ആധുനിക ഡീസൽ വാഹനങ്ങളിലെ ലിംഫ് മോഡ് എന്ന പ്രശ്നത്തിന് കാരണക്കാരൻ ആകുന്ന ഡി.പി.എഫ് (DPF ) ഫിൽറ്ററിന്റെ ഉപയോഗം എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

സാ​​ങ്കേതികമായി ചില സങ്കീർണതകൾ ബി.എസ് ആറ് ഡീസൽ വാഹനങ്ങൾക്ക് അവ പുറത്തിറങ്ങിയതുമുതലേ ചൂണ്ടിക്കാണിക്കപ്പെ ടു​ന്നുണ്ട്. അതിൽ പ്രധാനം വാഹനത്തിന്റെ ഫ്യുവൽ സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ‘ഡീസൽ പർട്ടിക്കുലേറ്റ് ഫിൽറ്റർ’ അഥവാ ഡി.പി.എഫ് ഫിൽറ്റിന്റേതാണ്. മലിനീകരണം കുറയ്ക്കുകയാണ് ഡി.പി.എഫ് ഫിൽറ്റിറിന്റെ ചുമതല. പക്ഷെ ഫിൽറ്റർ ക്ലീൻ ചെയ്യാനുള്ള ലളിതമായൊരു വ്യവസ്ഥ ഇനിയും കണ്ടുപിടി ച്ചിട്ടില്ല. കരിയും , പുകയും ഫിൽറ്ററിൽ അടിയുകയും ഇവ ക്ലീനാകാതിരിക്കുകയും ചെയ്താൽ വാഹനം വഴിയിൽ കിടക്കും എന്നതാണ് അവസ്ഥ.എല്ലാ ബി.എസ് ആറ് ഡീസൽ വാഹനങ്ങൾക്കും ഈ പ്രശ്നമുണ്ട്. ടാറ്റ നെക്സൺ, കിയ സെൽറ്റോസ്, ഹ്യൂണ്ടായ് ക്രെറ്റ , ടാറ്റ സഫാരി തുടങ്ങി ഫോർഡിന്റെ വാഹനങ്ങളിൽവരെ ഇതൊരു കീറാമുട്ടിയായിതുടരുകയാണ്.

സ്വയം വൃത്തിയാകുന്ന രീതിയാണ് ഡി.പി.എഫ് ഫിൽറ്ററുകൾക്കുള്ളത്. ചെറിയ സി.സിയുള്ള വാഹനങ്ങളിൽ അത്ര മികച്ച സംവിധാനമല്ല അതിനുള്ളത്. 2000 സി.സിക്കുമുകളിൽ വരുമ്പോൾ വൃത്തിയാക്കാൻ പ്രത്യേക ഫ്ല്യൂയിഡ് സിസ്റ്റമൊക്കെ ഉണ്ട്. എന്നാൽ ചെറിയ വാഹനങ്ങളിൽ ഉയർന്ന ആർ.പി.എമ്മിലും വേഗതയിലും സഞ്ചരിച്ചാലാണ് ക്ലീനിങ് കൃത്യമായി നടക്കുക. നല്ല ചൂടിൽ എഞ്ചിൻ പ്രവർത്തിക്കുമ്പോൾ ഫിൽറ്ററിൽ അടിഞ്ഞു കൂടിയ മാലിന്യം സ്വയം കത്തിപ്പോകും. എന്നാൽ വാഹനം നഗരരയാത്രകളാണ് കൂടുതൽ നടത്തുന്നതെങ്കിൽ എഞ്ചിൻ ചൂടാവാനൊ , മാലിന്യം സ്വയം പുറന്തള്ളാനോ കഴിയാതെ വരും. പ്രത്യേകിച്ചും ട്രാഫിക് കുരുക്കുകളിൽ കുടുതലായി കിടക്കുന്ന വാഹനങ്ങൾക്ക് ഇത് വേഗത്തിൽ സംഭവിക്കും.

ഫിൽറ്റർ നിറഞ്ഞാൽ ആദ്യം വാഹനം മുന്നറിയിപ്പ് തരും. പിന്നേയും ഓടിച്ചാൽ പതിയെ എഞ്ചിൻ ഓഫാവുകയും ചെയ്യും. ലിംഫ് മോഡ് എന്നാണിത് പറയുക. ഈ മോഡിൽ വാഹനം 30-40 കിലോമീറ്റർ വേഗതയിൽക്കൂടുതൽ സഞ്ചരിക്കില്ല. വാഹനം സർവ്വീസ് സെന്ററിൽ എത്തിക്കാനാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈയവസ്ഥയിൽ വാഹനം ചവിട്ടി​പ്പൊളിച്ചിട്ടോ , നാം നിലവിളിച്ചി ട്ടോ കാര്യമില്ല. ഈ മുന്നറിയിപ്പുകൾക്കു ശേഷം പിന്നേയും വാഹനം ഓടിച്ചാൽ ഫിൽറ്റർ തകരാറിലാവുകയും ആയിരക്കണക്കിന് രൂപ ചിലവാകുകയും ചെയ്യുകയായിരിക്കും ഫലം.

ആധുനിക വാഹനങ്ങളുടെ ഏറ്റവും വലിയ ഗുണവും , ദോഷവും അതിലെ സെൻസറു​കളുടെ അധിപ്രസരമാണ്. ഡി.പി.എഫ് ഫിൽറ്റർ ക്ലീനിങും വിവിധ സെൻസറുകളുടെ ഉത്തരവാദിത്വമാണ്. വിലയും , വലുപ്പവും കൂടുന്തോറും വാഹനത്തിലെ സെൻസറുകളുടെ എണ്ണവും കൂടും. സെൻസർ തകരാറിലായാൽ ഇന്ധനത്തിന്റെ പമ്പിങ് കുറച്ച് വേഗത നിയന്ത്രിച്ച് സുരക്ഷിതമാക്കലാണ് ഇ.സി.യു എന്ന തലച്ചോർ ആദ്യം ചെയ്യുക. വാഹനത്തിൽ ഏതുതരത്തിലുള്ള വാണിങ് ലൈറ്റുകൾ തെളിഞ്ഞാലും മുന്നറിയിപ്പ് മെസ്സേജുകൾ ലഭിച്ചാലും അത് അവഗണിക്കാനേ പാടില്ല. കാരണം ഗുരുതര പ്രശ്നങ്ങളുടെ തുടക്കമാവും അത്. പിന്നീട് എത്രയും പെട്ടെന്ന് സർവ്വീസ് സെന്ററിൽ ബന്ധപ്പെടുകയാണ് ചെയ്യേണ്ടത്.

You May Also Like

നാനോ വയറുകൾ (Quantum wires) എന്ന കാണാച്ചരടുകൾ

നാനോ വയറുകൾ (Quantum wires) എന്ന കാണാച്ചരടുകൾ Sabu Jose ഭൗതികശാസ്ത്ര ഗവേഷകരുടെ മേശപ്പുറത്തുള്ള ഏറ്റവും…

എക്സ്ട്രീംലി ലാർജ് ടെലസ്കോപ്,  ഭൗമേതര ജീവന്‍ തിരയാൻ എല്‍റ്റ്

എക്സ്ട്രീംലി ലാർജ് ടെലസ്കോപ്,  ഭൗമേതര ജീവന്‍ തിരയാൻ എല്‍റ്റ് Sabu Jose ലോകത്തിന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച്…

തീർഥാടകർക്ക് ചൂടിൽ നിന്ന് ആശ്വാസമേകാൻ ‘പോർട്ടബിൾ എസി’ കളുമായി സംഘടനകൾ

എല്ലാ വർഷവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ ഹജ്ജും ഉംറയും നിർവഹിക്കുന്നതിനായി സൗദി അറേബ്യയിലെ മക്കയിലേക്കും മദീനയിലേക്കും…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന് ഉയർത്തിയേക്കാവുന്ന ഗുരുതരമായ ഭീഷണിയെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ പിന്നിലെ ബുദ്ധികേന്ദ്രം ജെഫ്രി ഹിന്റൻ

വാതിൽപ്പടിയിൽ എത്തിനിൽക്കുന്ന…. തോമസ് ചാലാമനമേൽ ഇന്നു ലോകത്ത് ചൂടേറിയ ചർച്ചകൾക്ക് കരണമായിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ പിന്നിലെ…