ഈ ഒരു മുഖം കാണുമ്പോൾ മലയാളികൾക്ക് ഒരു പക്ഷെ ആദ്യം ഓർമ വരുന്നത് ഒരു പക്ഷെ മൈ ബോസ്സിലെ ഓട്ടോക്കാരൻ അല്ലെങ്കിൽ 1983 ലെ ആംബ്രോസ് സജി ,ലുക്കാ ചുപ്പിയിലെ കള്ളു കുടിയൻ.പിന്നെ അവിടെ ഇവിടെയും ഒക്കെ ചെറിയ റോളിൽ കണ്ടിട്ടും ഉണ്ട്
എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി തുടങ്ങുന്നു ഈ കഥാപാത്രങ്ങളുടെ മാത്രം പേരിൽ മാത്രം അറിയപ്പെടേണ്ട ഒരാളല്ല അദ്ദേഹം.തമിഴ്,മലയാളം,ഹിന്ദു ഭാഷകളിലായി 50 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരു നടൻ.600 ഓളം പരസ്യങ്ങൾ ചെയ്തിട്ടുള്ള ഒരു പരസ്യ സംവിധായകൻ.
മലയാളത്തിൽ പരിചിത മല്ലാത്ത കാസ്റ്റിംഗ് ഡയറക്ടർ എന്ന ഒരു ജോബ് നിരവധി സിനിമകൾക്കു വേണ്ടി ചെയ്തിട്ടുള്ള ഒരു വ്യക്തി.
ഒരുപാട് കഥാപാത്രങ്ങൾക്കു മലയാളത്തിൽ ശംബ്ദം നൽകിയ ഒരു ഡബ്ബിങ് ആർട്ടിസ്റ്റ്.അമേനിലെ പോത്തച്ഛൻ അത്തരത്തിൽ ശ്രദ്ദേയം ആയ ഒന്നായിരുന്നു അധികം ആരും പറഞ്ഞു കേൾക്കാത്ത ഡബിൾ ബാരലിലെ ബ്ലാക്കിക് വേണ്ടിയും ശബ്ദം നൽകിയത് ദിനേശ് ആയിരുന്നു.മലയാള സിനിമയുടെ വേലിക്കെട്ടുകൾക്കു അപ്പുറം തന്റെ ബോളിവുഡ്,കോളിവുഡ് പ്രശസ്തരായ താരങ്ങളോടൊപ്പം ഇന്ന് സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാൻ അവസരം ലഭിച്ച ഒരു വ്യക്തി.
ഷെഫ്,മദ്രാസ് കഫെ,ഫാമിലി മാൻ വെബ് സീരീസ്, നേർകൊണ്ട പാർവെ.ഇനി വരാൻ ഇരിക്കുന്ന അജിത് ചിത്രം വലിമൈ,മാധവൻ സംവിധാനം ചെയ്യുന്ന നമ്പി നാരായൺ ബയോപിക് മൂവി റോക്കട്രിയിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൂടാതെ മലയാള സിനിമയിൽ ഇന്ന് ഇദ്ദേഹത്തെ അറിയാത്ത ആളുകൾ ചുരുക്കം .ഒരുപാട് struggle ചെയ്തു തന്നെ ആള് നേടിയെടുത്ത ഒരു പൊസിഷൻ തന്നെയാണിത് എന്ന് തന്നെ പറയാം. ഇന്ന് ദൃശ്യം 2 ചർച്ചകളിൽ നിറയുമ്പോൾ അതിൽ ഒരു പ്രധാന കഥാപാത്രമായ രാജൻ ആയി ആള് വീണ്ടും ശ്രദ്ധിക്കപ്പെടുന്നു.