Anirudh Vasu
വ്യത്യസ്തതകൾക്ക് പിന്നാലെ പായുന്ന ഒരു സംവിധായകൻ.പെർഫോം ചെയ്യാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അതിൽ പൂർണ്ണത കൈവരിച്ച് പ്രേക്ഷകരെ പരിപൂർണ്ണതയിൽ തൃപ്തിപ്പെടുത്തുന്ന അഭിനേതാക്കൾ.വിക്രം പോലൊരു വമ്പൻ ചിത്രത്തിനു ശേഷം ഗിരീഷ് ഗംഗാധരൻ ക്യാമറ ചലിപ്പിക്കുന്ന പടം.മൾട്ടിപ്പിൾ പേഴ്സണാലിറ്റി പോലെ അനവധി അവസരങ്ങൾ തുറന്നുകൊടുക്കുന്ന ഒരു തീം.പുറത്തുവന്ന ട്രെയിലർ ഡികോഡ് ചെയ്യുമ്പോൾ അധികം കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒരു കഥാപശ്ചാത്തലത്തിൽ പ്രത്യക്ഷത്തിൽ സീരിയസ് ആണെന്ന് തോന്നിപ്പിക്കുന്ന കഥാഖ്യാനത്തിൽ ഒരു ഫുൾ ഫ്ലഡ്ജഡ് കോമഡി എന്റർടൈനർ ചിത്രം തന്നെയായിരിക്കുമെന്നാണ് സൂചന.
തലച്ചോറിൻ്റകത്ത് ഒരു ക്ലോക്ക് ഉണ്ടെന്നും അത് തകരാറിലായാൽ ഉറക്കമില്ലെന്നുമൊക്കെ പറയുന്ന രംഗമടക്കം ട്രെയിലറിനെ മനോഹരമാക്കുന്ന ഒരുപാട് സംഗതികൾ ഉണ്ട്.. ബാഗ്രൗണ്ടിൽ വരുന്ന ഒരു ശ്ലോകം മോഡൽ ബീറ്റും ഒരു നാടൻ പ്രതീതി തോന്നിപ്പിക്കുന്ന എന്നാൽ കണ്ടെന്റ് ഒരു യൂണിവേഴ്സൽ അപ്പീൽ സാധ്യമാക്കുന്ന ഒരു സിനിമയെന്ന് ആദ്യകാഴ്ചയിൽ മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്ന കോമഡിയിൽ പൊതിഞ്ഞൊരു കിടിലൻ കാഴ്ച തന്നെ പ്രതീക്ഷിക്കുന്നു.ഡിസംബർ 30ന് തിയേറ്ററിൽ എത്തുന്ന ജിന്ന്, വർഷാവസാനത്തിൽ തിയേറ്ററിൽ എത്തുമ്പോഴും അടുത്തവർഷാരംഭത്തിൽ കൊട്ടക നിറയ്ക്കാനുള്ള ഒരഐറ്റമായി മാറട്ടെ എന്ന് ആശംസിക്കുന്നു.