Shameer K Mohammed

പേരിലെ ദിവ്യത്വം അഭിനയത്തിലും കാണിച്ച അസാമാന്യ പ്രതിഭ… മറ്റു നക്ഷത്രങ്ങളേക്കാൾ തിളക്കം കൂടുതലായിരുന്നു ഈ താരത്തിന്.. അതുകൊണ്ടായിരിക്കും വളരെ വേഗം തന്നെ ഈ നക്ഷത്രം അണയുകയും ചെയ്തത് .മൂന്നുവർഷം മാത്രമായിരുന്നു ദിവ്യ ഭാരതിയുടെ സിനിമ കരിയർ.ശരീരപ്രദർശനം നടത്താതെ, വൾഗർ സീനുകളിൽ അഭിനയിക്കാതെ തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ടും, സൗന്ദര്യം കൊണ്ടും, നൃത്ത രംഗങ്ങളിലെ ഊർജ്ജസ്വലത കൊണ്ടും ഇന്ത്യയൊട്ടാകെ നിരവധി ആരാധകരെ സൃഷ്ടിച്ച വളരെ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ദിവ്യ ഭാരതി .

1990 ജൂലൈ മൂന്നിന് റിലീസ് ആയ നിലാ പെണ്ണ് എന്ന തമിഴ് സിനിമയിൽ ആനന്ദിന്റെ നായികയായി പതിനാറാം വയസ്സിലാണ് ദിവഭാരതിയുടെ അരങ്ങേറ്റം… തുടർന്ന് അതേ വർഷം തന്നെ തെലുങ്കിൽ ബോബ്ബിലി രാജ എന്ന സിനിമയിൽ വെങ്കിടേഷിന്റെ നായികയായി… ചിരഞ്ജീവിക്കൊപ്പം റൗഡി അല്ലുടു, ബാലകൃഷ്ണക്കൊപ്പം ധർമ്മ ക്ഷേത്രം, മോഹൻ ബാബുവിനൊപ്പം അസംബ്ലി റൗഡി എന്നെ സിനിമകൾക്ക് ശേഷം 1992 ൽ വിശ്വാത്മ എന്ന മൂവിയിലൂടെ സണ്ണി ഡിയോളിന്റെ നായികയായി ബോളിവുഡിൽ രംഗപ്രവേശം ചെയ്തു.1992 ദിവ്യ ഭാരതിക്ക് ഒട്ടേറെ സിനിമകൾ ലഭിച്ച വർഷമാണ് പ്രത്യേകിച്ച് ബോളിവുഡിൽ., ഒരു പുതുമുഖ നടിക്ക് ലഭിക്കാവുന്നതിൽ ഏറ്റവും വലിയ അവസരങ്ങളാണ് ദിവ്യ ഭാരതിയെ തേടിയെത്തിയത്….

ഗോവിന്ദക്കൊപ്പം ജാൻസെ പ്യാരാ, ഷോല ഓർ ശബനം,പൃഥ്വി എന്ന നായകനു ഒപ്പം ദിൽ കാ ക്യാ കസൂർ, ഋഷി കപൂറിന്റെയും ഷാരൂഖ് ഖാന്റെയും നായികയായി ദീവാന, ഷാരൂഖ് ഖാൻ നായകനായി ഹേമമാലിനി സംവിധാനം ചെയ്ത ദിൽ ആശ്നാ ഹേ, സുനിൽ ഷെട്ടിക്കൊപ്പം ബൽവാൻ,ജാക്കി ശ്രോഫിനു നായികയായി ദിൽ ഹി തോ ഹെ,അവിനാശിന്റെ നായികയായി ഗീത് തുടങ്ങിയ സിനിമകൾ …ദിവ്യ ഭാരതി 1992 ൽ മാത്രം അഭിനയിച്ചവയാണ്.,. സ്വപ്നതുല്യമായ തുടക്കം .ലക്സ് ന്യൂ ഫേസ്നുള്ള അവാർഡ് ദീവാന എന്ന സിനിമയിലൂടെ ദിവ്യ ഭാരതി കരസ്ഥമാക്കുകയും ചെയ്തു.ഇതിനിടയിൽ പ്രശസ്ത നിർമ്മാതാവായ സാജിദ് നദിയാവാലയുമായി വിവാഹം ,സന എന്ന പേരും സ്വീകരിച്ചു..അതും ബോളിവുഡിൽ കരിയർ തുടങ്ങി പ്രശസ്തിയിൽ നിൽക്കുമ്പോൾ തന്നെ.. മറ്റാരും കാണിക്കാത്ത സാഹസം.

 

1993 മാർച്ച് മൂന്നിന് റിലീസ് ആയ സണ്ണി ഡിയോൾ സഞ്ജയ് ദത്ത് ടീമിന്റെ ക്ഷത്രിയ എന്ന സിനിമ സൂപ്പർ ഹിറ്റ് ആയി പ്രദർശനം തുടരുന്ന സമയത്താണ് 1993 ഏപ്രിൽ അഞ്ചിന് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ദിവഭാരതി മരണപ്പെടുന്നത് .കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുന്ന സമയത്തായിരുന്നു ദിവ്യഭാരതിയുടെ മരണം.. ബോളിവുഡിലെ താര റാണിയായി സിംഹാസനത്തിലേക്ക് കയറുമ്പോഴാണ് ദിവ്യ ഭാരതിയെ മരണം വന്നു വിളിച്ചു കൊണ്ടു പോയത്. മരിക്കുന്നതിനുമുമ്പ് അവർ കരാർ ഒപ്പിട്ട സിനിമകളുടെയും, അഭിനയിച്ചുകൊണ്ടിരുന്ന സിനിമകളുടെയും ലിസ്റ്റ് കാണുമ്പോൾ അറിയാം അവരെ കാത്തിരുന്നത് എത്രയെത്ര വമ്പൻ ഹിറ്റുകൾ ആണെന്ന് .

ബോളിവുഡിലെ അന്നത്തെ താരറാണിയായി വാണിരുന്ന സാക്ഷാൽ ശ്രീദേവി വരെ ദിവ്യ ഭാരതിയ്ക്ക് പകരക്കാരിയായാണ് ലാഡ്ലാ എന്ന അനിൽ കപൂർ നായകനായ എന്ന സിനിമയിൽ അഭിനയിച്ചത്.
അക്ഷയ് കുമാർ സുനിൽ ഷെട്ടി ടീമിന്റെ മോഹ്‌റ,അജയ് ദേവ് ഗൺ സുനിൽ ഷെട്ടി ടീമിന്റെ ദിൽവാലെ എന്നീ സിനിമകളിൽ ദിവ്യ ഭാരതിക്ക് പകരക്കാരിയായി രവീണ ടണ്ടൻ, അജയ ദേവഗൻ നായകനായ ധൻവാൻ എന്ന സിനിമയിൽ ദിവ്യ ഭാരതിക്ക് പകരക്കാരിയായി കരിഷ്മ കപൂർ, സണ്ണി ഡിയോളിന്റെ നായികയായി അംഗരക്ഷക് എന്ന മൂവിയിൽ ദിവ്യഭാരതിക്ക് പകരം പൂജാ ഭട്ട് , അജയ് ദേവഗൺ നായകനായ ഹൽച്ചൽ എന്ന മൂവിയിൽ ദിവ്യ ഭാരതിയ്ക്ക് പകരം കജോൾ ,അജയ് ദേവഗൻ നായകനായ വിജയ് പഥ് എന്ന മൂവിയിൽ ദിവ്യ ഭാരതിക്ക് പകരം തബു ,സഞ്ജയ് കപൂർ നായകനായ കർത്തവ്യ എന്ന മൂവിയിൽ ദിവ്യ ഭാരതിക്ക് പകരം ജൂഹി ചൗള ,ആന്തോളൻ എന്ന മൂവിയിൽ ഗോവിന്ദയ്ക്കൊപ്പം ദിവ്യ ഭാരതിക്ക് പകരക്കാരിയായി മമ്ത കുൽകർണി …അങ്ങനെ നിരവധി നായികമാർ ദിവ്യ ഭാരതി ഭാരതി സൈൻ ചെയ്ത സിനിമകളിൽ പകരക്കാരിയായി അഭിനയിച്ചു.., പല സിനിമകളും ദിവ്യ ഭാരതി അഭിനയിച്ച രംഗങ്ങൾ മറ്റു നായികമാരെ വെച്ച് രണ്ടാമത് ഷൂട്ട് ചെയ്യുകയായിരുന്നു.

ദിവ്യ ഭാരതിയുടെ മരണത്തിന് ശേഷം1993 ജൂലൈ 9 രംഗ് എന്ന സിനിമ റിലീസായി… കമൽ സദന ആയിരുന്നു നായകൻ… നല്ല പാട്ടുകൾ ആണ് ആ സിനിമയിൽ ഉള്ളത്.ദിവ്യ ഭാരതിയുടെ അവസാനമായി റിലീസ് ചെയ്ത സിനിമ ജാക്കി ശ്രോഫ് നായകനായ ശത്രഞ്ച് ആണ്…1993 ഡിസംബർ 17.30 വർഷം തികയുന്നു.1992 ജനുവരി 24നാണ് ദിവ്യ ഭാരതി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച വിശ്വാത്മ റിലീസായത്… ഒരു വർഷവും മൂന്നുമാസവും മാത്രമായിരുന്നു ബോളിവുഡിലെ ദിവ്യ ഭാരതിയുടെ കരിയറിന്റെ ആയുസ്സ്..ദിവ്യ ഭാരതിയുടെ സിനിമകളിലെ പ്രധാന ആകർഷണം അവയിലെ പാട്ടുകളായിരുന്നു… രാജീവ് റായി സംവിധാനം ചെയ്ത വിശ്വാത്മയിൽ വിജു ഷാ ഒരുക്കിയ സാത് സമുന്തർ എന്ന ഗാനം ഒക്കെ ഇന്നും റീൽസുകളിൽ ട്രെൻഡിങ് ആണ്. ദിവ്യ ഭാരതി അഭിനയിച്ച ഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനവും അതാണ്. ദിവ്യ ഭാരതിയുടെ മരണത്തിലെ ദുരൂഹതയെ കുറിച്ചുള്ള അന്വേഷണം 1998ൽ പോലീസ് അവസാനിപ്പിച്ചു.

**

You May Also Like

ദുരിതങ്ങൾ നിറഞ്ഞ ഗാവിൻ പക്കാർഡിന്റെ അവസാന കാലം

Muhammed Sageer Pandarathil ഇന്ന് നടൻ ഗാവിൻ പക്കാർഡിന്റെ ജന്മവാർഷികദിനം ബ്രിട്ടീഷുകാരനായ കമ്പ്യൂട്ടർ എഞ്ചിനിയറായ ഈൽ…

ലൈംഗികതയ്ക്ക് അഡിക്റ്റായ ബ്രാൻഡന്റെ വീട്ടിലേക്കു ഒരു ദിവസം അപ്രതീക്ഷിതമായി സഹോദരി താമസിക്കാനെത്തുന്നു

Shame (2011) “ബ്രാൻഡൻ” എന്ന വ്യക്തി സെക്സിനു വളരെ അധികം അഡിക്റ്റ് ആണ്. ഒട്ടും തന്നെ…

ഒൻപത് ഭാര്യമാർ, സെക്‌സിന് ടൈംടേബിൾ, ആർതർ ഒ ഉർസോയുടെ സ്വതന്ത്ര പ്രണയലൈംഗിക ജീവിതം ഇങ്ങനെ

ആർതർ ഒ ഉർസോ എന്ന ബ്രസീലിയൻ മോഡൽ ഒമ്പത് സ്ത്രീകളെ വിവാഹം കഴിച്ചു. ചില ബന്ധങ്ങൾ…

തൃഷയും അനശ്വരരാജനും, വരുന്നു ആക്ഷൻ ത്രില്ലർ ‘രാംഗി’

‘എങ്കെയും എപ്പോതും’ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എം ശരവണൻ . അദ്ദേഹം തൃഷയെ…