1997ൽ പുറത്തിറങ്ങിയ ‘ഡൂഡിൽബഗ്’ എന്നൊരു ഷോർട്ട്ഫിലിം പ്രശസ്തമാണ്. മൂന്നു മിനിട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിൽ ഒരാൾ മാത്രമേ മുഖം കാണിച്ചിട്ടുള്ളൂ. ഡൂഡിൽബഗ് എന്ന ടൈറ്റിലിൽ തെളിയുന്ന പരിഭ്രാന്തമായ രണ്ടു കണ്ണുകളിലാണ് ഷോർട്ഫിലിം തുടങ്ങുന്നത്. തന്റെ വീട്ടിലൊരു മുറിയിൽ ഏതോ ഒരു പ്രാണിയെ തന്റെ ഷൂ കൊണ്ട് അടിച്ചു കൊല്ലാനുള്ള ഒരാളുടെ ശ്രമമാണ് ചിത്രത്തിൽ കാണിക്കുന്നത്.മുറിയുടെ പല കോണുകളിലായി അയാൾ ആ ജീവിക്കു പിന്നാലെ പാഞ്ഞ് അതിനെ കൊല്ലാൻ കിണഞ്ഞു പരിശ്രമിക്കുന്നു.

ഒരു ശ്രമത്തിനിടെ അയാളുടെ അടിയിൽനിന്നു വഴുതിപ്പോയി ഒരു തുണിക്കടിയിൽപെട്ട് അതുമായി പായുന്ന ജീവിയെ അയാൾ ആഞ്ഞടിക്കുന്നുണ്ട്. എന്നാൽ തുണിക്കടിയിൽ നിന്നു പുറത്തു വരുന്നത് അയാളുടെ തന്നെ മിനിയേച്ചറാണ് എന്നു കാണുമ്പോൾ പ്രേക്ഷകരിൽ ആദ്യത്തെ ഞെട്ടൽ ഉടലെടുക്കുന്നു. ആ രൂപവും എന്തിനെയോ അടിച്ചു കൊല്ലുകയാണ്. താൻതന്നെയാണ് ആ രൂപമെന്നറിഞ്ഞിട്ടും ആദ്യത്തെയാൾ അതിനെ ആഞ്ഞടിക്കുന്നു. അതേ നിമിഷം തന്നെ അടിക്കുന്നയാളുടെ പിന്നിലും ഭീമാകാരനായ മറ്റൊരു ‘അയാൾ’ പ്രത്യക്ഷപ്പെടുന്നു.

അവിടെയും ഉണ്ടാകുന്ന ആഞ്ഞടിയിലാണ് ഷോർട്ഫിലിം അവസാനിക്കുന്നത്. ഈ ആഞ്ഞടി പ്രേക്ഷകരിലും ഏൽപിക്കുന്ന പ്രഹരത്തിന്റെ ആഘാതം എത്രവലുതാണ് എന്ന തീവ്രമായ അനുഭവത്തിന് ഡൂഡിൽബഗ് കാണുകതന്നെ വേണം. അനന്തമായി മുന്നിലേക്കും പിന്നിലേക്കും പല പല ‘അയാളുമാർ’ ആ ഫ്രെയിമിലുണ്ടാകുമല്ലോ എന്നൊരു ചിന്ത ഷോർട്ഫിലിം കണ്ടു കഴിയുന്ന മൂന്നു മിനിറ്റിനു ശേഷവും കാണികളിൽ ബാക്കിയാകും. ഡൂഡിൽബഗിന് ഇത്രമേൽ തീവ്രമായ അനുഭവമായി പ്രേക്ഷകരിൽ ആഴത്തിൽ പതിയാതിരിക്കാൻ വയ്യ; കാരണം ആ ഷോർട്ഫിലിമിന്റെ സംവിധായകന്റെ പേര് ക്രിസ്റ്റഫർ നോളൻ എന്നാണ്.

Leave a Reply
You May Also Like

1993 ഇൽ ഇറങ്ങിയ കലൈഞ്ജൻ എന്ന സിനിമ അധികം ചർച്ചചെയ്യപ്പെടാതെ പോയ ഒരു നല്ല സൈക്കോ ത്രില്ലർ മൂവിയാണ്

Shaju Surendran 1993 ഇൽ ഇറങ്ങിയ കലൈഞ്ജൻ എന്ന സിനിമ അധികം ചർച്ചചെയ്യപ്പെടാതെ പോയ ഒരു…

ച്യുയിങ് ഗം വിഴുങ്ങിയാൽ എന്താണ് സംഭവിക്കുക ?

ച്യുയിങ് ഗം വിഴുങ്ങിയാൽ എന്താണ് സംഭവിക്കുക ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ????ചെറുപ്പത്തിൽ…

പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം ‘കാപ്പ’ ചിത്രീകരണം ആരംഭിച്ചു !

പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം ‘കാപ്പ’ ചിത്രീകരണം ആരംഭിച്ചു ! അയ്മനം സാജൻ തീയറ്ററുകളിൽ വമ്പൻ വിജയം…

വസ്ത്രധാരണം, അനന്യ പാണ്ഡെ പിടിച്ച പുലിവാല്

നടി അനന്യ പാണ്ഡെ ഇപ്പോൾ ട്രോളുകളുടെ നടുവിലാണ്. താരം അതിനുമാത്രം എന്ത് തെറ്റാണ് ചെയ്തത് എന്നല്ലേ…