽകുന്ന ഒരു രാജ്യത്താണ് ഈ അനീതി. നാല് വോട്ടുകൾക്ക് വേണ്ടിയും, അധികാരത്തിന് വേണ്ടിയും, സ്ഥാനങ്ങൾക്ക് വേണ്ടിയും ഒരു ന്യുനപക്ഷ വിഭാഗത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന ഈ പ്രവണത ഭാരതത്തിൻ്റെ മതേതരത്വ മുഖത്തിന് തീരാ കളങ്കമാണ്. ഇവിടെയാണ് ദീപക്കിനെപ്പോലുള്ള ചെറുപ്പക്കാരന്റെ പോരാട്ടങ്ങൾ ശ്രദ്ദേയമാവുന്നത്. ഇത്തരത്തിൽ പ്രതികരിക്കുന്ന ഹൈന്ദവ സഹോദരങ്ങളിലാണ് ഈ രാജ്യത്തിൻറെ പ്രതീക്ഷയും. അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചത് തനിക്ക് മർദ്ദനമേറ്റപോഴല്ല. തന്നെ മർദ്ധിക്കാനിടയായ സാഹചര്യത്തെ പോലീസ് വിവരിച്ചപ്പോൾ ആണ്. തടി കണ്ടതും മുസ്ലിമാണെന്ന് വിജാരിച്ച് ആക്രമണം അഴിച്ചു വിടുക. എന്ത് ന്യായീകരണമാണ് ഇതിനുള്ളത്, എന്ത് മറുപടിയാണ് ഇതിനുള്ളത്. ഒരു അജണ്ട തന്നെ രാജ്യം എമ്പാടും ഉള്ള ഇസ്ലാം വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്നിൽ ഉണ്ടെന്നുള്ളതിന് ഇതി കൂടുതൽ എന്ത് തെളിവാണ് വേണ്ടത്? ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്തിരുന്ന് ഇത്തരത്തിൽ വർഗീയത പറയുന്ന പോലീസിനെതിരെ വിട്ട് വീഴ്ചയില്ലാതെ പോരാട്ടം നടത്തുന്ന ഈ ചെറുപ്പക്കാരനെ അക്ഷരം തെറ്റാതെ നമുക്ക് വിളിക്കാം രാജ്യ സ്‌നേഹി എന്ന്. ഒരു മടിയും കൂടാതെ കൊടുക്കാം ഹൃദയത്തിൻ്റെ ഉള്ളിൽ നിന്നുമൊരു സല്യൂട്ട്.

Officer suspended for saying police beat up lawyer for being ”Muslim”
https://www.outlookindia.com/newsscroll/amp/officer-suspended-for-saying-police-beat-up-lawyer-for-being-muslim/1842311
Officer suspended for saying police beat up lawyer for being ”Muslim”
Bhopal, May 21 (IANS) The Madhya Pradesh Police have suspended B.S. Patel, a sub-inspector in Betul district, for letting out what they believed was a secret. Patel had told a lawyer that the police once beat up the latter as he was mistaken to be a Muslim. The suspension became effective from Wednesday.

The lawyer, Deepak Bundele, claimed that the police stopped him while he was going to the district hospital in Betul on March 23, shortly after movements were restricted to contain coronavirus. Bundele alleged that the police thrashed him mercilessly before he informed them about his visit to the hospital for treatment.