ഒരു മുസ്ലിമിന്റെയെങ്കിലും പൗരത്വം നഷ്ടമായാൽ അവരോടൊപ്പം ഞങ്ങളും ഉണ്ടാകുമെന്നു പറഞ്ഞ സംഘികളെ ഓർമ്മയില്ലേ ?ഇത്രയും പേർ മരണമടഞ്ഞിട്ട് അവർ ഒരു വാക്ക് മിണ്ടിയോ എന്ന് നോക്കൂ

114

പൗരത്വഭേതഗതി നിയമം മുസ്ലീംങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്ന് കരുതുന്നവർ ഇനിയുമുണ്ടോ…? ഉണ്ടെങ്കിൽ ആ വിഡ്ഢിത്തത്തിന് നിങ്ങൾ നൽകുന്ന വില നിങ്ങളുടെ രാജ്യമാണ്, ജീവിക്കാനുള്ള അവകാശമാണ്, നഷ്ടമാകുന്നത് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള നിങ്ങളുടെയും കുടുംബത്തിന്റെയും വരും തലമുറയുടെയും ജീവിതമാണ്. ഇതേതെങ്കിലും മതത്തിന്റെയോ നിയമത്തിന്റെയോ വിഷയമല്ല അധികാരം നിലനിർത്താൻ സുവർണാവസരങ്ങൾ സൃഷ്ടിക്കുന്നവരുടെ ഗൂഢവും പൈശാചികവുമായ അജണ്ടകളാണെന്ന് തിരിച്ചറിയുക.

“ഓർത്തുവച്ചു കൊള്ളുക രാജ്യവും നിങ്ങൾക്ക് ചുറ്റുമുള്ള സമൂഹവുമാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഏതെങ്കിലും സംസ്ഥാനത്തോ ജില്ലയിലോ ഗ്രാമത്തിലോ നഗരത്തിലോ നിങ്ങളെ സുരക്ഷിതരാക്കാൻ നിങ്ങളുടെ മതമോ ജാതിയോ സമ്പത്തോ അധികാരമോ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളോ നിങ്ങളെ പ്രാപ്തരാക്കുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് വിഡ്ഢിത്തമാണ്. നീതി ദേവതയോ നിയമസംഹിതകളോ പോലീസോ ഉന്നതസ്ഥാനമാനങ്ങളോ കൂട്ടുണ്ടാവില്ല. അങ്ങനെ കരുതി ഇപ്പോഴും വായിൽ പഴം തിരുകിയിരിക്കുന്നെങ്കിൽ ഇന്നത്തെ മൗനത്തെയോർത്ത് പശ്ചാത്തപിക്കേണ്ടിയും ദു:ഖിക്കേണ്ടിയും വരുന്ന കാലത്തിലേക്ക് ഏത് നിമിഷവും നിങ്ങളെത്തിച്ചേരാമെന്നത് ഉറപ്പിച്ചുകൊള്ളുക.” ഐക്യം മാത്രമാണ് ശക്തിയെന്നോർക്കുക.

സി എ എ മൂലം ഒരു മുസ്ലിമിൻറെ എങ്കിലും പൗരത്വം നഷ്ടമായാൽ അവരോടൊപ്പം ഞങ്ങളും ഉണ്ടാകും എന്ന് പറഞ്ഞ് ഫേസ്ബുക്ക് ക്യാമ്പയിൻ നടത്തിയ ചില സംഘികളെ ഓർമ്മയില്ലേ ?ഇത്രയും പേർ മരണമടഞ്ഞിട്ട് അവർ ഒരു വാക്ക് മിണ്ടിയോ എന്ന് നോക്കൂ. കപിൽ മിശ്രയുടെ ഭീഷണിയെയും വിദ്വേഷ പ്രസംഗത്തെയും അവർ തള്ളിപ്പറഞ്ഞോ എന്ന് നോക്കൂ. അനുരാഗ് താക്കൂറിന്റെ കൊലവിളിയെ അവർ തള്ളിപ്പറഞ്ഞോ എന്ന് നോക്കൂ.ഇവർക്കൊക്കെ എതിരെ നിയമ നടപടി വേണമെന്ന് അവരാരെങ്കിലും ആവശ്യപ്പെട്ടോ എന്ന് നോക്കൂ.പകരം അവർ ചെയ്യുന്നത് എന്താണ് ?കലാപത്തിൽ മരണമടഞ്ഞവരെ കുറിച്ചുള്ള പോസ്റ്റുകൾക്ക് താഴെ ഹഹഹ റിയാക്ഷൻ അടിക്കുന്നു, അച്ഛൻറെ വേർപാടിൽ കരയുന്ന കുഞ്ഞിന്റെ ചിത്രത്തിന് കീഴിൽ ഈ റിയാക്ഷൻ അടിക്കുന്നു. ഇവർ മനുഷ്യരല്ല.തലയോട്ടിയിൽ തലച്ചോറിന് പകരം മലം നിറഞ്ഞവർ !!!