Health
പ്രമേഹം പിടിപ്പെട്ടാൽ മരണം ഉറപ്പായ കാലം ഉണ്ടായിരുന്നു, പിന്നെന്തു സംഭവിച്ചു ?
ലോകത്തെ ഒരു കാലഘട്ടത്തിൽ ഭീതിപ്പെടുത്തിയ നിശബ്ദകൊലയാളിയായിരുന്നു പ്രമേഹം എന്നരോഗം. രക്തത്തിലെ പഞ്ചസാരയുടെ അളവുകൾക്ക് വരുന്ന കൃത്യതയില്ലായ്മയാണ്
128 total views

ലോകത്തെ ഒരു കാലഘട്ടത്തിൽ ഭീതിപ്പെടുത്തിയ നിശബ്ദകൊലയാളിയായിരുന്നു പ്രമേഹം എന്നരോഗം. രക്തത്തിലെ പഞ്ചസാരയുടെ അളവുകൾക്ക് വരുന്ന കൃത്യതയില്ലായ്മയാണ് അസുഖം.ഏതൊരു ആരോഗ്യമുള്ള ശരീരത്തെയും മോശമാവസ്ഥയിലേക്ക് നയിക്കുകയും, മറ്റുരോഗങ്ങൾകൂടിയുള്ള രോഗിയെ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നതാണ് സങ്കടകരമായ കാര്യം. ലക്ഷങ്ങളെ മരണത്തിലേക്ക് തള്ളിയിട്ടിരുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു പ്രമേഹത്തിന്. പ്രമേഹം പിടിപ്പെട്ടാൽ മരണം ഉറപ്പായ കാലം. പ്രതിവിധിയില്ലാതെ ശാസ്ത്രലോകം പകച്ച് നിന്ന സമയത്താണ് ഫ്രെഡെറിക് ബാന്റിങ്ങ് എന്ന കനേഡിയൻ വൈദ്യശാസ്ത്രജ്ഞൻ 1921ൽ ആദ്യമായി ഇൻസുലിൻ മനുഷ്യനിൽ ഉപയോഗിച്ചത്.💉
പ്രമേഹരോഗം നിയന്ത്രിക്കാൻ ശരീരത്തിലെ ആഗ്നേയഗ്രന്ധി ഉൽപാതിപ്പിക്കുന്ന ഇൻസുലിൻ വേർതിരിച്ചുപയോഗിക്കുകയാണ് ഫലപ്രദമായ മാർഗ്ഗം എന്നദ്ധേഹം മനസ്സിലാക്കി.ഇൻസുലിൻ വേർതിരിക്കുക എന്നതിന് ഒരുപാട് പണവും ഏറെ പ്രയാസകരമായ ഒരു ജോലിയുമാണ് എന്നദ്ദേഹത്തിന് അറിയാമായിരുന്നു. അന്നത്തെ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ പരീക്ഷണം തുടർന്നുപോകാൻ അദ്ദേഹത്തിന് സാധിച്ചില്ല. അങ്ങനെ തന്റെ പദ്ധതിയെ കുറിച്ച് മറ്റു ഗവേഷകരോട് പങ്കുവെക്കാനും, അതിന്നായുള്ള സാമ്പത്തിക സഹായം ഉറപ്പ് വരുത്താനുള്ള ശ്രമങ്ങൾ തുടങ്ങി.
ടൊറോൺടോ സർവ്വകലാശാലയിലെ ഫിസിയോളജി പ്രൊഫസർ ആയിരുന്ന John Macleod മായുള്ള പരിചയാനന്തരം ലോകത്തെ ഏറ്റവും മഹത്തായ കണ്ടുപിടുത്തമായ ഇൻസുലിനിൽ കൊണ്ടെത്തിച്ചു. ഫ്രെഡെറിക് ബാന്റിങ്ങ്ന് തന്റെ പരീക്ഷണശാല Macleod വീട്ടുകൊടുത്തു, കൂടാതെ അദ്ദേഹത്തിന്റെ മിടുക്കനായ ശിഷ്യനായ ചാൾസ് ബെസ്റ്റിനെയും അദ്ദേഹത്തിന്റെ സഹായത്തിനു കൊടുത്തു.
നായകളിലാണ് ആദ്യം ഇൻസുലിൻ പരീക്ഷണം നടത്തിയത്. ശരീരത്തിൽ നിന്നും ആഗ്നേയഗ്രന്ധി പൂർണ്ണമായും നീക്കിയാൽ പ്രമേഹമുണ്ടാകും എന്നവർ കണ്ടെത്തി. ആഗ്നേയഗ്രന്ധിയുടെ അഭാവം Carbohydrates അടങ്ങുന്ന ആഹാരപഥാർത്തങ്ങളുടെ ദഹനത്തിന് ആവശ്യമായ ഇൻസുലിൻ ശരീരത്തിൽ ഇല്ലാതാക്കുമെന്നും കണ്ടെത്തി. ആഗ്നേയഗ്രന്ധിയിൽ നിന്നും ഇൻസുലിൻ വേർതിരിച്ച് പ്രമേഹത്തിനെ പ്രതിരോധിക്കുക എന്ന പരീക്ഷണം 1921ൽ ബാന്റിങ് വിജയത്തിലെത്തിച്ചു.
മനുഷ്യരാശിക്ക് ഏറെ ഫലപ്രദമായ കണ്ടുപിടിത്തതിന് 1923ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ബാന്റിങ്നും, MacLeod നും നൽകി ആദരിച്ചു.
തനിക്ക് ലഭിച്ച നോബൽ സമ്മാനത്തിന്റെ പകുതി സഹായിയായാ ചാൾസ് ബെസ്റ്റിന് കൂടി അവകാശപ്പെട്ടതാണ് എന്നദ്ധേഹം ഉറക്കെ വിളിച്ചുപറഞ്ഞു. ഗവേഷണങ്ങൾക്ക് പിറകിൽ ഒരുപാട് സഹായകരമായവർ വിസ്മരികക്കപ്പെടാതെ പോകുന്ന ആ കാലത്ത് ഇതൊരു ഒറ്റപെട്ട സംഭവമായിത്തീർന്നു.
129 total views, 1 views today