ബോളിവുഡ് അഭിനേത്രി ദിഷാ പട്ടാനി ആരാധകനു നൽകിയ എട്ടിന്റെ പണിയാണ് ബോളിവുഡിലെ ഇപ്പോഴത്തെ കോമഡി . ‘തന്നോട് എന്തും ചോദിയ്ക്കാം’ എന്ന സെഗ്മെന്റ് ഇൻസ്റ്റാഗ്രാമിൽ താരം ആരാധകർക്കായി നടത്തിയിരുന്നു. അതിലാണ് ഒരാൾ ബിക്കിനി ഫോട്ടോ ആവശ്യപ്പെട്ടുകൊണ്ടുള്ള കമന്റ് ഇട്ടത്. അതിനു ദിഷാ പട്ടാനി നൽകിയ മറുപടിയാണ് ഏവരെയും ചിരിപ്പിക്കുന്നത്. ബിക്കി അണിഞ്ഞുകൊണ്ടു ഒരു നീർനായ നിൽക്കുന്ന ചിത്രമാണ് ദിഷ ആരാധകനു നൽകിയത്.
***