അറിവ് തേടുന്ന പാവം പ്രവാസി

ഡോള്‍ഫിന്റെ ‘സ്ഥിര മന്ദഹാസമുഖം’ ആശയക്കുഴപ്പം ഉണ്ടാക്കുമെങ്കിലും അത് ഒരു മത്സ്യം ആണെന്നാണ് പലരും കരുതുന്നത്. കടലിലും, നദികളിലും കുതിച്ച് നീന്തി മറിഞ്ഞ് കസര്‍ത്തുകള്‍ കാണിക്കുന്നത് പലപ്പോഴും കണ്ടിട്ടുള്ളതിനാലും അതിന്റെ ശരീര രൂപത്തിലെ മീന്‍സാമ്യവും ഒക്കെകൊണ്ട്- ഡോള്‍ഫിന്‍ വലിയൊരിനം മീന്‍ എന്ന് തന്നെ ഉറപ്പിച്ച് പോകും. നീലത്തിമിംഗിലവും ഡോള്‍ഫിനും സസ്തനികള്‍ ആണ്.

‘ഡോള്‍ഫിന്‍’ എന്ന് പേരിട്ടത് തന്നെ ഈ തെറ്റിദ്ധാരണ ഉള്ളതു കൊണ്ടാണ്. ‘delphís’ എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് dolphin എന്ന പദം ഉരുത്തിരിഞ്ഞത്. ‘ഗര്‍ഭപാത്രമുള്ള മീന്‍’ എന്നാണിതിനര്‍ത്ഥം. പ്രസവിക്കുന്ന ജീവിയാണെന്ന് പണ്ടുമുതലേ ആളുകള്‍ക്ക് അറിയാമായിരുന്നു. കടല്‍പ്പന്നി എന്നും ഇതിന് പേരുണ്ട്. മേല്‍-കീഴ് ചുണ്ടുകള്‍ യോജിക്കുന്ന യിടത്തെ പ്രത്യേക ആകൃതി മൂലം ഡോള്‍ഫിന്‍ എപ്പഴും ചിരിച്ചുകൊണ്ടിരിക്കു ന്നതുപോലെ തോന്നും. അതുകൊണ്ട് തന്നെ ഇവയോട് മനുഷ്യര്‍ക്ക് പ്രത്യേക ഇഷ്ടവും ഉണ്ടായിരുന്നു.

Boto Amazon River Dolphin

പൂജ്യം മുതല്‍ മുപ്പത് ഡിഗ്രി വരെ തണുപ്പും ചൂടും ഒക്കെയുള്ള ഒരു വിധം എല്ലാ സമുദ്രങ്ങളിലും ഇവര്‍ ഉണ്ട്. ശുദ്ധ ജലമൊഴുകുന്ന സിന്ധു ഗംഗാ നദികളില്‍ ജീവിക്കുന്ന ഡോള്‍ഫിന്‍ ഇനങ്ങളും ഉണ്ട്. Delphinidae കുടുംബക്കാരായ നാല്പതിലധികം ഇനം ഡോള്‍ഫിനുകള്‍ ലോകത്തെങ്ങുമായി ഉണ്ടെങ്കിലും ബോട്ടില്‍ നോസ് ഡോല്‍ഫിന്‍ എന്ന ഇനത്തേയാണ് എല്ലാവര്‍ക്കും വളരെ പരിചയം.

ചിത്രങ്ങളിലും വീഡിയോകളിലും ഒക്കെ കണ്ട് കണ്ട് ഡോള്‍ഫിന്‍ എന്നാല്‍ കുപ്പി മൂക്കന്‍ ഡോള്‍ഫിന്‍ എന്നായിട്ടുണ്ട് പൊതു ധാരണ. ഒന്നര മീറ്റര്‍ മാത്രം നീളമുള്ള popoto (Cephalorhynchus hectori maui)എന്ന ഇനം മുതല്‍ ഒന്‍പതര മീറ്റര്‍ വരെ നീളം വരുന്ന killer whale (Orcinus orca) വരെ കടലില്‍ ഉണ്ട്. ചെറു തിമിംഗിലങ്ങളെ വേട്ടയാടി കൊല്ലുന്നവര്‍ എന്ന ഉദ്ദേശത്തില്‍ പണ്ട് നാവികര്‍ പ്രചരിപ്പിച്ച whale killer പ്രയോഗം ആണ് തലതിരിഞ്ഞ് killer whale എന്നായത്. അവര്‍ മനുഷ്യരെ ആക്രമിക്കുന്ന ഭീകരര്‍ ഒന്നുമല്ല. അവയും പാവം ഡോള്‍ഫിനുകള്‍ ആണ്.

 

You May Also Like

ദീർഘ നാൾ ഓടാതെ പോർച്ചിൽ കയറ്റി ഇടാറുള്ള വാഹനങ്ങൾ നല്ല കണ്ടീഷനിൽ സൂക്ഷിക്കാൻ ഇടയ്ക്ക് ഇടയ്ക്ക് ചെയ്യേണ്ട ചില കാര്യങ്ങൾ

കുറച്ച് നാൾ ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളുടെ വൈപ്പർ ബ്ലേഡ് പൊക്കി വയ്ക്കണമെന്ന് പറയുന്നത് എന്ത് കൊണ്ട്…

വിമാനത്താവളങ്ങളിലൂടെ സ്വർണം കടത്തുന്നത് എങ്ങനെയാണ് ?

വിമാനത്താവളങ്ങളിലൂടെ സ്വർണം കടത്തുന്നത് എങ്ങനെയാണ് ? അറിവ് തേടുന്ന പാവം പ്രവാസി സ്വർണത്തിന്റെ ‘ഹോട്സ്പോട്ടാണ്’ ദക്ഷിണേന്ത്യ.…

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ് തേടുന്ന പാവം…

ഇതുവരെ സുരക്ഷാ ഏജൻസികൾക്ക് മാത്രം ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്ന സാറ്റലൈറ്റ് ഫോൺ ഇനി പൊതുജനങ്ങൾക്കും ഉപയോഗിക്കാം, എന്താണ് അതിന്റെ സവിശേഷതകൾ

ഇനി വരുന്നത് സാറ്റലൈറ്റ് ഫോണുകളുടെ കാലം അറിവ് തേടുന്ന പാവം പ്രവാസി സാറ്റലൈറ്റ് ഫോണുകള്‍ ഇനി…