അറിവ് തേടുന്ന പാവം പ്രവാസി

ഇന്ത്യയിൽ ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി, കൃഷ്ണ, പ്രകാശം, ഗുണ്ടൂർ മേഖലകളിൽ കഴുത ഇറച്ചിക്ക് ആവശ്യക്കാർ ഉണ്ട്. ‘ഭക്ഷിക്കാനുള്ള മൃഗ’ങ്ങളുടെ കൂട്ടത്തിൽ കഴുത ഉൾപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ഭക്ഷ്യസുരക്ഷയും , മാനദണ്ഡങ്ങളും അനുസരിച്ച് ഇത്തരം ജീവികളെ അറുക്കുന്നത് നിയമവിരുദ്ധമാണ്.

കഴുതകളെ കശാപ്പുചെയ്യുന്നതിനുള്ള ഒരു അറവുശാലയ്ക്കും ഇന്ത്യയിൽ നിയമ സാധുതയില്ല. കഴുതയുടെ മാംസം കരുത്തും പൗരുഷവും വർധിപ്പിക്കുമെന്നുമാണ് കഴുത ഇറച്ചി പ്രേമികളുടെ അവകാശവാദം. അതുകൊണ്ട് തന്നെ നിയമവിരുദ്ധമായി കച്ചവടം നടത്തുന്ന വരിൽ നിന്നും നിന്നും വൻതുക ചെലവഴിച്ചാണ് പലരും മാംസം വാങ്ങുന്നത്. കഴുതപ്പാൽ വർഷങ്ങളായി പ്രചാരത്തിലുണ്ടെങ്കിലും കഴുത മാംസത്തിന് ജനപ്രീതി കൂടിയത് ഈയടുത്ത കാലത്താണ്.

കഴുത മാംസം കഴിക്കുന്നത് വ്യക്തികളിൽ ക്ഷയം, ഗ്ലാൻഡേഴ്സ് തുടങ്ങിയ ഗുരുതരവും മാരകവുമായ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർധിപ്പിക്കും .കഴുത മാംസം ഉപയോഗിച്ച് ഉണ്ടാക്കുന്ന മരുന്നുകളുടെ പ്രധാന വിപണികളാണ് ചൈനയും ,കെനിയയും ദക്ഷിണ കൊറിയയും. മാംസം മാത്രമല്ല കഴുതയുടെ തോലും സ്വകാര്യഭാഗങ്ങളും ഉൾപ്പെടെ ഇവിടങ്ങളിൽ മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ലൈംഗിക ശേഷി വർധിപ്പിക്കുന്നതിനും മറ്റുമുള്ള മരുന്നുകളാണ് ഇത്തരത്തിൽ തയ്യാറാക്കുന്നത്.

You May Also Like

രണ്ടാംലോകമഹായുദ്ധത്തിൽ ജർമ്മൻ മുങ്ങിക്കപ്പലിൽ നിന്നും അമൂല്ല്യമായ ഒരു വസ്തു ബ്രിട്ടീഷ് നേവിക്ക് എന്തു വിലകൊടുത്തും കൈക്കലാക്കണമായിരുന്നു, എന്താണാ അമൂല്യ നിധി ?

Sujith Kumar സോഷ്യൽ മീഡിയയിൽ എഴുതിയത് രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് യുദ്ധക്കപ്പലിൽ നിന്നുള്ള ആക്രമണത്തിൽ…

ന്യൂക്ലിയര്‍ പ്രൊപൽഷൻ യാഥാര്‍ഥ്യമാകുമോ ?

ന്യൂക്ലിയര്‍ പ്രൊപൽഷൻ യാഥാര്‍ഥ്യമാകുമോ ? Sabu Jose ഭാവിയിലെ ചൊവ്വാ, ചാന്ദ്ര യാത്രകള്‍ക്കും അതിനുമപ്പുറത്തേയ്ക്കുള്ള ബഹിരാകാശ…

മരങ്ങൾ തമ്മിൽ തൊടാൻ മടിക്കുന്നത് എന്തുകൊണ്ടാണ് ?

ഒരേ ഇനത്തിൽ പ്പെട്ട മരങ്ങൾക്കിടയിലാണ് ഈസ്വഭാവം പൊതുവേ കണ്ടുവരുന്നതെങ്കിലും മറ്റുള്ളവർ തമ്മിലും ഈ പ്രതിഭാസം കാണാറുണ്ട്. ഇതു കാണുന്നിടത്ത് കാടിന്റെ മേലാപ്പ് ആരോ ശ്രദ്ധയോടെ മുറിച്ചുനിർത്തിയപോലെ തോന്നും

ചവിട്ടി നടക്കാൻ പ്രതലമില്ലാത്ത ബഹിരാകാശത്ത്​ സഞ്ചാരികൾ എങ്ങനെ നടക്കും? ബഹിരാകാശത്തെ കൂരിരുട്ടിൽ എങ്ങനെ കണ്ണുകാണും ?

ബഹിരാകാശ വാഹനം അത്യധികം വേഗത്തിൽ സഞ്ചരിക്കുമ്പോഴും അതിൽനിന്നു പുറത്തിറങ്ങുന്ന സഞ്ചാരിക്ക്​ ആശ്വാസകരമായ ഒരു കാര്യമുണ്ട്. ചലനജഡത്വം കാരണം സഞ്ചാരിയും ഇതേവേഗത്തിൽ വാഹനത്തിന്റെ കൂടെ ഭൂമിയെ ചുറ്റിക്കൊണ്ടേയിരിക്കും.