ദിവ്യാഉണ്ണിയുടെ പതനം കലാഭവൻ മണിയുടെ ശാപമോ ?

172

നാടന്‍പാട്ടുകളുടെ ഈണവും നിരവധി മികച്ചകഥാപാത്രങ്ങളെയും ബാക്കിയാക്കി കലാഭവന്‍ മണി വിടവാങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. നിരവധി മികച്ച കഥാപാത്രങ്ങളെ ബാക്കിവച്ചായിരുന്നു ആ ചാലക്കുടിക്കാരന്റെ മടക്കം. സഹനടനായും വില്ലനായും നായകനായും പാട്ടുകാരനായും ഒക്കെ തിളങ്ങിയ കലാഭവന്‍മണിക്ക് സിനിമയില്‍ നിരവധി ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. പലപ്പോഴും തന്റെ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് താരം തുറന്ന് പറഞ്ഞിട്ടുമുണ്ട്. അതില്‍ ഏറ്റവും വേദനജനകവും എന്നും മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നതുമാണ് നടി ദിവ്യ ഉണ്ണിയും ആയുള്ളത്. നായിക ആയി എത്തിയ ആദ്യ ചിത്രത്തില്‍ തന്നെ വിവാദം ഉണ്ടാക്കിയത് താരം ആണ് ദിവ്യ ഉണ്ണി. കലാഭവന്‍ മണി കൂടി ഉള്ള ചിത്രത്തില്‍ മണിക്കൊപ്പം ഒരു ഗാന രംഗത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആ കറുമ്പനൊപ്പം അഭിനയിക്കാന്‍ കഴിയില്ല എന്നായിരുന്നു ദിവ്യ തുറന്നടിച്ച് പറഞ്ഞത്.

വിനയന്‍ സംവിധാനംചെയ്ത കല്യാണ സൗഗന്ധികം എന്ന ചിത്രത്തില്‍ നായിക ദിവ്യഉണ്ണി ആയിരുന്നു. നായികയുടെ അമ്മാവന്റെ മകന്റെ വേഷത്തില്‍ ആയിരുന്നു കലാഭവന്‍മണി. സ്വപ്നഗാനരംഗത്ത് മുറപ്പെണ്ണുമായി ഉള്ള സീന്‍ ആയിരുന്നു ചിത്രീകരണം. ദിവ്യ ഉണ്ണിയുടെ ആ മറുപടി തനിക്ക് ഒട്ടേറെ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയിരുന്നു എന്ന് പിന്നീട് മണി തുറന്ന് പറഞ്ഞിട്ടുണ്ട്. വിനയന്‍ ഒരുക്കിയ കരുമാടി കുട്ടന്‍ എന്ന ചിത്രത്തില്‍ ഇതുപോലെ സംഭവം തന്നെ ആണ് ഉണ്ടായത്. ആദ്യം നായികയായി തീരുമാനിച്ച ദിവ്യ ഉണ്ണി നായകന്‍ കലാഭവന്‍ മണി ആണെന്ന് അറിഞ്ഞപ്പോള്‍ പിന്മാറി. മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലായി ഏകദേശം 50 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ദിവ്യ പ്രണയവര്‍ണ്ണങ്ങള്‍ ഉസ്താദ് പോലെ ഉള്ള ചിത്രങ്ങളിലും മോഹന്‍ലാല്‍ മമ്മൂട്ടി സുരേഷ് ഗോപി ജയറാം ദിലീപ് എന്നിവര്‍ക്കൊപ്പവും അഭിനയിച്ചു. ഭരതന്റെ അവസാന ചിത്രമായ ചുരം പോലുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ച ദിവ്യ ഉണ്ണി ഗ്ലാമറസ് വേഷത്തിലാണ് ചുരത്തില്‍ അഭിനയിച്ചത്. ദിവ്യ ഉണ്ണിയെ പോലൊരു നടിയില്‍ നിന്നും അത്തരത്തിലൊരു വേഷം പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല.

എന്നാല്‍ പിന്നീട് മലയാള സിനിമയില്‍ അവസരം കുറയുകയും ദിവ്യാ ഉണ്ണി തമിഴില്‍ പ്രവേശിക്കുകയും ചെയ്യേണ്ടിവന്നു. ദിവ്യാ ഉണ്ണി തമിഴില്‍ അഭിനയിച്ചത് മണിയേക്കാള്‍ നിറംകുറഞ്ഞ പാര്‍ത്ഥിപന്റെ കൂടെ ആയിരുന്നു. തമിഴിലും സെക്സിയായും ഗ്ലാമര്‍ വേഷങ്ങളിലുമാണ് നടി അഭിനയിച്ചത്. മലയാളത്തില്‍ മികച്ച വേഷങ്ങളിലെത്തിയ ദിവ്യയെ തമിഴകത്ത് ഇത്തരം വേഷങ്ങളില്‍ കണ്ട ആരാധകര്‍ക്കും അമ്പരപ്പായിരുന്നു.ദിവ്യ ഉണ്ണി എന്ന നടിയുടെ വളര്‍ച്ച അസ്തമിക്കുന്ന കാഴ്ചയാണ് പിന്നീട് സിനിമാലോകം കണ്ടത്. തമിഴകത്തും ഗ്ലാമറസ് വേഷങ്ങളില്‍ എത്താന്‍ തുടങ്ങിയ നടി പതിയ ഫീല്‍ഡ് ഔട്ടായി. മലയാളത്തിലെ മുന്‍നിര നായികമാരുടെ കൂട്ടത്തിലേക്ക് ഉയര്‍ന്നു വന്ന നടി അപ്രതീക്ഷിതമായാണ് താഴേക്ക് പോയത്.

പിന്നീട് താരം അമേരിക്കകാരനെ വിവാഹം ചെയ്തു. സുധീര്‍ ശേഖര്‍ മേനോനുമായുള്ള ദിവ്യയുടെ കല്യാണം 2002 ലാണ് നടക്കുന്നത്. അതിനുശേഷം സിനിമയോട് വിടപറഞ്ഞ അവര്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. ഹൂസ്റ്റണില്‍ കുടുംബിനിയുടെ റോളില്‍ ഒതുങ്ങി കൂടി ജീവിക്കുമ്പോള്‍ ഡാന്‍സ് പരിപാടികളില്‍ സജീവമായിരുന്നു. ദിവ്യയുടെ ഉടമസ്ഥതയില്‍ അമേരിക്കയില്‍ ഡാന്‍സ് സ്‌കൂളും പ്രവര്‍ത്തിച്ചിരുന്നു.അര്‍ജുന്‍ മീനാക്ഷി എന്നിവരാണ് മക്കള്‍. അതേസമയം ഭര്‍ത്താവുമായുള്ള ഈഗോ ക്ലാഷുകള്‍ മൂലം ഇരുവരും അകന്നു. നൃത്താധ്യാപിക കൂടിയായ ദിവ്യ ഈ രംഗത്ത് സജീവമാകാന്‍ താത്പര്യം പ്രകടിപ്പിച്ചതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. ഒപ്പം സിനിമയിലും അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയില്‍ ദിവ്യ ആരംഭിച്ച ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് അടച്ചു പൂട്ടാനും ഭര്‍ത്താവ് നിര്‍ദ്ദേശിച്ചിരുന്നു. ഇതെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ കലാഭവന്‍ മണിയെന്ന സ്നേഹസമ്പന്നനായ പച്ചയായ മനുഷ്യന്റെ മനസ്സിനുണ്ടായ വേദന ആയിരിക്കാം ആ അപമാനങ്ങള്‍ക്ക് ഉള്ള ശിക്ഷ ദിവ്യ ഉണ്ണിയുടെ ജീവിതത്തിലും അഭിനയജിവിതത്തിലും ഉണ്ടായത്. പിന്നീട് 2018 ല്‍ മുംബൈ മലയാളിയും അമേരിക്കയില്‍ സ്ഥിര താമസവുമാക്കിയ അരുണ്‍ കുമാറിനെ ദിവ്യ വിവാഹം ചെയ്തു. ഇരുവര്‍ക്കും ഐശ്വര്യ എന്നൊരു മകളുമുണ്ട്.