ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള സിനിമ ധൂമം, ഫഹദ് ഫാസിലും അപർണ്ണ ബാല മുരളിയും പ്രധാനകഥാപാത്രങ്ങൾ , ട്രെയിലർ ജൂൺ 8 ന് ഉച്ചക്ക് 12.59pm എത്തുന്നു.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ കെജിഎഫ്( 1 & 2) , കാന്താരാ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസ് മലയാളത്തിലേക്ക് ചേക്കേറുകയാണ്. “ധൂമം” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ജൂൺ 8 ന് ഉച്ചക്ക് 12.59 ന് പുറത്തിറങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. മലയാളികളുടെ പ്രിയതാരങ്ങളായ ഫഹദ് ഫാസിലും അപര്‍ണ്ണ ബാല മുരളിയുമാണ് ‘ധൂമ’ ത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. കെജിഎഫ്, കാന്താരാ എന്നീ ചിത്രങ്ങൾ കേരളത്തിൽ എത്തിച്ച പൃഥ്‌വിരാജ് പ്രൊഡക്ഷൻസും , മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. ഈ ചിത്രവും പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Leave a Reply
You May Also Like

“അക്കുവിൻ്റെ പടച്ചോൻ ” ഇന്നു മുതൽ

“അക്കുവിൻ്റെ പടച്ചോൻ ” ഇന്നു മുതൽ ദാദാ ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ ഓണറബിൾ ജൂറി മെൻഷൻ…

അങ്ങനെയെങ്കിൽ രഞ്ജിത്ത് സിനിമയിലൂടെ ഉണ്ടാക്കിയ സമ്പാദ്യത്തിൻ്റെ വലിയൊരു ശതമാനം സമ്പത്ത് ഇതിലൂടെ നഷ്ടമായി

ആസിഫലിയെയും റോഷൻ മാത്യുവിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രമുഖ സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്ത് പ്രശസ്ത സംവിധായകൻ…

പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ കെൽപ്പുള്ള ഒരു മുഴുനീള കോമഡി എൻ്റർടെയ്നർ

രോമാഞ്ചം എന്ന ഗംഭീര ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന ആവേശം എന്ന സിനിമ ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത് വന്നതിന് ശേഷം തുടങ്ങിയ ഹൈപ്പാണ് പ്രേക്ഷകരുടെ കാത്തിരിപ്പും പ്രതീക്ഷകളും വെറുതെയായില്ല ..

ശരിക്കും എന്താണ് പോളണ്ടിൽ സംഭവിച്ചത് ?

അറിവ് തേടുന്ന പാവം പ്രവാസി “പോളണ്ടിനെ പറ്റി ഒരു അക്ഷരം മിണ്ടരുത് ” എന്ന് ഇന്ത്യയിലെ…