Environment
“ദേശാടനക്കിളി കരയാറില്ല” ഒരു ലെസ്ബിയൻ പ്രമേയമാണോ ?
1986-ൽ ബർട്ടൺ മൂവീസിന്റെ ബാനറിൽ പത്മരാജൻ സംവിധാനം ചെയ്ത സിനിമയാണ് “ദേശാടനക്കിളി കരയാറില്ല”..സ്കൂൾ വിദ്യാഭ്യാസകാലം ബോർഡിങ്ങിന്റെ
418 total views

ലങ്കേഷ് അഗസ്ത്യക്കോട്
“ദേശാടനക്കിളി കരയാറില്ല”-അത്തരമൊരു പ്രമേയമാണോ കൈകാര്യം ചെയ്തത്??🌷
1986-ൽ ബർട്ടൺ മൂവീസിന്റെ ബാനറിൽ പത്മരാജൻ സംവിധാനം ചെയ്ത സിനിമയാണ് “ദേശാടനക്കിളി കരയാറില്ല”..സ്കൂൾ വിദ്യാഭ്യാസകാലം ബോർഡിങ്ങിന്റെ കെട്ടുപാടുകൾക്കുള്ളിൽ തളച്ചിടാൻ വിധിക്കപ്പെട്ട സാലിയുടേയും നിമ്മിയുടേയും കഥയായിരുന്നു ഈ സിനിമ… സാലിയായി ശരിയും, നിമ്മിയായി കാർത്തികയും വേഷമിട്ട ഈ ചിത്രത്തിൽ മോഹൻലാൽ, ഉർവശി, ജലജ,കെ.ആർ.സാവിത്രി, വെമ്പായം തമ്പി, രാജം.കെ.നായർ, ജഗതി എൻ.കെ.ആചാരി – തുടങ്ങി ചുരുക്കം ചില കഥാപാത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ… “തൂവാനത്തുമ്പികളെ” പോലെ പദ്മരാജന്റെ മരണശേഷം മാത്രം ചർച്ച ചെയ്യപ്പെട്ട സിനിമയാണ് “ദേശാടനക്കിളി കരയാറില്ല”യും… !അതുകൊണ്ട് തന്നെ, പലരും ഇതിനെ ഒരു “ലെസ്ബിയൻ പ്രണയകഥ”യുടെ തലത്തിലേക്ക് കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട് !
കൂട്ടുകാരികളായ നിമ്മിയും സാലിയും സ്കൂളിൽ നിന്നും സ്വാതന്ത്ര്യം തേടി ഒളിച്ചോടുന്നതും, തിരിച്ചറിയപ്പെടാതിരിക്കാൻ വേഷപ്പകർച്ച നടത്തുന്നതും കഥാഗതിയിലെ നിർണ്ണായക വഴിത്തിരിവാണ്… ആണിന്റെ തന്റേടമുള്ള ശാരിയുടെ സാലിയും, പെണ്ണിന്റെ സ്വത്വബോധത്തിൽ ഉറച്ചുനിന്നുകൊണ്ട് സാലിയെ അനുസരിക്കുന്ന കാർത്തികയുടെ നിമ്മിയും ശുദ്ധസൗഹൃദത്തിന്റെ ഉത്തമ മാതൃകയാണ്… സാലി, തന്റെ നീളൻ മുടി മുറിച്ച് ആണിനെ പോലെ നടക്കുമ്പോൾ അവളെ അനുസരിച്ച് ഒരു നിഴലായി ഒപ്പം ചേരുന്നവളാണ് നിമ്മി… മോഹൻലാൽ അവതരിപ്പിച്ച ഹരിശങ്കറിനോട് നിമ്മിക്ക് പ്രണയമായിരുന്നു.. ഹരിശങ്കറിനെ പ്രണയിക്കുന്ന ഉർവശിയുടെ ദേവിക ടീച്ചറോട് അവൾക്ക് ദേഷ്യവുമായിരുന്നു…. ഇതിൽ നിന്നും നിമ്മിക്ക് സാലിയോട് സ്വവർഗാനുരാഗം ഉണ്ടായിരുന്നില്ലെന്ന് നമുക്ക് അനുമാനിക്കാം… രക്ഷാകർത്താക്കളുടെ സ്നേഹം ലഭിക്കാതെ ബോർഡിങ് സ്കൂളിൽ തളച്ചിടപ്പെട്ട തന്റെ ജീവിതത്തോട് സാലിക്ക് എന്നും പുച്ഛമായിരുന്നു….അവൾ ഒരു ദേശാടനക്കിളിയെ പോലെ പറന്ന് നടക്കാൻ ആഗ്രഹിച്ചു… സദാ ച്യൂയിങ്ഗം ചവച്ചും, വിലക്കുകൾ അവഗണിച്ചും, ആണിന്റെ കുസൃതികൾ കാട്ടിയും അവൾ തന്റെ നിസ്സംഗത മറയ്ക്കുകയായിരുന്നു…..
ഒരിക്കലും കരയാൻ ഇഷ്ട്ടപ്പെടാത്ത അവർ, ഏതോ ദേശാടനകിളികളെ പോലെ മറ്റൊരു ലോകത്തേക്ക് പറന്ന് പോവുകയായിരുന്നു…
ഒരു ലെസ്ബിയൻ പ്രണയമാണ് ഉദേശിച്ചതെങ്കിൽ അത് തുറന്ന് പറയാൻ യാതൊരു മടിയും ഇല്ലാത്ത കലാകാരനാണ് പത്മരാജൻ….പക്ഷേ, അക്കാര്യം അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല… ഗാഢസൗഹൃദം എന്നതിലുപരി സാലി -നിമ്മി സ്നേഹം “ലെസ്ബിയനിലേക്ക്”പോകുന്നതായും തോന്നിയിട്ടില്ല… എന്നിട്ടും ചില സിനിമാഗ്രൂപ്പുകളിലൊക്കെ (fb)ഈ നല്ല സിനിമയ്ക്ക് അങ്ങനെ ഒരു തലം ഉള്ളതായി ചർച്ച ചെയ്ത് കാണുന്നു… എന്തായാലും “ദേശാടനക്കിളി കരയാറില്ല”- കാലാതിവർത്തിയായ ഒരു കഥയുടെ ചലച്ചിത്രഭാഷ്യമാണെന്നതിൽ സംശയമില്ല….
419 total views, 1 views today