ധനുഷും ഐശ്വര്യയുമായുള്ള വിവാഹമോചന വാർത്ത സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. രജനികാന്തിന്റെ മകളാണ് ഐശ്വര്യ. എന്നാൽ അവർ ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. സാധാരണഗതിയിൽ വിവാഹമോചനത്തിന് ശേഷം കീരിയും പാമ്പും ആയി ജീവിക്കുകയാണ് പലരും ചെയുന്നത്. എന്നാൽ ഇവിടെ ഈ സൗഹൃദം ഒരു നല്ല മാതൃക തന്നെയാണ്.
ഐശ്യര്യയുടെ മ്യൂസിക് വീഡിയോ ധനുഷ് ഷെയർ ചെയ്തിരിക്കുന്നു. “അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ..പുതിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ..ദൈവം അനുഗ്രഹിക്കട്ടെ” എന്നായിരുന്നു ധനുഷ് വീഡിയോ ഷെയർ ചെയ്തുകൊണ്ട് കുറിച്ചത്. ധനുഷിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഐശ്വര്യയുടെ മറുപടി.
പതിനെട്ടു വർഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഐശ്വര്യയും ധനുഷും വേർപിരിയൽ പ്രഖ്യാപിക്കുന്നത്. ഇവരുടെ പുനഃസമാഗമം ആണ് ആരാധകർ ആഗ്രഹിക്കുന്നത്. മാത്രമല്ല സാമൂഹ്യമാധ്യമങ്ങളിൽ ഐശ്വര്യ ഇപ്പോഴും ‘ഐശ്വര്യ ആർ ധനുഷ് ‘ എന്ന പേരുതന്നെയാണ് ഉപയോഗിക്കുന്നതും.
Thank you Dhanush….Godspeed https://t.co/XyP9lmnX3P
— Aishwaryaa.R.Dhanush (@ash_r_dhanush) March 17, 2022