ഭീകരനാണിവൻ ഭീകരൻ, 150 ഓളം മനുഷ്യരെ കൊന്ന ലോകത്തെ ഏറ്റവും അപകടകാരിയായ പക്ഷി !

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
46 SHARES
552 VIEWS

ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി ഏത് ?

കാസവേരി എന്ന പക്ഷി ആണ് ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി.ഇവയുടെ ചെല്ലപ്പേരാണ് ഡൈനോ പക്ഷി..പറക്കുവാൻ കഴിവില്ലാത്ത ഈ പക്ഷികളുടെ സ്വദേശം, ഇൻഡോനേഷ്യയിലും, ന്യൂ ഗിനിയയുടെ ഉഷ്ണമേഖലാപ്രദേശങ്ങളിലുമാണ്.ആസ്‌ട്രേലിയായിലെ മഴക്കാടുകളിലും, ചില ദ്വീപുകളിലും ഇവയെ കണ്ടുവരുന്നു. പറക്കുവാൻ കഴിവില്ലെങ്കിലും നീന്തുവാൻ കഴിവുള്ളവയാണ് ഇവ. മണിക്കൂറിൽ 50 കീ.മീ വേഗതയിൽ ഓടുവാൻ കഴിവുള്ള ഇവയ്ക്ക്, 5 അടി ഉയരത്തിൽ വരെ ചാടുവാനാകും. നീന്തലിന്റെ കാര്യത്തിലാകട്ടെ ചെറിയ നദികൾ തുടങ്ങി സമുദ്രത്തിൽ പോലും അനായാസം നീന്തും. വലിപ്പത്തിന്റെ കാര്യത്തിൽ ഒട്ടകപക്ഷിയും എമുവും കഴിഞ്ഞാൽ മൂന്നാം സ്ഥാനമാണ് ഇവയ്ക്കുള്ളത്. ഒന്നര മീറ്ററോളം ഉയരമുള്ള ഇവ കാഴ്ചയിൽ ആകർഷണീയരാണ്.

എന്നാൽ ബലിഷ്ഠമായ കാലുകളും, അവയിൽ മൂർച്ചയേറിയ നഖങ്ങളുള്ള മൂന്ന് വിരലുകളുമാണ് ഇവയ്ക്കുള്ളത്. ആരെയും മാരകമായ മുറിവുകളേൽപ്പിക്കാൻ കഴിവുള്ളതാണ് ആ കാലുകൾ. കൊടുങ്കാടുകളിൽ വസിക്കുന്ന ഇവ പഴങ്ങൾ, കായകൾ, പ്രാണികൾ, തവളകൾ, ചെറുപക്ഷികൾ ഇവയൊക്കെയാണ് ഭക്ഷിക്കാറുള്ളത്. മണ്ണിൽ ചെറിയ കുഴികളുണ്ടാക്കി അവയിൽ പച്ചില വിരിച്ചു തിളക്കമാർന്ന ഇളംപച്ച മുട്ടകൾ ഇടുന്നു. എന്നാൽ മുട്ട ഇടുന്നതോടെ പെൺപക്ഷികളുടെ ജോലി കഴിയും.ഒരു സമയത്ത് ഇവ മൂന്നു മുതൽ എട്ടു വരെ മുട്ടകൾ ഇടുന്നു. പിന്നീട് ആൺപക്ഷികൾ, 50-52 ദിവസങ്ങളോളം അടയിരിക്കുന്നു.

മുട്ട വിരിയിക്കലും കുഞ്ഞുങ്ങളെ നോക്കലും എല്ലാം ആൺപക്ഷികളുടെ ഉത്തരവാദിത്തമാണ് .ഇളം കാപ്പിനിറത്തിലുള്ള കുഞ്ഞുങ്ങൾ ഏകദേശം ഒരു വർഷമെടുക്കും പ്രായപൂർത്തിയാവാൻ. അതുവരെയും മാതാപിതാക്കളുടെ കൂടെ ആയിരിക്കും നടത്തം. പൊതുവേ മനുഷ്യരിൽ നിന്നും മാറി നടക്കുന്ന ഇവ ചില പ്രത്യേക സാഹചര്യങ്ങളിൽ ആക്രമകാരികൾ ആയിട്ടുണ്ട്. ഏകദേശം 220 ഓളം അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 150 ഓളം മനുഷ്യർ കൊല്ലപ്പെടുവാനും ഇടയായിട്ടുണ്ട്. ഏറ്റവും അവസാനമായി, 2019 ഏപ്രിൽ 12 ന് ഒരു ഫ്ലോറിഡകാരൻ ആണ് കാസവേരി കാരണം മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ