അയ്യപ്പനും കോശിയിലും ജെസ്സി എന്ന പൊലീസുകാരി കഥാപാത്രത്തെ അവതരിപ്പിച്ച ധന്യയെ ഓർമയില്ലേ ? ഉത്തർപ്രദേശിലെ മീററ്റിൽ ജനിച്ച ധന്യയ്ക്ക് ചെറുപ്പം മുതൽ അഭിനയത്തോട് വലിയ താത്പര്യമുണ്ട്. ചലച്ചിത്ര താരം ആകണം എന്നാഗ്രഹിച്ച ധന്യ മ്യൂസിക് വിഡിയോകളും ഹ്രസ്വചിത്രങ്ങളും ചെയ്താണ് അഭിനയത്തിലേക്കുള്ള പടവുകൾ കയറിയത്.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ജേർണലിസം പാസായ ധന്യ സംഗീത വിഡിയോകളും നാടകങ്ങളുമായി കലാജീവിതം തുടർന്നു .കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ നിന്നും നാടകത്തിൽ എംഎ നേടി. പിന്നീട് അനവധി നാടകങ്ങൾ സംവിധാനം ചെയ്യാനും സാധിച്ചു. കൊച്ചിൻ ബിനാലെയിൽ ചിൽഡ്രൻസ് തിയേറ്ററിന്റെ ഭാഗമായി.

ചെക്ക്പോസ്റ്റ് എന്ന ഹിന്ദി ചിത്രത്തിൽ ഒരു വേഷം ചെയ്ത ധന്യ ‘നാല്പത്തിയൊന്ന് ‘ എന്ന സിനിമയിൽ സുമ എന്ന വേഷം ചെയ്തു .അയ്യപ്പനും കോശിയും സിനിമയിൽ ഒഡിഷനിൽ പങ്കെടുത്ത താരത്തിന് അങ്ങനെയാണ് ജെസി എന്ന കഥാപാത്രം ചെയ്യാനുള്ള അവസരം ഉണ്ടാകുന്നത്. ഇപ്പോൾ താരത്തിന്റെ ഫോട്ടോ ഷോട്ടുകൾ വൈറലാകുകയാണ്.

**

Leave a Reply
You May Also Like

കുത്തിയൊലിക്കുന്ന പുഴയിൽ ഒറ്റയ്ക്ക് ചങ്ങാടം തുഴഞ്ഞുപോകുന്ന മോഹൻലാലിന്റെ വിഡിയോ വൈറലാകുന്നു

എംടിയുടെ പത്തു ചെറുകഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി സിനിമയിലെ ഒന്നാണ് ഓളവും തീരവും. പ്രിയദർശൻ ആണ്…

വിശാൽ നായകനായ ‘ലാത്തി’യുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

വിശാൽ നായകനായ ‘ലാത്തി’യുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ഡിസംബർ 22 ന് ചിത്രം റിലീസ് ചെയ്യും…

ബി ഗ്രേഡ് സിനിമകളുടെ സംവിധായകനായ യു.സി.റോഷൻ പുറത്തിറക്കിയ ‘ഞാൻ തമ്പുരാനെ’ പോലൊരു സിനിമ ഒരുപക്ഷെ ലോകത്തുതന്നെ അധികം ഉണ്ടാകാൻ വഴിയില്ല

Moidu Pilakkandy യു.സി. റോഷൻ..! മലയാള ബിഗ്രേഡ് സിനിമാരംഗത്തെ ഒരു സ്റ്റാർ ഡയറക്ടർ..! മലയാളത്തിൽ എന്നല്ല…

സ്വന്തം വീട്ടിൽ ബിരിയാണി ഉള്ളപ്പോഴും അടുത്ത വീട്ടിലെ പഴങ്കഞ്ഞി കുടിക്കാൻ ആർത്തി ഉള്ളവരാണ് ആണുങ്ങളിൽ അധികവും

 Sindhu Thangavel ഭുമിയിലുളള സകല ജീവജാലങ്ങളും അനുഭവിക്കുന്ന ഏറ്റവും തീഷ്ണവും, അസഹ്യവുമായ വികാരം വിശപ്പ് അല്ലെങ്കിൽ…