വിഷാദരോഗം (depression) – ചില അപ്രിയ സത്യങ്ങൾ

69

വിഷാദരോഗം (depression) – ചില അപ്രിയ സത്യങ്ങൾ

World Health Organization (WHO) ന്റെ നിലവിലെ കണക്കുപ്രകാരം ഏകദേശം 8 ലക്ഷം പേർ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നു. അതായത് ഓരോ 40 സെക്കൻഡിലും ഈ രീതിയിലുള്ള a മരണം നടക്കുന്നു എന്നു സാരം . ഡിപ്രഷനു ഏറ്റവും കൂടുതൽ അടിമപ്പെടുന്നത് സ്ത്രീകൾ ആണെങ്കിലും , ആത്മഹത്യാനിരക്കിൽ മൂന്നിൽ രണ്ടു ഭാഗവും പുരുഷന്മാരാണ് എന്നതാണ് വസ്തുത. ഹോർമോണുകളുടെ പ്രത്യേകതകളും, ലഹരികൾക്ക് പെട്ടെന്ന് അടിമപ്പെടുന്നതും , ‘ആൺകുട്ടി ആയാൽ കരയാൻ പാടില്ല’എന്ന വിവരക്കേട് ബാല്യകാലം മുതൽ പറഞ്ഞു പഠിപ്പിക്കുന്ന സമൂഹവും എല്ലാം ഇതിനു ആക്കംകൂട്ടിയേക്കാം. ഡിപ്രഷൻ മൂലമുണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളാണ് ബഹുഭൂരിപക്ഷം ആത്മഹത്യാ ശ്രമങ്ങളുടെയും പിന്നിലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
രോഗലക്ഷണങ്ങൾ.

ഡിപ്രഷന്റെ ക്ലാസിഫിക്കേഷനും (major, persistent, postpartum, seasonal) കാരണങ്ങളും (മാനസികം ,ശാരീരികം , ജനിതകം, ഭൗതികം) സങ്കീർണവും എണ്ണിയാലൊടുങ്ങാത്ത തുമാണ്. ആയതിനാൽ self assessment ലൂടെ കണ്ടുപിടിക്കുന്നത് വളരെ പ്രയാസമേറിയ ജോലിയാണ്. എങ്കിലും പൊതുവായ ചിലക്ഷണങ്ങൾ എല്ലാത്തരം ക്ലാസിഫിക്കേഷനുകളിലും കണ്ടുവരുന്നു. ഉറക്കം തീരെ ഇല്ലാതാകുക/ അമിതമായ ഉറങ്ങുക ,ശ്രെദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥ, എല്ലാക്കാര്യങ്ങളിലും ദേഷ്യം, മടുപ്പ്, മൂകത , അമിതമായി ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നത്, ഭക്ഷണക്രമീകരണം പാലിക്കാതിരിക്കുക,സാമൂഹികമായി അകന്ന് ജീവിക്കാൻ ശ്രമിക്കുന്നത്, ലഹരി പദാർത്ഥങ്ങളോടുള്ള ഭ്രമം , ആത്മഹത്യാ പ്രവണത കാണിക്കുകയോ, പറയുകയോ ചെയ്യുന്നത്, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവയിൽ പകുതിയിലേറെ ലക്ഷണങ്ങൾ ഒരേസമയം കാണിക്കുകയും ആഴ്ചകളോളം തുടരുകയും ആണെങ്കിൽ തീർച്ചയായും ആ വെക്തി അതിയായ മാനസിക സമ്മർദ്ദത്തിലൂടെയാണു കടന്നു പോകുന്നത് എന്നു വേണം അനുമാനിയ്ക്കാകാൻ.

പരിഹാരമാർഗ്ഗങ്ങൾ

• വ്യയാമം/ മോഡറേറ്റ് ഫിസിക്കൽ ആക്ടിവിറ്റീസ്- വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ റീലിസ് ആവുന്ന എൻഡോർഫിൻസ് ( dopamine, norepinephrine, serotonin ) നമ്മളെ കൂടുതൽ ഉന്മേഷത്തോടിരിയ്ക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ 30 മിനിറ്റ് കുറയാതെ 4-5 ദിവസം വ്യായാമം ചെയ്താൽ പ്രകടമായമാറ്റo നിങ്ങളിൽ കാണാവുന്നതാണ്.
• വളർത്തുമൃഗങ്ങൾ – Human Animal Bond Research Instituteന്റെ പഠനപ്രകാരം വളർത്തുമൃഗങ്ങളുള്ള 74% ആളുകളുടെയും ആരോഗ്യനില പുരോഗതിയുള്ളതായി കണ്ടെത്തി. രക്തസമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിനും , മുകളിൽ പറഞ്ഞ എൻഡോർഫിൻസ് പ്രൊഡ്യൂസ് ചെയ്യാനും, ഒറ്റപ്പെടലിന്റെ തീവ്രത കുറയ്യ്ക്കാനും പെറ്റ്സിന്റെ സാമീപ്യം നമ്മളെ സഹായിക്കുന്നു.
• സ്ട്രെസ് ഉണ്ടാക്കുന്ന കാരണങ്ങൾ സ്വയം കണ്ടെത്തി തിരുത്തുവാൻ ശ്രമിക്കുക- 8 മണിക്കൂർ ഉറക്കം , ഹോട്ട് ബാത്ത് , വിനോദയാത്ര , യോഗ , ഡീപ് ബ്രീത്തിങ് എക്സിർസൈസ് ,മറ്റു ഹോബീസ്, തുടങ്ങി മാനസിക ഉല്ലാസത്തിന് കാരണമാകുന്ന കാര്യങ്ങൾ ചെയ്യുവാൻ സമയം കണ്ടെത്തുക.

• വിറ്റാമിൻസ് – വിറ്റാമിൻ D യും B12 ആണ് മാനസികാവസ്ഥ നിയന്ത്രിക്കുന്നതിൽ പ്രധാനികൾ, വിറ്റാമിൻ ഡെഫിഷൻസി ഉണ്ടേൽ, ഡോക്ടറുടെ നിർദേശ പ്രകാരം സപ്പ്ളിമെന്റസ് എടുക്കാവുന്നതാണ് . രാവിലെയോ വൈകിട്ടോ സൂര്യപ്രകാശം ഏൽക്കുന്നത് വിറ്റാമിൻ D അവശ്യത്തിനു ഉൽപ്പാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നു.
• ആന്റിഡിപ്രസ്എന്റ് മെഡിസിൻ – സ്വയം ചികിൽസ ഒഴിവാക്കുക. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്ന് എടുക്കുക.
• സൈക്കോളജിസ്റ്റ് or സൈക്യാട്രിസ്റ്റ് സഹായം തേടുക- തുടക്കത്തിൽ , ഏറ്റവും അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ തുറന്നുസംസാരിയ്ക്കുന്നതും സഹായം ചോദിയ്ക്കുന്നതും ഏറ്റവും അഭികാമ്യം, എന്നാൽ, 2 ആഴ്ചയ്ക്കുള്ളിൽ പുരോഗതി ഇല്ലെങ്കിൽ തീർച്ചയായും മാനസിക ആരോഗ്യ വിദഗ്ധരെ കാണേണ്ടതാണ്.

NB: കൗൺസിലിനു പോകുന്നതും മാർഗനിർദേശങ്ങൾ തേടുന്നതും മനോരോഗികൾ മാത്രമാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അയാളുടെ വിവരമില്ലായ്മയായി മാത്രം കണക്കാക്കുക. ഡിപ്രഷൻ ആർക്കുവേണമെങ്കിലും എപ്പോ വേണമെങ്കിലും വരാം . സൂയിസൈഡ് ചെയ്യുമെന്ന് ആരെങ്കിലും പറഞ്ഞാൽ തമാശയായി തളള്ളികളയാതിരിക്കുക. അതു വല്യയൊരു സൂചനയാവാം .മാനസിക സംഘർഷം അനുഭവിക്കുമ്പോൾ പ്രിയപ്പെട്ടവരോട് സഹായം അഭ്യർത്ഥിക്കുന്നത് , മനോദൗർബല്യമല്ല മറിച്ച്, എന്തിനെയും അഭിമുഖീകരിക്കക്കാൻ ഉള്ള ഒരു വ്യക്തിയുടെ മനോധൈര്യത്തെയാണ് കാണിക്കുന്നത് എന്നു മനഃശാസ്ത്രം പറയുന്നു. ആയതിനാൽ , നിങ്ങളുടെ കൃത്യസമയത്തുള്ള ഇടപെടലുകളും പ്രോത്സാഹനവും പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ഉതകുന്നത് ആണെന്ന് തിരിച്ചറിയുക.

Previous articleഒരു വീമാന കഥ
Next articleനിങ്ങൾ എന്നും ഇഷ്ടപ്പെടുന്ന ആ ഭരതൻ ടച്ച്
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.