ഇന്ത്യൻ കാടുകളിൽ കടുവക്കും പുലിക്കും ശേഷം മൃഗങ്ങൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന വേട്ടക്കാർ

0
107

Dhole……🐕


ഇന്ത്യൻ കാടുകളിൽ കടുവക്കും പുലിക്കും ശേഷം മൃഗങ്ങൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന വേട്ടക്കാർ മറ്റാരുമല്ല, ധോളുകൾ എന്നറിയപ്പെടുന്ന വേട്ടനായ്ക്കളാണ്. ആള് ചെറുതാണെങ്കിലും അങ്ങനെ അങ് തള്ളിക്കളയാൻ പറ്റിയ കൂട്ടരല്ല ഇവർ. ഒരു പെൺ നായക്ക് 10 മുതൽ 16 കിലോ വരെ ഭാരവും ആൺ നായ്ക്കൾക്ക് 15 മുതൽ 21 കിലോ വരെ ഭാരവുമുണ്ടാകും. 40-50 cm നീളവും കാണും. കൂട്ടമായാണ് ജീവിതം. ഒരു പാക്കിൽ 10 മെമ്പേഴ്‌സ് വരെ ഉണ്ടാകും. ചിലപ്പോൾ അംഗങ്ങളുടെ എണ്ണം 40 വരെ പോകാം. ശക്തമായ സാമൂഹിക ജീവിതം തന്നെയാണ് ഇവരുടെ വിജയ രഹസ്യം. വുൾഫ്, ആഫ്രിക്കൻ വൈൽഡ് ഡോഗ്‌സ് തുടങ്ങിയ നായ ഇനങ്ങളിൽ നിന്ന് വ്യത്യസ്തമായ ഘടനയാണ് ഇവരുടെ പാക്കിനുള്ളത്. അവരെക്കാൾ ദൃഢമായ ഒന്ന് തന്നെ എന്ന് പറയാം. അവരുടെ പാക്കുകളിൽ ഉള്ളത് പോലെ അത്ര ശക്തമായ നിയമങ്ങളോ തരംതിരിക്കലുകളോ ഇവരുടെ പാക്കുകളിൽ ഇല്ല. ആൽഫാ മെയിലും ആൽഫാ ഫീമെയിലും ഉണ്ടെങ്കിലും അവരെ കണ്ടെത്തുക തന്നെ വളരെ ബുദ്ധിമുട്ടായിരിക്കും. അവരും മറ്റുള്ള അംഗങ്ങളെ പോലെ തന്നെയാകും പാക്കിൽ കഴിയുക. വൂൾഫുകളെയോ മറ്റ് വൈൽഡ് ഡോഗ്‌സിനെയോ പോലെ പാക്കിൽ ആൽഫാ പെയേഴ്‌സ് ന് മാത്രമല്ല മേറ്റ് ചെയ്യാനുള്ള അവകാശമുള്ളത്. ഒന്നിലധികം ബ്രീഡിങ് ഫീമെയിൽസും ചിലപ്പോൾ ഒന്നിലധികം ബ്രീഡിങ് പെയേഴ്‌സ് ഉം തന്നെ ഉണ്ടാകും.

Endangered species: More research needed to tackle dhole decline ...സെൻട്രൽ ഏഷ്യയിലും സൗത്ത് ഈസ്റ്റ് ഏഷ്യായിലുമാണ് ഇവയെ പ്രധാനമായും കാണുന്നത്. സൈബീരിയ, ചൈന, സൗത്ത് കൊറിയ, ബംഗ്ലാദേശ്, ഭൂട്ടാൻ,.. ഇവിടെയൊക്കെ ഇവയെ കണപ്പെടുന്നുണ്ടെങ്കിലും ഇൻഡ്യ ആണ് പ്രധാന വാസമേഖല. Asiatic wild dogs, Indian wild dogs, whistling dog, Red dog എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നു. ലോകത്ത് മൊത്തത്തിൽ ഏതാണ്ട് 2500 ഓളം മുതിർന്ന നായ്ക്കൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ.

ചുവന്ന നിറത്തിലുള്ള ഇടതൂർന്ന രോമങ്ങളാണ് ഇവർക്കുള്ളത്. കഴുത്തിന് താഴെയും നെഞ്ചിലും വയറിനടിയിലും വെളുത്ത നിറത്തിലുള്ള രോമങ്ങളും കാണാം. ശൈത്യ കാലത്ത് രോമങ്ങൾ കൂടുതൽ വളരുകയും മാർച്ച് മുതൽ മെയ് വരെയുള്ള സമയങ്ങളിൽ രോമങ്ങൾ പൊഴിക്കുകയും ചെയ്യുന്നു. വാലുകളിൽ കറുത്ത രോമങ്ങളാണുള്ളത്. കാഴ്ചയിൽ റെഡ് ഫോക്സ് (കുറുക്കൻ) നെയും വൂൾഫിനെയും പോലെ തോന്നാം. പതിഞ്ഞ മൂക്കായതിനാൽ ഹൈനകളുമായി മുഖത്തിന് സാമ്യമുണ്ട്. പലതരം ശബ്ദങ്ങൾ ഇവർ ആശയവിനിമയത്തിനായി ഉപയോഗിക്കാറുണ്ട്. വിസിലുകളാണ് ഇവയിൽ പ്രധാനം. വേട്ടയാടലിലും മറ്റും ഈ വിസിലടികൾ വളരെ പ്രാധാന്യമേറിയവയാണ്. കൂടാതെ ഗ്രൗൾ, സ്ക്രീംസ്, ചാറ്ററിങ്ങുകൾ ഒക്കെ പുറപ്പെടുവിക്കാറുണ്ട്.

Endangered dholes to run free in Eastern Ghats - The Hinduകൂട്ടമായി തന്നെയാണ് വേട്ടയാടലും. പലതരം മാനുകൾ, മുയലുകൾ, ചെറിയ guar, കാട്ടുപന്നികൾ,.. ഒക്കെ ആണ് പ്രധാന ഇരകൾ. പകൽ സമങ്ങളിലാണ് വേട്ടയാടൽ. വെയിൽ ഉറക്കുന്നതിന് മുൻപുള്ള പ്രഭാതങ്ങളാണ് പറ്റിയ സമയം. 50 കിലോക്ക് മുകളിലുള്ള ഇരകളെ വരെ പിടികൂടാറുണ്ട്. ഒരുപാട് വേഗത്തിൽ ഓടില്ലെങ്കിലും ഇരയുടെ പിറകെ ഒരുപാട് ദൂരം ഓടാൻ ഇവർക്ക് സാധിക്കും. അതുവഴി ഇരയെ തളർത്തി പിടികൂടാനാകും. പിന്നിൽ നിന്നാണ് പിടുത്തമിടുക. കഴുത്തിൽ കടിച്ച് ഇരയെ കൊല്ലാൻ ഒന്നും നിക്കാറില്ല. ഇര ചോര വാർന്ന് മരിക്കുകയാണ് പതിവ്. ചെറിയ ഇരകളാണെങ്കിൽ രണ്ടു മിനിറ്റിനുള്ളിൽ മരിക്കുമെങ്കിലും വലിയ ഇരകൾ 15 മിനിറ്റ് വരെ എടുക്കും മരിക്കാൻ. ആന്തരികാവയവങ്ങൾ വരെ തിന്നു തുടങ്ങുമ്പോഴായിരിക്കും പല മൃഗങ്ങളും മരിക്കുക. കടുവയുടെയോ പുലിയുടെയോ ശ്രദ്ധയിൽ പെടാതെ ഇരിക്കാനാണ് ഇങ്ങനെ പെട്ടെന്ന് തിന്നുക. വലിയ ശബ്ദങ്ങളും പുറപ്പെടുവിക്കില്ല. കുട്ടികൾക്കാണ് ആദ്യ പരിഗണന. ഭക്ഷണത്തിന് വേണ്ടിയുള്ള കടിപിടികൾ ഒക്കെ വളരെ അപൂർവമാണ്.

ടെറിട്ടറികൾ പോലും അത്ര കൃത്യമായി ഇവർ രേഖപ്പെടുത്താറില്ല. മറ്റു പാക്കുകളുമായുള്ള ഫൈറ്റുകളും കുറവാണ്. പ്രായപൂർത്തിയായി പാക്ക് വിടുന്ന നായ്ക്കളെ മറ്റു പാക്കുകൾ ഒരു പ്രശ്നവും കൂടാതെ പലപ്പോഴും സ്വീകരിക്കാറുണ്ട്. കടുവയും പുലിയുമാണ് പ്രധാന ശത്രുക്കൾ. കടുവയെ സംബധിച്ചിടത്തോളം ഒരു വൈൽഡ് ഡോഗിനെ കൊല്ലുക എന്നത് ഒരു വെല്ലുവിളിയെ അല്ല. ഒരൊറ്റ സ്വൈപ് മാത്രം മതി ഒരു ഡോഗിന്. പക്ഷെ എട്ടും പത്തും നായ്ക്കൾ ഒന്നിച്ച് ആക്രമിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകാറുണ്ട്. ഇരു കൂട്ടരും ഒഴിവാക്കി വിടാറാണ് പതിവെങ്കിലും ചിലപ്പോൾ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്.

നായ്ക്കൾ ചിലപ്പോൾ പെൺകടുവകളിൽ നിന്ന് കുട്ടികളെ തട്ടിയെടുത്ത് കൊല്ലറുണ്ട്. ചിലപ്പോൾ കൂട്ടമായ ആക്രമണത്തിന് കടുവകളും ഇരയാകാറുണ്ട്. പിന്നിൽ നിന്നാണ് ആക്രമിക്കുക. പിൻഭാഗം മരത്തിന്റെയോ കുറ്റിച്ചെടിയുടെയോ ഒക്കെ മറ ഉപയോഗിച്ച് കടുവകൾ എതിർത്ത് നിൽക്കാറുണ്ട്. പക്ഷെ ചില കടുവകൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ കാര്യമായ പരിക്കുകൾ സംഭവിക്കുയും മരണത്തിലേക്ക് തന്നെ വഴുതി വീഴാറുമുണ്ട്‌. ചെറിയ പാക്കുകൾ കടുവകളെ കണ്ടാൽ ആ ഏരിയ യിലെ നിൽക്കാറില്ല. പുലി വൈൽഡ് ഡോഗ്‌സിനെ വേട്ടയാടാറുണ്ട്. എങ്കിലും കൂട്ടമായ ആക്രമണം ഭയന്ന് ഒഴിവാക്കാറാണ് പതിവ്. ആക്രമണമുണ്ടായാൽ മരത്തിൽ കയറി രക്ഷപ്പെടും. പുലിയിൽ നിന്ന് ഇരകളെ വൈൽഡ് ഡോഗ്‌സ് കൈക്കലാക്കാറുണ്ട്. ഇവർ മനുഷ്യനെ അങ്ങനെ ആക്രമിക്കാറില്ല. ചിലയിടങ്ങളിൽ വളർത്തു മൃഗങ്ങളെ ആക്രിമിക്കാറുണ്ട്.

Feeding Habits - Dhole VL 2014ജനുവരി മുതൽ മാർച്ച് വരെയുള്ള സമയമാണ് മേറ്റിങ് സീസൺ. ചെറിയ മാളങ്ങളിലാകും കുട്ടികൾക്ക് ജന്മം നൽകുക. കുട്ടികളുണ്ടായി കഴിഞ്ഞാൽ അമ്മക്കും കുഞ്ഞിനും മറ്റ് മുതിർന്ന നായ്ക്കൾ ഭക്ഷണം കക്കി ഇട്ടുകൊടുക്കാറുണ്ട്. കുട്ടികൾ വളരെ വേഗം തന്നെ വളരും. വളർന്നു കഴിഞ്ഞാൽ പുതിയ പാക്കുകൾ അന്വേഷിച്ച് പോകും.12000-18000 വർഷങ്ങൾക്ക് മുൻപ് യൂറോപ്പിലും നോർത്ത് അമേരിക്കയിലും വരെ വിഹരിച്ചിരുന്ന ഇവർ ഇന്ന് ഏഷ്യയുടെ ഏതാനും ഭാഗങ്ങളിൽ മാത്രമാണ് അതിജീവിക്കുന്നത്. പക്ഷെ മനുഷ്യന്റെ ഇടപെടലുകൾ ഈ അതിജീവനത്തിനു പോലും വെല്ലുവിളിയാകുന്നുണ്ട്. നമ്മൾ കരുതലുകൾ എടുത്താൽ ഇവരെ നമുക്ക് നഷ്ടപ്പെടാതെ ഇരിക്കും.