ഇന്ന് ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ റിലീസ് ചെയ്ത ദിവസം.1995 ഒക്ടോബർ 20 ആം തിയതി ആയിരുന്നു ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയത്.ഷാരൂഖ് ഖാനും കാജോളും നായക നായിക കഥാപാത്രങ്ങളായ ഈ ചിത്രം നിർമ്മിച്ചത് യാഷ് ചോപ്ര ആയിരുന്നു.വിദേശത്ത് കുടുംബത്തോടെ താമസിക്കുന്ന ഇന്ത്യക്കാരാണ് ഷാരൂഖ് ഖാന്റെ കഥാപാത്രമായ രാജും കാജോളിന്റെ കഥാപാത്രമായ സിമ്രാനും. സുഹൃത്തുക്കളുമൊത്ത് യൂറോപ്പിലേക്ക് നടത്തിയ ഒരു യാത്രയിൽ അവർ കണ്ടു മുട്ടി പ്രണയത്തിലാകുന്നു. സിമ്രാന് പിതാവ് നാട്ടിലുള്ള സുഹൃത്തിൻറെ മകനുമായി വിവാഹം നിശ്ചയിച്ചു വെച്ചിരിക്കുകയാണ്. വിവാഹത്തിനായി നാട്ടിലേക്കു പോകുന്ന സിമ്രാനെ പിന്തുടർന്ന് രാജും ഇന്ത്യയിലേക്ക് വരുന്നു.തുടർന്ന് സിമ്രാൻറെ പിതാവിൻറെ സമ്മതത്തോടു കൂടി തന്നെ അവളെ സ്വന്തമാക്കാൻ രാജ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൻറെ പ്രമേയം. ഇന്ത്യയിലും ലണ്ടനിലും സ്വിറ്റസർലണ്ടിലുമായാണ് ഈ ചിത്രം ചിത്രീകരിച്ചത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ നേടിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും പത്ത് ഫിലിംഫെയർ അവാർഡുകളും കരസ്ഥമാക്കി.
***********
Bipin
ഭൂമിയിൽ മനോഹര സൗധങ്ങൾ അനേകം ഉണ്ട് പക്ഷെ പ്രണയത്തിന്റെ അനശ്വര സ്മാരകം ആയ താജ്മഹൽ പോലെ താജ് മാത്രമേ ഉള്ളു. അതുപോലെ തന്നെ ഒരു മനോഹര സൃഷ്ടി അഭ്രപാളിയിലെ താജ് എന്ന് വിശേഷിപ്പിക്കാവുന്ന സിനിമാ, അഭ്രപാളിയിലെ പ്രണയ കാവ്യങ്ങൾ അനേകമുണ്ടെങ്കിലും ഇന്ത്യൻ സിനിമയുടെ ഐകോണിക് പ്രണയ കാവ്യം എന്ന രീതിയിൽ മനസ്സിലേക്ക് വരുന്ന സിനിമ DDLJ എന്ന ദിൽവാലെ ദുൽഹനിയ ലേ ജായേംഗേക്ക് ഇന്ന് ഇരുപത്തി അഞ്ചാം പിറന്നാൾ.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഷോകൾ ഉണ്ടായ സിനിമ, 2014 ഡിസംബറിൽ മുംബൈ മറാത്ത മന്ദിർ എന്ന തിയറ്ററിൽ DDLJ തുടർച്ചയായ 1000 ആഴ്ച തികച്ചു. 2011ൽ ഉണ്ടായ തിയറ്റർ സമരത്തെ പോലും അതിജീവിച്ചായിരുന്നു 1000 ആഴ്ച തുടർച്ചയായ പ്രദർശനം എന്ന കടമ്പ DDLJ കടന്നത്.
യാഷ് ചോപ്രയുടെ യാഷ് രാജ് ഫിലിംസ് നിർമിച്ച സിനിമയുടെ കഥയും സംവിധാനവും മകൻ ആദിത്യ ചോപ്ര ആയിരുന്നു, നിർവഹിച്ചത്, ആദിത്യയുടെ കന്നി സംരഭം തന്നെ ഇന്ത്യൻ സിനിമ ചരിത്രത്തിലേ ഇതിഹാസം ആയി മാറുകയും ചെയ്തു,
ഒരു മികച്ച കഥയും തിരക്കഥയും പിൻബലമായി ഉണ്ടായിരുന്നു എങ്കിലും DDLJയേ ഏറ്റവും മികച്ചതിലും മികച്ചതാക്കാൻ സിനിമയുടെ കാസ്റ്റിംഗും ഏറെ സഹായിച്ചു, ഷാഹ് രൂഖ്, കാജൽ ഇവരോടൊപ്പം, അനുപം ഖേർ, അംരീഷ് പുരി, സതിഷ് ഷാ, ഫരിദാ ജലാൽ, മന്ദിരാ ബേധി തുടങ്ങി മികച്ച താരനിരയുടെ പ്രകടനവും ജതിൻ ലളിത് ഈണം പകർന്ന മനോഹര ഗാനങ്ങളും കൂടെ മൻമോഹൻ സിങ്ങിന്റെ ക്യാമറ ഒപ്പിയെടുത്ത ആൽപ്‌സിന്റെ വശ്യ മനോഹാരിതയും പഞ്ചാബിന്റെ സമൃദ്ധിയും ഹരിതാഭയും ഒരേപോലെ ഒത്തു ചേർന്നപ്പോൾ അതുവരെ ഉണ്ടായിരുന്നതും തകർക്കപ്പെടാത്തതുമായ എല്ലാ റെക്കോർഡുകളും DDLJ ക്ക് മുൻപിൽ കടപുഴകി വീണു. ആ വർഷത്തെ 10 ഓളം ഫിലിം ഫെയർ അവാർഡുകളും സ്വന്തം പേരിലാക്കി ഈ പ്രണയ കാവ്യം.
ലണ്ടനിൽ നിന്നും യൂറോപ്പിലേക്കുള്ള ഒരു ട്രെയിൻ യാത്രയിൽ ആയിരുന്നു രാജും സിമ്രാനും ആദ്യമായി കണ്ട് മുട്ടുന്നത്, ആദ്യം കലഹിച്ചും, കളിയാക്കിയും മുന്നോട്ട് പോയ ആ ദിവസങ്ങളിൽ എന്നോ അവർ മനസ്സിലാക്കുന്നു തങ്ങൾക്കിടയിൽ പരസ്പരം ഒരു ഇഷ്ടം ഉടലെടുത്തു എന്ന്, അവരുടെ കലഹത്തിനും, തമാശകൾക്കും പ്രണയത്തിനും മൂക സാക്ഷിയായി ആൽപ്‌സിന്റെ താഴ്‌വാരകളും……ഒരു മാസം നീണ്ടു നിന്ന ആ ടൂറിനവസാനം വീണ്ടും കണ്ടു മുട്ടാം എന്ന പ്രത്യാശയിൽ അവരവരുടെ വീടുകളിലേക്ക് തിരികെ പോകുന്ന രാജും, സിമ്രാനും. പക്ഷെ സിമ്രാനിൽ നിന്ന് തന്നെ അവളുടെ ഉള്ളിലെ ഇഷ്ടത്തെ പറ്റി അറിയുന്ന സിമ്രാൻറെ പിതാവ് ബൽദേവ് കുടുംബത്തെ കൂട്ടി ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ വരുന്നു എന്നെന്നേക്കുമായി, ആ വരവിനു പിന്നിൽ മറ്റൊരു ഉദ്ദേശം കൂടി ഉണ്ട്. സിമ്രാനെ തന്റെ കൂട്ടുകാരൻ ആയ അജിത് സിങ്ങിന്റെ മകൻ കുൽജീതിന് വിവാഹം കഴിച്ചു കൊടുക്കണം എന്നത്. പിറ്റേന്ന് സിമ്രാനെ കാണാൻ എത്തുന്ന രാജ് കേൾക്കുന്നതും ഈ വാർത്തയാണ്, തന്റെ പ്രണയിനിയെ കാണാനും സ്വന്തമാക്കാനുമായി രാജും ഇന്ത്യയിലേക്ക് തിരിക്കുന്നു.
ദിൽവാലെ ദുൽഹാനിയ ലേ ജയേങ്കെ…….!
കാൽ നൂറ്റാണ്ടിന് ശേഷവും ഈ സിനിമക്കും ഇതിലെ കഥാപാത്രങ്ങൾക്കും ഒരു പുതുമയും നഷ്ടപ്പെട്ടിട്ടില്ലാ, മാത്രമല്ല ഇതിലെ പല രംഗങ്ങളും ഇന്നും പല സിനിമയിലും വീണ്ടും വീണ്ടും നമ്മൾ കണ്ടു കൊണ്ടും ഇരിക്കുന്നു, പല ക്ളീഷേ രംഗങ്ങൾക്കും തുടക്കവും ഇതായിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തി വേണ്ടാ. ഇന്ത്യൻ സിനിമ ഉള്ളയിടത്തോളം രാജിന്റെയും സിമ്രാന്റെയും പ്രണയ കഥക്ക് പുതുമ എറിക്കൊണ്ടേ ഇരിക്കും. ഒരുപക്ഷെ രാജ് മൽഹോത്ര ആയി SRK വന്നില്ലായിരുന്നു എങ്കിൽ DDLJ സിനിമയും SRK എന്ന നടനും ഇത്രയധികം ആഘോഷിക്കപ്പെടുമായിരുന്നോ എന്ന് പോലും എനിക്ക് സംശയം ആണ്. DDLJയിലേക്കുള്ള SRKയുടെ വരവ് പോലും ഒരു നിയോഗം പോലെ ആയിരുന്നു.
ഒരു NRI യുവതിയും അവളെ പ്രണയിക്കുന്ന വിദേശ യുവാവിന്റെയും കഥയെഴുതുമ്പോൾ ആദിത്യയുടെ മനസ്സിൽ ഉണ്ടായിരുന്നത് ഹോളിവുഡ് ഹീറോ സാക്ഷാൽ ടോം ക്രൂസ്, കഥ പൂർത്തി ആയപ്പോൾ അത് NRI യുവാവിന്റെയും, യുവതിയുടെയും കഥയായി മാറിയപ്പോൾ ആദിത്യ, രാജ് മൽഹോത്ര ആകാൻ നിശ്ചയിച്ചത് യുവ നടൻ സെയ്ഫ് അലി ഖാനെ. പക്ഷെ സെയ്ഫ് ഏറ്റെടുക്കാൻ വിമുഖത കാണിച്ച രാജ് മൽഹോത്ര ആകാൻ യാഷ് ചോപ്രയുടെ നിർദേശപ്രകാരം ഷാരൂഖ് ഖാൻ DDLJയിലേക്ക് വന്നു, ബാസിഗർ, ഡർ, എണീ സിനിമകളിലെ നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രങ്ങളും അൻജാം എന്ന സിനിമയിലെ ക്രൂരനായ വിജയ് അഗ്നി ഹോത്രി എന്ന വില്ലൻ വേഷവും ചെയ്ത SRKയുടെ കൈകളിൽ രാജ് മൽഹോത്ര എന്ന കുസൃതിയും, ഊർജസ്വലതയും നിറഞ്ഞ കാമുക വേഷം ഏല്പിക്കാൻ യാഷ് ചോപ്രക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പിന്നീട് ബോളിവുഡ്ന് ലഭിച്ചത് ബോളിവുഡിലെ ഏറ്റവും മികച്ച ഭാഗ്യ ജോഡികളേ ആണ്. രാജും സിമ്രാനും ഇന്ത്യൻ സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രണയ ജോഡികൾ ആയി മാറി, 27 വർഷങ്ങൾക്കിപ്പുറവും രാജും സിമ്രാനും സിനിമാസ്വാദകന്റെ മനസ്സിൽ നിറ യൗവനം തന്നെ ആണ്.
ഇന്നും ഇന്ത്യൻ സിനിമയിലെ കാമുകൻമാരിൽ രാജ് മൽഹോത്ര മുന്നിൽ നിൽപ്പുണ്ട് മഞ്ഞ പൂക്കൾ വിരിഞ്ഞ കടുകു പാടത്തിനു നടുവിലായി സിമ്രാന് വേണ്ടി വിരിച്ചു പിടിച്ച കൈകളുമായി………!
***
Rajesh C
മറാത്താ മന്ദിറിന്റെ 23 വർഷങ്ങൾ!
———–
‘ദിൽവാലെ ദുൽഹനിയ ലേജായെൻഗേ’ എന്ന സിനിമയെ സിനിമ പ്രേമികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. 1995-ഇൽ റിലീസായ ഷാരൂഖ് ഖാൻ-കാജൽ ചിത്രം അന്ന് കാലത്തെ വൻഹിറ്റായിരുന്നു. അക്കാലത്ത് മുംബയിലെ ഒരു തിയേറ്ററിൽ പ്രദർശിപ്പിച്ചു തുടങ്ങിയ ചലച്ചിത്രം ഇന്നും ആ തിയേറ്റർ വിട്ടൊഴിഞ്ഞു പോയിട്ടില്ല. നീണ്ട 27 വർഷങ്ങൾക്കു ശേഷവും ഇപ്പോഴും പ്രദർശനം തുടരുന്നു. മുംബയിലെ മറാത്താ മന്ദിറിൽ!
1958-ഇൽ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനടുത്തു സ്ഥാപിതമായ ഒരു സാധാരണ തിയേറ്റർ ആയ മറാത്താ മന്ദിർ പ്രശസ്തിയിലേക്കുയർന്നതു ‘ദിൽവാലെ ദുൽഹനിയ ലേജായെൻഗേ’ എന്ന ചിത്രത്തിന്റെ റിലീസോടുകൂടിയാണ്. ആദ്യകാലങ്ങളിൽ എല്ലാ പ്രദർശനങ്ങളും ഉണ്ടായിരുന്ന ഈ സിനിമ പിന്നീട് മാറ്റിനി പ്രദർശനം മാത്രമാക്കി ചുരുക്കി. ഷോലെയുടെ ഒരു വർഷത്തെ തുടർച്ചയായ പ്രദർശനത്തിന്റെ റെക്കോർഡ് തകർക്കാനുള്ള തിയേറ്റർ ഉടമയുടെ ഒബ്സെഷൻ (obsession) നീണ്ട 23 വർഷങ്ങൾക്കു ശേഷവും തുടരുകയാണ്.
ഇപ്പോൾ എല്ലാ ദിവസവും രാവിലെ 11.30 ക്കു തുടങ്ങുന്ന ഷോ കാണാൻ വാരാന്ത്യങ്ങളിൽ 200 പേരിലധികം ഉണ്ടാവാറുണ്ട്. ബാൽക്കണി ടിക്കറ്റ് വെറും 25 രൂപ മാത്രമായ മറാത്താ മന്ദിറിൽ ‘ദിൽവാലെ ദുൽഹനിയ ലേജായെൻഗേ’ കാണാൻ വരുന്നവരിൽ സമൂഹത്തിന്റെ എല്ലാ തട്ടുകളിൽ നിന്നുമുള്ള ആളുകളുണ്ട്. ഭിക്ഷക്കാർ, വിദേശികൾ, ടൂറിസ്റ്റുകൾ, വിദ്യാർഥികൾ, കുടുംബമായി വരുന്നവർ തുടങ്ങി എസിയുടെ തണുപ്പിൽ ഉറങ്ങാൻ വരുന്നവർ വരെയുണ്ട് അക്കൂട്ടത്തിൽ. ഷാരൂഖ് ഖാന്റെ വസതിയായ ‘മന്നത്’ കാണാൻ വന്നു തിയേറ്ററിൽ കയറി ഒരു വട്ടം കൂടി ‘ദിൽവാലെ ദുൽഹനിയ ലേജായെൻഗേ’ കാണുന്നവരും കുറവല്ല.
1231 ആഴ്ചകളായി തുടർച്ചയായി ‘ദിൽവാലെ ദുൽഹനിയ ലേജായെൻഗേ’ പ്രദർശിപ്പിക്കുന്ന ഈ തിയേറ്റർ 2015 ഇൽ പ്രദർശനം അവസാനിപ്പിക്കാൻ ആലോചിച്ചിരുന്നു. പിന്നീട് എന്തുകൊണ്ടോ പ്രദർശനം തുടർന്നു.
സിനിമയുടെ നിർമാതാക്കൾ ആയ യഷ് രാജ് ഫിലിംസോ ഷാരൂഖ് ഖാൻ തന്നെയോ അവർക്ക് സാമ്പത്തിക സഹായം നൽകി സിനിമയുടെ പ്രദർശനം തുടരാൻ പ്രോത്സാഹിപ്പിച്ചു എന്ന് അഭ്യൂഹം പരന്നിരുന്നു. പക്ഷെ ഇപ്പോഴത്തെ ഉടമ മനോജ് ദേശായി ഈ വാർത്ത നിഷേധിച്ചിരുന്നു. ഇനി എത്രകാലം ‘ദിൽവാലെ ദുൽഹനിയ ലേജായെൻഗേ’ ഈ തിയേറ്ററിൽ പ്രദർശിപ്പിക്കും എന്നറിയില്ല. എന്തായാലും ഒരേ തിയേറ്ററിൽ ഇത്രയും കാലം പ്രദർശിപ്പിച്ച ഒരു സിനിമ ഉണ്ടാകുമോ എന്ന് സംശയമാണ്.
P.S: ഞാൻ ഇന്നലെ ആദ്യമായി ‘ദിൽവാലെ ദുൽഹനിയ ലേജായെൻഗേ’ കണ്ടു. ഇതേ മറാത്താ മന്ദിറിൽ നിന്ന്!
***
Bipin Elias Thampy
ഭൂമിയിൽ മനോഹര സൗധങ്ങൾ അനേകം ഉണ്ട് പക്ഷെ പ്രണയത്തിന്റെ അനശ്വര സ്മാരകം ആയ താജ്മഹൽ പോലെ താജ് മാത്രമേ ഉള്ളു. അതുപോലെ തന്നെ ഒരു മനോഹര സൃഷ്ടി അഭ്രപാളിയിലെ താജ് എന്ന് വിശേഷിപ്പിക്കാവുന്ന സിനിമാ, അഭ്രപാളിയിലെ പ്രണയ കാവ്യങ്ങൾ അനേകമുണ്ടെങ്കിലും ഇന്ത്യൻ സിനിമയുടെ ഐകോണിക് പ്രണയ കാവ്യം എന്ന രീതിയിൽ മനസ്സിലേക്ക് വരുന്ന സിനിമ DDLJ എന്ന ദിൽവാലെ ദുൽഹനിയ ലേ ജായേംഗേക്ക് ഇന്ന് ഇരുപത്തി അഞ്ചാം പിറന്നാൾ.ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഷോകൾ ഉണ്ടായ സിനിമ, 2014 ഡിസംബറിൽ മുംബൈ മറാത്ത മന്ദിർ എന്ന തിയറ്ററിൽ DDLJ തുടർച്ചയായ 1000 ആഴ്ച തികച്ചു. 2011ൽ ഉണ്ടായ തിയറ്റർ സമരത്തെ പോലും അതിജീവിച്ചായിരുന്നു 1000 ആഴ്ച തുടർച്ചയായ പ്രദർശനം എന്ന കടമ്പ DDLJ കടന്നത്.
യാഷ് ചോപ്രയുടെ യാഷ് രാജ് ഫിലിംസ് നിർമിച്ച സിനിമയുടെ കഥയും സംവിധാനവും മകൻ ആദിത്യ ചോപ്ര ആയിരുന്നു, നിർവഹിച്ചത്, ആദിത്യയുടെ കന്നി സംരഭം തന്നെ ഇന്ത്യൻ സിനിമ ചരിത്രത്തിലേ ഇതിഹാസം ആയി മാറുകയും ചെയ്തു,ഒരു മികച്ച കഥയും തിരക്കഥയും പിൻബലമായി ഉണ്ടായിരുന്നു എങ്കിലും DDLJയേ ഏറ്റവും മികച്ചതിലും മികച്ചതാക്കാൻ സിനിമയുടെ കാസ്റ്റിംഗും ഏറെ സഹായിച്ചു, ഷാഹ് രൂഖ്, കാജൽ ഇവരോടൊപ്പം, അനുപം ഖേർ, അംരീഷ് പുരി, സതിഷ് ഷാ, ഫരിദാ ജലാൽ, മന്ദിരാ ബേധി തുടങ്ങി മികച്ച താരനിരയുടെ പ്രകടനവും ജതിൻ ലളിത് ഈണം പകർന്ന മനോഹര ഗാനങ്ങളും കൂടെ മൻമോഹൻ സിങ്ങിന്റെ ക്യാമറ ഒപ്പിയെടുത്ത ആൽപ്‌സിന്റെ വശ്യ മനോഹാരിതയും പഞ്ചാബിന്റെ സമൃദ്ധിയും ഹരിതാഭയും ഒരേപോലെ ഒത്തു ചേർന്നപ്പോൾ അതുവരെ ഉണ്ടായിരുന്നതും തകർക്കപ്പെടാത്തതുമായ എല്ലാ റെക്കോർഡുകളും DDLJ ക്ക് മുൻപിൽ കടപുഴകി വീണു. ആ വർഷത്തെ 10 ഓളം ഫിലിം ഫെയർ അവാർഡുകളും സ്വന്തം പേരിലാക്കി ഈ പ്രണയ കാവ്യം.
ലണ്ടനിൽ നിന്നും യൂറോപ്പിലേക്കുള്ള ഒരു ട്രെയിൻ യാത്രയിൽ ആയിരുന്നു രാജും സിമ്രാനും ആദ്യമായി കണ്ട് മുട്ടുന്നത്, ആദ്യം കലഹിച്ചും, കളിയാക്കിയും മുന്നോട്ട് പോയ ആ ദിവസങ്ങളിൽ എന്നോ അവർ മനസ്സിലാക്കുന്നു തങ്ങൾക്കിടയിൽ പരസ്പരം ഒരു ഇഷ്ടം ഉടലെടുത്തു എന്ന്, അവരുടെ കലഹത്തിനും, തമാശകൾക്കും പ്രണയത്തിനും മൂക സാക്ഷിയായി ആൽപ്‌സിന്റെ താഴ്‌വാരകളും……
ഒരു മാസം നീണ്ടു നിന്ന ആ ടൂറിനവസാനം വീണ്ടും കണ്ടു മുട്ടാം എന്ന പ്രത്യാശയിൽ അവരവരുടെ വീടുകളിലേക്ക് തിരികെ പോകുന്ന രാജും, സിമ്രാനും. പക്ഷെ സിമ്രാനിൽ നിന്ന് തന്നെ അവളുടെ ഉള്ളിലെ ഇഷ്ടത്തെ പറ്റി അറിയുന്ന സിമ്രാൻറെ പിതാവ് ബൽദേവ് കുടുംബത്തെ കൂട്ടി ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ വരുന്നു എന്നെന്നേക്കുമായി, ആ വരവിനു പിന്നിൽ മറ്റൊരു ഉദ്ദേശം കൂടി ഉണ്ട്. സിമ്രാനെ തന്റെ കൂട്ടുകാരൻ ആയ അജിത് സിങ്ങിന്റെ മകൻ കുൽജീതിന് വിവാഹം കഴിച്ചു കൊടുക്കണം എന്നത്. പിറ്റേന്ന് സിമ്രാനെ കാണാൻ എത്തുന്ന രാജ് കേൾക്കുന്നതും ഈ വാർത്തയാണ്, തന്റെ പ്രണയിനിയെ കാണാനും സ്വന്തമാക്കാനുമായി രാജും ഇന്ത്യയിലേക്ക് തിരിക്കുന്നു. ദിൽവാലെ ദുൽഹാനിയ ലേ ജയേങ്കെ…….!
കാൽ നൂറ്റാണ്ടിന് ശേഷവും ഈ സിനിമക്കും ഇതിലെ കഥാപാത്രങ്ങൾക്കും ഒരു പുതുമയും നഷ്ടപ്പെട്ടിട്ടില്ലാ, മാത്രമല്ല ഇതിലെ പല രംഗങ്ങളും ഇന്നും പല സിനിമയിലും വീണ്ടും വീണ്ടും നമ്മൾ കണ്ടു കൊണ്ടും ഇരിക്കുന്നു, പല ക്ളീഷേ രംഗങ്ങൾക്കും തുടക്കവും ഇതായിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തി വേണ്ടാ. ഇന്ത്യൻ സിനിമ ഉള്ളയിടത്തോളം രാജിന്റെയും സിമ്രാന്റെയും പ്രണയ കഥക്ക് പുതുമ എറിക്കൊണ്ടേ ഇരിക്കും.
ഒരുപക്ഷെ രാജ് മൽഹോത്ര ആയി SRK വന്നില്ലായിരുന്നു എങ്കിൽ DDLJ സിനിമയും SRK എന്ന നടനും ഇത്രയധികം ആഘോഷിക്കപ്പെടുമായിരുന്നോ എന്ന് പോലും എനിക്ക് സംശയം ആണ്. DDLJയിലേക്കുള്ള SRKയുടെ വരവ് പോലും ഒരു നിയോഗം പോലെ ആയിരുന്നു. ഒരു NRI യുവതിയും അവളെ പ്രണയിക്കുന്ന വിദേശ യുവാവിന്റെയും കഥയെഴുതുമ്പോൾ ആദിത്യയുടെ മനസ്സിൽ ഉണ്ടായിരുന്നത് ഹോളിവുഡ് ഹീറോ സാക്ഷാൽ ടോം ക്രൂസ്, കഥ പൂർത്തി ആയപ്പോൾ അത് NRI യുവാവിന്റെയും, യുവതിയുടെയും കഥയായി മാറിയപ്പോൾ ആദിത്യ, രാജ് മൽഹോത്ര ആകാൻ നിശ്ചയിച്ചത് യുവ നടൻ സെയ്ഫ് അലി ഖാനെ. പക്ഷെ സെയ്ഫ് ഏറ്റെടുക്കാൻ വിമുഖത കാണിച്ച രാജ് മൽഹോത്ര ആകാൻ യാഷ് ചോപ്രയുടെ നിർദേശപ്രകാരം ഷാരൂഖ് ഖാൻ DDLJയിലേക്ക് വന്നു, ബാസിഗർ, ഡർ, എന്നീ സിനിമകളിലെ നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രങ്ങളും അൻജാം എന്ന സിനിമയിലെ ക്രൂരനായ വിജയ് അഗ്നി ഹോത്രി എന്ന വില്ലൻ വേഷവും ചെയ്ത SRKയുടെ കൈകളിൽ രാജ് മൽഹോത്ര എന്ന കുസൃതിയും, ഊർജസ്വലതയും നിറഞ്ഞ കാമുക വേഷം ഏല്പിക്കാൻ യാഷ് ചോപ്രക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പിന്നീട് ബോളിവുഡ്ന് ലഭിച്ചത് ബോളിവുഡിലെ ഏറ്റവും മികച്ച ഭാഗ്യ ജോഡികളേ ആണ്. രാജും സിമ്രാനും ഇന്ത്യൻ സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രണയ ജോഡികൾ ആയി മാറി, 25 വർഷങ്ങൾക്കിപ്പുറവും രാജും സിമ്രാനും സിനിമാസ്വാദകന്റെ മനസ്സിൽ നിറ യൗവനം തന്നെ ആണ്.
ഇന്നും ഇന്ത്യൻ സിനിമയിലെ കാമുകൻമാരിൽ രാജ് മൽഹോത്ര മുന്നിൽ നിൽപ്പുണ്ട് മഞ്ഞ പൂക്കൾ വിരിഞ്ഞ കടുകു പാടത്തിനു നടുവിലായി സിമ്രാന് വേണ്ടി വിരിച്ചു പിടിച്ച കൈകളുമായി………!