Vyshnav Jayaram
ഡിസംബർ 30ന് തിയേറ്ററുകളിൽ എത്തുന്ന ജിന്ന് എന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.. വർഷാവസാനത്തിൽ തീയറ്ററിൽ എത്തുന്ന ഒരു സിനിമ എന്നതിലുപരി സിദ്ധാർത്ഥ് ഭരതനെ പോലെ എടുക്കുന്ന സബ്ജറ്റിനെ കാഴ്ചയിൽ പുതുമ നൽകി മുൻ മാതൃകകൾ ഇല്ലാതെ വേറിട്ട ഒരനുഭവം സൃഷ്ടിക്കാൻ കെൽപ്പുള്ള ഒരു സംവിധായകനും തനിക്ക് എന്തെങ്കിലും ചെയ്യാനുള്ള ഒരു കഥാപാത്രം കയ്യിൽ കിട്ടിയാൽ പിന്നെ കരിയറിലെ ഏറ്റവും കിടിലൻ പ്രകടനം പുറത്തെടുക്കുന്ന പുതിയകാല സിനിമയുടെ പകരംവെക്കാനില്ലാത്ത പ്രതിഭയായ സൗബിൻ ഷാഹിറും ഒരുമിക്കുമ്പോൾ ട്രെയിലർ സമ്മാനിച്ച പുതുമ സിനിമ ഒന്നാകെ ഞെട്ടിക്കും എന്നുറപ്പിക്കാം.
പോസ്റ്ററും തീസറും ട്രെയിലറും പാട്ടും ദാ അവസാനം വന്ന സ്നീക്ക്പീക്കും സിനിമയിൽ ഒളിപ്പിച്ചുവെച്ച കണ്ടന്റ് പുറത്തു വരാത്ത രീതിയിലാണ് ഒരുക്കിയിട്ടുള്ളത്… മൾട്ടിപ്പിൾ പേഴ്സണാലിറ്റിയോ ഭ്രാന്തൻ ചിന്തകളോ ഇനി ഇതൊന്നുമല്ല വേറെ എന്തെങ്കിലും ആണോ എന്ന് ഉറപ്പിക്കണമെങ്കിൽ ഡിസംബർ 30 വരെ കാത്തിരിക്കണം.ഒരേ ചക്കിലോടുന്ന വിജയ സിനിമകൾ എല്ലാ ഭാഷയിലും അനേകം ഉണ്ടായിരിക്കും… എന്നാൽ അതുവരെയുള്ള സിനിമ ഭാഷയെ തിരുത്തിക്കുറിക്കുന്ന അവതരണം കൊണ്ടും പ്രകടനം കൊണ്ടും പുതുമ നൽകുന്ന സൃഷ്ടികൾ എപ്പോഴും കാണാൻ താല്പര്യത്തോടെ കാത്തിരിക്കുന്ന എന്നിലെ പ്രേക്ഷകന് സമീപകാലത്ത് ഒരുപാട് തൃപ്തി നൽകിയ സിനിമകൾ നൽകിയ കൂട്ടുകെട്ടാണ് ജിന്നിലും ഒരുമിക്കുന്നത്…
സിനിമാട്ടോഗ്രാഫിയോ പ്രകടനങ്ങളോ മ്യൂസിക് ഡിപ്പാർട്ട്മെൻ്റോ അവതരണമോ അങ്ങിനെ എല്ലാ മേഖലയിലും ക്വാളിറ്റി കീപ് ചെയ്യാൻ തക്ക കലാകാരന്മാർ ഒന്നിക്കുന്ന ഈ ചിത്രം ഈ വർഷത്തെ കാത്തിരിപ്പിലെ അവസാന ചിത്രവും അടുത്തവർഷം തിയേറ്ററിൽ ആഘോഷം നൽകുന്ന സിനിമയും ആകട്ടെ.- സൗബിനും സിദ്ധാർത്ഥ് ഭരതനും ടീം ജിന്നിനും മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ. വിജയാശംസകൾ…