സുജിത്കുമാർ (ഫേസ്ബുക്കിൽ എഴുതിയത് )

വാഷിംഗ് മെഷീനോടൊപ്പം തന്നെ ഇന്ത്യൻ കൺസ്യൂമർ മാർക്കറ്റിലേക്ക് ചുവട് വച്ച ഗാർഹിക ഉപകരണമാണ്‌ ഡിഷ് വാഷറുകളും. വാഷിംഗ് മെഷീനുകൾ ആദ്യ കാലങ്ങളിൽ പണക്കാരുടെ വീടുകളിൽ മാത്രം കണ്ടുവന്നിരുന്നതാണെങ്കിൽ ഇപ്പോൾ ലോവർ മിഡിൽ ക്ലാസ് വീടുകളിൽ പോലും വാഷിംഗ് മെഷീനുകൾ ഒരു അവിഭാജ്യ ഘടകം ആയി മാറിയിട്ടുണ്ട്. അതേ സമയം ഡിഷ് വാഷർ ആകട്ടെ ഇപ്പോഴും ഉപരി വർഗ്ഗ സമൂഹത്തിൽ പോലും കാര്യമായ സ്ഥാനം നേടിയിട്ടില്ല. സ്ഥാനം നേടിയ ഇടങ്ങളിൽ ആകട്ടെ വേണ്ട രീതിയിൽ ഉപയോഗിക്കാനാവാതെ സ്ഥലം മുടക്കിയായി കഴിയുന്നു.

എന്താണ്‌ ഇതിനു കാരണം? വാഷിംഗ് മെഷീനുകളെക്കുറിച്ചുണ്ടായിരുന്ന പ്രധാന പരാതി ആയിരുന്നു ശരിയായി അലക്കില്ല, ചെളി പോകില്ല, വസ്ത്രങ്ങൾ നാശമാക്കും എന്നൊക്കെ. വാഷിംഗ് മെഷീൻ സാങ്കേതിക വിദ്യയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഒന്നും വന്നിട്ടല്ല വാഷിംഗ് മെഷീനുകളുടെ പ്രചാരം കൂടിയത്. നമ്മുടെ വസ്ത്രധാരണ രീതിയിലുണ്ടായ മാറ്റങ്ങൾ ആണ്‌ അതിന്റെ പ്രധാന കാരണം. ഓരോ വ്യക്തിയും ധരിക്കുന്ന വസ്ത്രങ്ങളുടെ എണ്ണം കൂടിയതോടെ അവയിൽ അഴുക്ക് പുരളാനുള്ള സാദ്ധ്യതകൾ കുറഞ്ഞു, അതായത് വാഷിംഗ് മെഷീനു കഴുകിക്കളയാൻ പാകത്തിലുള്ള അഴുക്കും ചെളിയും മാത്രമേ വസ്ത്രങ്ങളിൽ ഉണ്ടാകുന്നുള്ളൂ എന്ന സ്ഥിതിയിലേക്ക് എത്തിയതോടെ വാഷിംഗ് മെഷീനുകളുടെ പ്രചാരം കൂടി.

ഡിഷ് വാഷറുകൾ അടുക്കളയിലെ അദ്ധ്വാനം കുറയ്ക്കുന്നത് തന്നെ ആണെങ്കിലും അത് വ്യക്തമായ പ്ലാനിംഗോടെ ഉപയോഗിക്കണം എന്നതാണ്‌ പ്രശ്നം. ഏറ്റവും കുറഞ്ഞത് അരമണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെ നീളുന്ന വാഷിംഗ് സൈക്കിൾ പലർക്കും എളുപ്പത്തിൽ ദഹിക്കുന്നതായിരിക്കില്ല. അതുപോലെ പല വീട്ടമ്മമാരുടേയും അടുക്കള ജോലി ചെയ്യുന്ന രീതികൾ പല തരത്തിൽ ഉള്ളത് ആയിരിക്കും. അതായത് ചിലർക്ക് ഭക്ഷണം കഴിഞ്ഞാലോ പാകം ചെയ്താലോ ഉടൻ തന്നെ പാത്രം കഴുകി വൃത്തിയാക്കുന്ന ശീലം ഉള്ളവർ ആയിരിക്കും. ആ ശീലം ആദ്യം മാറ്റിയെടുക്കാൻ കഴിയുമെങ്കിൽ മാത്രമേ ഡിഷ് വാഷിംഗ് മെഷീനുകൾ അവർക്ക് ഗുണകരമായി തോന്നൂ.

രാവിലെ മുതൽ വൈകീട്ട് വരെ ഉപയോഗിക്കുന്ന പാത്രങ്ങൾ എല്ലാം തന്നെ കഴുകാതെ ഒരിടത്ത് വച്ച് വൈകുന്നേരം എല്ലാ പാത്രങ്ങളും കൂടി ഒരുമിച്ച് കഴുകുന്ന ശീലം ഉള്ളവർ ആണെങ്കിൽ അവർക്ക് ഡിഷ് വാഷർ വളരെ ഗുണകരം ആയിരിക്കും. അതിനാൽ അത്തരത്തിലുള്ല ശീലം ഇല്ലാത്തവർ ആദ്യം അതുപോലെ ഒരു ശീലം ഉണ്ടാക്കിയെടുത്ത് ശരിയാകുമെങ്കിൽ മാത്രം ഡിഷ് വാഷറുകൾ വാങ്ങുക. കൈ കൊണ്ട് കഴുകുന്നതുപോലെയോ അതിനേക്കാളോ വൃത്തിയാക്കാൻ ഡിഷ് വാഷറുകൾക്ക് കഴിയും. വെള്ളത്തിന്റെയും സോപ്പിന്റെയുമൊക്കെ ചെലവും അധികമൊന്നുമില്ല. പക്ഷേ മിക്ക ഡിഷ് വാഷറുകളിലും ഭക്ഷണത്തിന്റെ വലിയ അവശിഷ്ടങ്ങൾ നീക്കിയതിനു ശേഷമേ ലോഡ് ചെയ്യാവൂ. അതുപോലെ തന്നെ കരിഞ്ഞ് പിടിച്ച പാത്രങ്ങളൊന്നും ഉദ്ദേശിച്ച രീതിയിൽ വൃത്തിയാകില്ല. സമയം വളരെ കൂടുതൽ എടുക്കുന്നതിനാൽ ഏറ്റവും അവസാന ജോലി ആയി ഇതിനെ കണ്ട് ഡിഷ് വാഷറിൽ ലോഡ് ചെയ്ത് ഉറങ്ങാൻ പോകുന്ന രീതി ആയിരിക്കും കൂടുതൽ ഫലപ്രദം.

പറഞ്ഞ് വന്നത് ഇതാണ്‌. ഡിഷ് വാഷിംഗ് മെഷീനനുസരിച്ച് അടുക്കളപ്പണികളും ശീലങ്ങളും മാറ്റിയില്ലെങ്കിൽ ഒരു തരത്തിലും ഗുണം ചെയ്യാത്ത ഒരു സ്ഥലം മുടക്കിയായ ഉപകരണമായി അത് അടുക്കളകളിൽ പൊടിപിടിച്ചിരിക്കും എന്ന് തീർച്ച. “ഇതിൽ അടുക്കിപ്പെറുക്കി വയ്ക്കുന്നതിന്റെ പകുതി സമയം മതി കഴുകി എടുക്കാൻ” എന്ന പരാതി പൊതുവേ ഡിഷ് വാഷറുകളെക്കുറിച്ച് കേൾക്കാറുള്ളതാണ്‌.

Leave a Reply
You May Also Like

എന്താണ് ഗൂഗിൾ നോസ് ?

എന്താണ് ഗൂഗിൾ നോസ് ? അറിവ് തേടുന്ന പാവം പ്രവാസി ????ഒരു പുതിയ കാറിന്റെയോ ,…

റോബോട്ടുകൾക്ക് പ്രജനനം നടത്താൻ കഴിയുമോ ? എന്നാൽ അമേരിക്കൻ ശാസ്ത്രജ്ഞർ അത്തരം റോബോട്ടുകളെ സൃഷ്ടിച്ചു

  റോബോട്ടുകൾ, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, സാങ്കേതിക പുരോഗതിയുടെ അടയാളമാണ്. ശാരീരിക ജോലികൾ മാത്രം ചെയ്യാൻ കഴിയുന്ന…

കൺട്രോൾഡ് ബിൽഡിങ് ഡിമോളിഷൻ എന്താണ് ? ഡിമോളിഷൻ എക്സ്പർട്ടിന്റെ ജോലി എന്താണ്?

കൺട്രോൾഡ് ബിൽഡിങ് ഡിമോളിഷൻ എന്താണ് ? ഡിമോളിഷൻ എക്സ്പർട്ടിന്റെ ജോലി എന്താണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന…

OTG കേബിൾ കൊണ്ട് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിനുള്ള 10 ഉപയോഗങ്ങൾ

OTG കേബിൾ കൊണ്ട് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിനുള്ള 10 ഉപയോഗങ്ങൾ അറിവ് തേടുന്ന പാവം പ്രവാസി…