DYFI ഡെൽഹി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ സ: അനുഷയുടെ മെസേജ്, ചന്ദ് ബാഗിലെ മുസ്ലീം വീടുകളെ സായുധരായ വലതുപക്ഷ ഗുണ്ടകൾ വളഞ്ഞിരിക്കുകയാണ്

381
ദയവായി ഷെയർ ചെയ്യുക
DYFI ഡെൽഹി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ സ: അനുഷയുടെ (Anusha Paul) മെസേജ്.
ചന്ദ് ബാഗിലെ മുസ്ലീം വീടുകളെ സായുധരായ വലതുപക്ഷ ഗുണ്ടകൾ വളഞ്ഞിരിക്കുകയാണ്. കണ്ണീർവാതകത്തിന്റെ മറവിൽ വീടുകളിൽ പ്രവേശിക്കാൻ അവർ ശ്രമിക്കുന്നു. ഇപ്പോൾ‌ സ്ത്രീകൾ‌ മാത്രമേ വീടുകൾക്കുള്ളിലുള്ളൂ. ഈ സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ നടക്കാനുള്ള സാധ്യതകളുണ്ട്. ദയവായി, നിങ്ങൾക്ക് മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ കഴിയുമെങ്കിൽ, ഗാലി നമ്പർ 1, ചന്ദ് ബാഗിലെ അസിം മെമ്മോറിയൽ സ്കൂളിന് സമീപത്തുള്ള വീടുകളിലേക്ക് അവരുടെ ശ്രദ്ധയെ എത്തിക്കുക.
അവിടെ നിന്നുള്ള അടിയന്തര കോളുകൾക്ക് പോലീസ് പ്രതികരിക്കുന്നില്ല. ജനക്കൂട്ടം പ്രദേശത്തെ വളഞ്ഞതിനാൽ അഭിഭാഷകർക്ക് എത്തിച്ചേരാൻ കഴിയില്ല. പോലീസിനെ ആക്ഷനെടുക്കാൻ സമ്മർദ്ദത്തിലാക്കാൻ ഞങ്ങൾക്ക് മുഖ്യധാരാ മാധ്യമങ്ങൾ ആവശ്യമാണ്.
******
മൂന്ന് കടകൾ..
ഒന്ന് “ശിവ ഓട്ടോ വർക്സ്”, രണ്ട് “ത്യാഗി സ്റ്റോർ”, നടുക്കുള്ളത് സുൽഫിക്കർ മാലിക് നടത്തുന്ന കട.
നടുക്കുള്ള മുസ്ലിമിന്റെ കട മാത്രം തെരഞ്ഞു പിടിച്ച് നശിപ്പിച്ചിരിക്കുന്നു.ഷഹീൻ ബാഗ് പ്രതിഷേധം കഴിഞ്ഞ 2 മാസമായി നടക്കുന്നു..കലാപത്തിന്റെ എണ്ണം – 0 പരിക്കേറ്റവരുടെ എണ്ണം – 0 വീടുകൾ തകർത്തത്തിന്റെ എണ്ണം – 0 കൊല്ലപ്പെട്ട ആളുകളുടെ എണ്ണം – 0 കടകൾ നശിപ്പിച്ചതിന്റെ എണ്ണം – 0
എന്നാൽ 2 ദിവസമായി CAA അനുകൂല സമരം വരുന്നു.10 പേര് കൊല്ലപ്പെടുന്നു.100 ഓളം പേർക്ക് പരിക്ക്.കടകൾ നശിപ്പിക്കുന്നു.വീടുകൾ നശിപ്പിക്കുന്നു.ഒരു പോലീസുകാരനും മരിക്കുന്നു ഡൽഹിയിൽ 1992 ലെ അയോദ്ധ്യ ആവർത്തിക്കുകയാണ്.2002 ലെ ഗുജറാത്ത് ആവർത്തിക്കുകയാണ്.2013 ലെ മുസാഫർനഗർ ആവർത്തിക്കുകയാണ്.ഇനിയും ഉറക്കം നടിക്കുന്നവരോടാണ്.
*****
പേര് ഫാത്തിമ ഉന്തുവണ്ടിയിൽ പഴങ്ങൾ കച്ചവടം ചെയ്യുന്നു എന്താണ് CAA എന്നു പോലും അറിയില്ല അക്രമികൾ വന്ന് എല്ലാം തല്ലി തകർത്ത് തീയിട്ടു. മകളുടെ കല്യാണത്തെ ഓർത്ത് വിലപിക്കുകയാണ് ആ സ്ത്രീ.
ചാന്ദ് ഭാഗിൽ മുസ്ലിം വീടുകളിലേക്ക് ആയുധധാരികളായ സംഘ് ഭീകരർ കൂട്ടത്തോടെ വീട് തകർത്തകത്ത് കയറി സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച് കൊണ്ടിരിക്കുന്നെന്നാണു ലേറ്റസ്റ്റ് ന്യൂസ്. സഹായകോളുകൾ പോലീസ് റെസ്പോൺസ് ചെയ്യുന്നില്ല.സഹായത്തിനവർ അപേക്ഷിച്ച് കൊണ്ടിരിക്കുന്നു. മെയിൻ സ്ട്രീം മീഡിയ ദയവായി ഇടപെടുക.മോജ്ബൂരിൽ ജെകെ24 ചാനലിന്റെ ജേണലിസ്റ്റ് ആകാശിനെ വെടി വെച്ചിട്ടു.പള്ളി കത്തിക്കുന്നത് ഷൂട്ട് ചെയ്ത എൻഡിടിവിയിലെ സൗരഭ് ശുക്ലയെയും മുൻ ജെ എൻ യൂ സഖാവ് കൂടിയായ അരവിന്ദ് ഗുണശേഖറിനെയും അടിച്ച് കൂട്ടി പല്ല് വീഴ്തി എല്ലൊടിച്ചു . ഹിന്ദു ആണെന്നറിയും വരെ ആക്രമിച്ചിരിക്കുന്നു. എൻ ഡി ടിവി റിപ്പോർട്ടർക്ക് വെടിയേറ്റെന്നും കേൾക്കുന്നു ടൈംസ് ഓഫ് ഇന്ത്യയിലെ ജേണലിസ്റ്റിനെ ഹിന്ദു സേനാ പ്രവർത്തകർ മർദ്ദിക്കുകയും ഹിന്ദു ആണെന്ന് തിരിച്ചറിയാൻ പാന്റ് അഴിച്ച് നോക്കുകയും കുറി ഇടാൻ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ സുനിൽ പറയുന്നത് അയാളോടാദ്യമായിട്ടാണു മതം പറയാൻ ആളുകളാവശ്യപ്പെടുന്നതെന്നാണു.പല സ്ഥലങ്ങളിലയാൾക്കും സഹപ്രവർത്തകർക്കും അത് തെളിയിക്കേണ്ടി വന്നു.
ജയ് ശ്രീറാം മുഴക്കി ആയുധങ്ങളും തോക്കുകളുമായി സംഘികൾ പോലീസിന്റെ കണ്മുന്നിൽ അഴിഞാടുന്നതും വെടിവെയ്ക്കുന്നതും പള്ളികളും കുടിലുകളും അവർ തീ വെയ്ക്കുന്നതും ഒന്നും ഷൂട്ട് ചെയ്യാൻ അനുവദിക്കാതെ ഭീകരർ വളഞ് ചുറ്റും കൂടുന്നതുമയാൾ വേദനയോടെ പറയുന്നു.അഥവാ 95% പുറത്തേക്ക് വരുന്നില്ല. മാധ്യമ പ്രവർത്തകരെ മാത്രം കേൾക്കാം.വന്ന ദൃശ്യങ്ങൾ വഴി അറിയാം.
നൂറുകണക്കിനു കുടിലുകൾ തീയിടുന്നു. മുസ്ലിംകളുടെ കച്ചവടസ്ഥാപനങ്ങൾ മുതൽ കൊച്ച് കൊച്ച് ജീവിതനിക്ഷേപങ്ങൾ വരെ കത്തിച്ചാമ്പലാക്കുന്നു. സിവിലയന്മാർക്കെതിരെ വെടിയുതിർത്തു കൊണ്ടിരിക്കുകയാണു സംഘികൾ.‌ ദൃശ്യങ്ങൾ ചിലതെങ്കിലും പുറത്ത് വരുന്നു.വംശഹത്യയാണു.. മരണസംഖ്യ 9 ആയി എന്നാണു ഔദ്യോഗിക കണക്ക്. ഇന്ന് മാത്രം ഇരുനൂറോളം പേർക്ക് ഗുരുതരമായ പരിക്കുണ്ടെന്ന്. പോലീസ് സഹായത്തിൽ സംഘികൾ അഴിഞാടുകയാണു . പോലീസ് തന്നെ ഭീകരാക്രമണം നടത്തുകയാണു.എന്നിട്ടും ചില ചാനലുകൾക്കും രാഷ്ട്രീയക്കാർക്കും എല്ലാം നാഥനില്ലാത്ത, സംഘിന്റെ പേരില്ലാത്ത, കലാപവും സംഘർഷവുമാണു .‌ എല്ലാം ‘നിയന്ത്രണവിധേയ’മെന്ന് അമിത് ഷാ. യൂപിയും ഗുജറാത്തും ഡെൽഹിയും ആയി .ഇനിയും എവിടെയുമെപ്പോഴും അവർക്കിനിയും ‘നിയന്ത്രണവിധേയ’മാക്കാനുണ്ട്.