ആ സ്ത്രീയുടെ മറുപടി കേട്ട് മാധ്യമ പ്രവർത്തകർ അമ്പരന്ന് പോയി!

114

ആ സ്ത്രീയുടെ മറുപടി കേട്ട് മാധ്യമ പ്രവർത്തകർ ഒരുവേള അമ്പരന്ന് പോയി. ഇത്തരം മനുഷ്യർ അധികമില്ല.ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്കിടയിൽ ദിവസങ്ങളായി ഇടയ്ക്കിടെ വന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന കാഴ്ച്ചയിൽ കുലീനയായ ഒരു സ്ത്രീയെ മാധ്യമ പ്രവർത്തകർ ശ്രദ്ധിച്ചിരുന്നു.

അന്വേഷിച്ചപ്പോൾ അവർ ഡൽഹിയിലെ ഒരു പ്രശസ്ത കമ്പനിയിലെ ജോലിക്കാരി ആണെന്നറിഞ്ഞു. നിങ്ങളെന്തിനാണ് ജോലി ഒഴിവാക്കി ഇവർക്കിടയിൽ സേവനം ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ അവർ നൽകിയ ഉത്തരം കേൾക്കണ്ടേ. എന്റെ മക്കൾക്ക് വേണ്ടി എന്നായിരുന്നു നിങ്ങളുടെ കുടുംബത്തിൽ പെട്ടവരാരും ഇവിടെയില്ലല്ലോ എന്നിട്ടും എന്ന് ചോദിച്ചപ്പോൾ.

“എന്റെ മക്കൾ പഠിച്ചു വളർന്ന് നല്ല ജോലികൾ ചെയ്ത് ധാരാളം പണം സമ്പാദിച്ചേക്കും.. അപ്പോഴും അവർക്ക് തിന്നാൻ ഭക്ഷണം എന്നൊരു സാധനം വേണമല്ലോ.ഈ കർഷർ ജീവനോടെയില്ലെങ്കിൽ എന്റെ മക്കൾ എങ്ങിനെ ജീവിച്ചിരിക്കും സാർ…”.

ആ അമ്മ നൽകിയത് വില മതിക്കാനാവാത്ത ഉത്തരം. അത് കേട്ട മാധ്യമ പ്രവർത്തകർ തൊഴുത് പോയ നിമിഷം. കർഷകരെ രാജ്യ ദ്രോഹികളായി കാണാത്ത. അവരാണ് അന്നം എന്ന് വിശ്വസിക്കുന്ന മനുഷ്യരും ഇവിടെയുണ്ട്.

Video

(കടപ്പാട് )