നരകത്തിലേക്കുള്ള വാതിൽ, ഇത് അഗ്നിപർവ്വതമല്ല, മനുഷ്യനിർമ്മിതം

120

Baijuraj – ശാസ്ത്ര ലോകം

നരകത്തിലേക്കുള്ള വാതിൽ ( Door to Hell or Gates of Hell )

50 വർഷമായി കത്തിക്കൊണ്ടിരിക്കുന്ന മനുഷ്യനിർമിത തീയാണിത്.ഈ ദ്വാരം 70 മീറ്റർ വീതിയും 30 മീറ്റർ ആഴവുമുള്ളതാണ്. എന്ന് വച്ചാൽ ഒരു കൊച്ചു ക്രിക്കറ്റ് ഗ്രൗണ്ടിന്റെ അത്ര വലിപ്പം.ഇത് അഗ്നിപർവതം പോലെ താനേ ഉണ്ടായതല്ല. 1971 ൽ സോവിയറ്റ് ജിയോളജിസ്റ്റുകൾ തുർക്ക്മെനിസ്താനിലെ കാരക്കൗം മരുഭൂമിയിൽ എണ്ണ തേടുകയായിരുന്നു. ആ വിലയേറിയ കറുത്ത സ്വർണ്ണത്തിനായി അവർ കൂടുതൽ കൂടുതൽ ആഴത്തിൽ തിരയുമ്പോൾ അവരുടെ പ്ലാറ്റ്ഫോം തകരുകയും മീഥെയ്ൻ പുറത്തേക്ക് വരികയും ചെയ്തു.മീഥെയ്ൻ വിഷാംശം ഉള്ളതിനാൽ ചുറ്റുമുള്ള ഗ്രാമങ്ങളിൽ വാതകം പടരാതെ നോക്കേണ്ടത് അത്യാവശ്യമായി വന്നു. അതിനാൽ, അവർ എന്താണ് ചെയ്തത് ?
ചോർച്ച അടച്ചു വയ്ക്കുവാൻ ഒരു വഴിയുമില്ല, അടച്ചു വച്ചാലും ചോർച്ച വേണ്ടത്ര തടയുവാൻ അത് പര്യാപ്തമല്ലേ. ആഴ്ചകൾക്കുള്ളിൽ വാതകം പുറത്തു വരുന്നത് നിൽക്കുമെന്ന് കരുതി ജിയോളജിസ്റ്റുകൾ വാതകത്തിനു തീ കൊടുത്തു. അവർ വിചാരിച്ചതിൽനിന്നും തീർത്തും വ്യത്യസ്തമായി ആ ദ്വാരം ഇന്നും കത്തുന്നു ! ഇപ്പോൾ ഇത് ഒരു വിനോദസഞ്ചാര കേന്ദ്രം ആണ്.

VIDEO