ഓപ്പറേഷൻ സുവർണ്ണ ധാര, അമുൽ കുര്യൻ്റെ തകർന്ന സ്വപ്നം

0
119

Sree Lakshmi

ഓപ്പറേഷൻ *സുവർണ്ണ ധാര , അമുൽ കുര്യൻ്റെ തകർന്ന സ്വപ്നം .

ധവള വിപ്ലവത്തെ ലോകപ്രശസ്തനാക്കിയ National dairy development Board chairman പത്മ ശ്രീ അമുൽ കുര്യൻനേ എല്ലാവരും അറിയും.. എന്നാൽ ആയിരത്തിത്തൊള്ളായിരത്തി എഴുപത് കളിൽ ഡാൽഡ തുടങ്ങിയ വനസ്പതികൾ വിപണി കീഴടക്കിയപ്പോൾ ഇന്ത്യൻ എണ്ണക്കുരു വ്യവസായത്തിന് പുതു ജീവൻ നൽകാൻ ശ്രമിച്ച അമുൽ കുര്യൻ നേ എത്ര പേർക്ക് അറിയാം.?
എണ്ണ രണ്ടു രീതിയിൽ ആണ് രാജ്യത്ത് വിൽക്കപ്പെടുന്നത്.. ലൂസ് ആയും പാക്ക് ചെയ്യപ്പെട്ടും. ഇതിൽ pack cheythu വിൽക്കുന്നതിനെ organised market ആയി കണക്കാക്കാം. ലൂസ് ആയി വിൽക്കപ്പെടുന്നവ മിക്കവാറും തദ്ദേശീയമായി ഉത്പാദി്പിക്കപ്പെടുന്നവ ആയിരിക്കും..

1977 ജനതാ govt ile അന്നത്തെ ധനകാര്യ മന്ത്രിയാണ് ( HM patel) കുര്യനെ ഈ ദൗത്യം ഏൽപ്പിക്കുന്നത്.. Operation സുവർണ്ണ ധാര ( Operation golden flow) എന്നായിരുന്നു പേര്. ” ധാര” എണ്ണ അമുൽ ഇറക്കുന്നത് 1988ൽ ആണ്. വില നന്നേ കുറച്ചു മാർക്കറ്റിൽ എത്തിയ ധാര മാസങ്ങൾ കൊണ്ട് തന്നെ വിപണിയിലെ തൻ്റെ ജൈത്ര യാത്ര തുടങ്ങി. 15 ശതമാനം വിപണി share കീഴടക്കിയ ധാര മാർക്കറ്റിൽ ഉള്ളിടത്തോളം കാലം എണ്ണ യുടെ വില നിയന്ത്രിക്കാൻ ഇന്ത്യ govt ന് ഒട്ടും കഷ്ടപ്പെടേണ്ടി വന്നില്ല. National dairy development Board ( NDDB ) ധാരയുടെ വില നിയന്ത്രിച്ചത് അമുൽ പാൽ വിപണി പിടിച്ചെടുത്ത അതെ തന്ത്രത്തിലൂടെ ആയിരുന്നു.. പട്ടിണി രാജ്യമായ ഇന്ത്യയിലെ പ്രേക്ഷിത പ്രവർത്തനങ്ങൾക്ക് CLUSA ( Corporative league of USA ) റവയും പാൽപ്പൊടിയും മാത്രം അല്ല, ഭക്ഷ്യ എണ്ണയും സൗജന്യമായി സംഭാവന നൽകിയിരുന്നു. ഈ എണ്ണ ധാര എണ്ണ യുടെ കൂടെ മിക്സ് ചെയ്തു മാർക്കറ്റിൽ ഇറക്കി. Pump Priming എന്നാണ് ഈ തന്ത്രത്തിന് പറയുന്നത്.. സംഭവം അമുൽ distribution ശൃംഖലയിലൂടേ marketting നടത്തിയപ്പോൾ ധാര No:1 brand ആയി. ആദ്യത്തെ കുറച്ചു മാസങ്ങളിൽ തന്നെ ഭാരതത്തിലെ organised market shareinte 50 ശതമാനം ധാര പിടിച്ചെടുത്തു. Pump Priming നിർത്താൻ രാജീവ് ഗാന്ധി govt എണ്ണ ക്കുരു കൃഷികൾ ആയ പരുത്തി കടുക് എന്നിവ ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിച്ചു. ഇന്ത്യയുടെ 98 ശതമാനം എണ്ണയും ഇന്ത്യയിൽ ഉത്പാദിപ്പിച്ച് തുടങ്ങി, നമ്മൾ ശരിക്കും ആത്മ നിർഭരർ ആയി..
പക്ഷേ ധാര കുര്യന് നിരവധി ശത്രുക്കളെ സൃഷ്ടിച്ചു. പദ്ധതി വിജയിച്ചാൽ നഷ്ടപ്പെടാൻ വളരെയധികം ഉളളവർ എല്ലാവരും ശത്രുക്കൾ ആയി. ഓപറേഷൻ ഗോൾഡൻ ഫ്ലോയുടെ തുടക്കം മുതൽ എൻ‌ഡി‌ഡി‌ബി എല്ലായ്പ്പോഴും എതിർപ്പ് നേരിട്ടിരുന്നു. അതിന്റെ ഭാവ് നഗർ വെജിറ്റബിൾ പ്രൊഡക്ട്സ് (ബിവിപി) പ്ലാന്റിൽ 1977-1982 കാലഘട്ടത്തിൽ എട്ട് തീവെപ്പ് ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. മുതിർന്ന എക്സിക്യൂട്ടീവുകളായ എ. ചോതാനിക്കും ജി.എം. ഝാല ക്കും ഗുരുതരമായ അപകടങ്ങൾ സംഭവിച്ചു.കുര്യന്റെ ഏറ്റവും വിശ്വസ്തനായ സഹപ്രവർത്തകനായ ചോട്ടാനിയെ ഓടുന്ന ട്രെയിനിൽ നിന്ന് ആരോ പുറത്തേക്ക് തള്ളിയിട്ടു. ‘ധാര’ പദ്ധതിയുടെ ശത്രുക്കളാണ് അപകടം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് കരുതുന്നു. മിസ്റ്റർ ചോതാനി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടുവെങ്കിലും കുര്യനാണ് അടുത്ത ലക്ഷ്യമെന്ന് അഭ്യൂഹമുണ്ടായിരുന്നു.അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി കുര്യൻ മറ്റു ബ്രാൻഡുകൾ തകർക്കാൻ തന്നെ എന്ന് ധാര തുടങ്ങിയത് എന്ന് പരസ്യ മായി തന്നെ അധിക്ഷേപിച്ചു. Bombay
കലാപ കാലത്ത് ധാര എണ്ണ കൊണ്ട് പോകുന്ന ലോറികൾ തിരഞ്ഞ് പിടിച്ചു തീയിട്ടു ശിവസേന. എന്നിട്ടും ധാര No:1 ആയി തുടർന്നു. 1990-94 കാലഘട്ടത്തെ ഇന്ത്യൻ ഭക്ഷ്യ എണ്ണ വ്യവസായത്തിന്റെ സുവർണ്ണ കാലഘട്ടമായി കണക്കാക്കുന്നു.1994 ൽ ഇന്ത്യ WTO ഒപ്പിടുന്നതുവരെ സ്വയംപര്യാപ്തത തുടർന്നു, ഭക്ഷ്യ എണ്ണക്ക് 65 ശതമാനം നികുതിയിളവോടെ OGL (ഓപ്പൺ ജനറൽ ലൈസൻസ്) നൽകി. 1998 ആയപ്പോഴേക്കും ഭാരതം വീണ്ടും വിപണി വിഹിതത്തിന്റെ 35% എണ്ണയും ഇറക്കുമതി ചെയ്യാൻ തുടങ്ങി.
മലേഷ്യൻ പാമോയിൽ ഇന്ത്യയിൽ അനിയന്ത്രിത മായി ഇറക്കുമതി നടത്തപ്പെട്ടു. എന്നിട്ടും ധാരക്ക് അതിൻ്റെ ഉപഭോക്താക്കൾ ഉണ്ടായിരുന്നു..

ധാരയുടെ പതനം: എണ്ണയുടെ ഇറക്കുമതി തീരുവ വീണ്ടും 1998 ജൂലൈയിൽ 15% ആയി ഇന്ത്യൻ ഗവൺമെൻ്റ് കുറച്ചു . യാദൃശ്ചികമായി ആർഗെമോൺ മായം വ ചേർക്കൽ ഡ്രോപ്‌സി കേസ് 1998 ഓഗസ്റ്റിൽ നടക്കുന്നു. Dropsy ദുരന്തത്തിൽ അറുപത് പേർ മരിക്കുകയും മൂവായിരത്തോളം പേർ ദില്ലിയിൽ രോഗബാധിതരാകുകയും രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. കടുക് എണ്ണ വിൽക്കുന്ന എല്ലാ ആഭ്യന്തര ബ്രാൻഡുകളും പെട്ടെന്ന് പുറത്താക്കപ്പെടുകയും Govt കടുക് എണ്ണ പോലും നിരോധിക്കുകയും ചെയ്തു. വിശ്വസനീയമായ ധാര ബ്രാൻഡ് കടുക് എണ്ണ വാങ്ങരുതെന്ന് ഉപഭോക്താക്കളെ അറിയിക്കുന്നതിനായി എൻ‌ഡി‌ഡി‌ബിക്ക് പരസ്യങ്ങൾ പുറത്തിറക്കേണ്ടിവന്നു. നമുക്കറിയാവുന്നതുപോലെ, ഉപയോക്താക്കൾ ‘ശുദ്ധമായ’ സുഗന്ധമില്ലാത്ത, നിറമില്ലാത്ത, രുചിയില്ലാത്ത എണ്ണകളിലേക്കോ ലായകത്തിൽ നിന്ന് വേർതിരിച്ചെടുത്ത ശുദ്ധീകരിച്ച എണ്ണകളിലേക്കോ മാറി.തദ്ദേശീയവും ലൂസ് ആയി വിൽക്കപ്പെടുന്നതും ആയ എണ്ണകളെ അകറ്റി ഇറക്കുമതി എണ്ണകൾ പ്രോത്സാഹിപ്പിക്കാൻ കരുതി കൂട്ടി ഉണ്ടാക്കിയ ഒരു അട്ടിമറിയാണെന്ന് ഇതെന്നാണ് ഈ വ്യവസായത്തിനെ അറിയുന്നവർ കരുതുന്നത്. അന്ന് കടുക് എണ്ണയിൽ ആർഗമോണിൻ്റെ അംശം (പ്രധാനമായും കള വിത്ത് മലിനീകരണം) പണ്ട് മുതൽക്കേ ഉള്ള ഒരു സംഭവമാണ്, പക്ഷേ മായം ചേർക്കൽ ഒരിക്കലും 1% ൽ കൂടാറില്ല. ഡൽഹിയിൽ മായം ചേർക്കൽ 30% വരെ ആയിരുന്നു ; ആർഗെമോൺ, ഡീസൽ, മാലിന്യ എണ്ണ എന്നിവ കണ്ടെത്തി. അതായത് മായം ചേർത്തത്, കൊല്ലുന്ന അളവിൽ വ്യക്തമായും വേഗത്തിലും ആണ് ; അതിനാൽ തന്നെ ഈ ദുരന്തം ഒരു സാധാരണ ബിസിനെസ്സ് മായം ചേർക്കൽ ഫലമായിരുന്നില്ല.

സംഘടിത ഗൂഢാലോചനയില്ലാതെ ഇത് സാധ്യമല്ലെന്ന് അന്നത്തെ ദില്ലി ആരോഗ്യമന്ത്രി ഹർഷ് വർധൻ പ്രഖ്യാപനം വരെ നടത്തി. എൻ‌ഡി‌ഡി‌ബിയുടെയും ജി‌സി‌എം‌എം‌എഫിന്റെയും ഉദ്യോഗസ്ഥർ‌ ഇപ്പോഴും ഡ്രോപ്പ്സി കേസിന്റെ വാദം കേൾക്കാൻ ആയി കോടതിയിൽ എത്തുന്നുണ്ട്. പക്ഷേ ഏതു മിൽ ഉടമയിൽ നിന്നാണോ പ്രസ്തുത എണ്ണ യുടെ lot വാങ്ങിയത് , പ്രധാന പ്രതിയായ അദ്ദേഹത്തെ തെളിവുകളുടെ അഭാവം മൂലം 2006 ൽ തന്നെ കുറ്റവിമുക്തനാക്കി.

മറ്റു കമ്പനികൾക്ക് വീണു കിട്ടിയ സുവർണാവസരം ആയി അത്. ധാര വിപണിയിൽ നിന്ന് പിന്തളളപ്പെടുകയും ചെയ്തു. 1998 ൽ തന്നെ ഡോ. കുര്യൻ രാജിവച്ചതിനുശേഷം സ്വന്തം ശിഷ്യയായ അമൃത പട്ടേ ലിനെ എൻ‌ഡി‌ഡി‌ബിയുടെ ചെയർപേഴ്സൺ ആയി ശുപാർശ ചെയ്തു. ഭക്ഷ്യ എണ്ണ ക്ഷീര കർഷകർക്ക് വിശേഷിച്ച് ഗുണം ചെയ്യില്ലെന്നും എൻ‌ഡി‌ഡി‌ബി അവരുടെ പ്രയോജനത്തിനായി മാത്രം പ്രവർത്തിക്കുന്നുവെന്നും അമൃത വിശ്വസിച്ചതിനാൽ ബ്രാൻഡുമായി കൂടുതൽ അവർക്ക് സമന്വയമുണ്ടായിരുന്നില്ല. ധാര യുടെ സ്വർണ്ണ നിറം പൂർണ്ണ മായും മങ്ങി എന്ന് പറയാം.

Epidemic Dropsy പിന്നീട് രാജ്യത്ത് ആവർത്തിക്കപ്പെട്ടതേ ഇല്ല.. പക്ഷേ ഈ അപസർപ്പക സംഭവം രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ സാമൂഹിക സാംസ്കാരിക ഉപഭോഗ രീതിയിൽ കാതൽ ആയ മാറ്റം വരുത്തി. ഇന്ന് 2020 ഓടെ, ഡ്രോപ്സി സംഭവത്തിന് 22 വർഷത്തിനുശേഷം, സ്ഥിതിഗതികൾ ആകെ മാറി. ഇന്ത്യയിൽ 70% ഭക്ഷ്യ എണ്ണയും ഇറക്കുമതി ആണ് ഇപ്പോൾ. ഇത് പ്രധാനമായും ഈന്തപ്പന എണ്ണയും സോയാബീൻ എണ്ണയുമാണ്. ഇവിടുത്തെ പാചകരീതിക്കും മാറ്റങ്ങൾ വന്നു. ഇന്ന് ഇന്ത്യയിലെ ഉപഭോഗ എണ്ണയുടെ 50% ഭൂമിയിലെ ഏറ്റവും അനാരോഗ്യകരമായ എണ്ണകളിലൊന്നായ പാം ഓയിൽ ആണ്.


Aryan Raj

20 ആം നൂറ്റാണ്ടിന്റെ മധ്യകാലത്ത് വിദേശ വിദ്യാഭ്യാസം പോലും സിദ്ധിച്ച ആ യുവാവ് തനിക്ക് ലഭിച്ച , ഒട്ടും താപര്യമില്ലാത്ത സർക്കാർ ജോലിയിൽ , മനം മടുത്ത് രാജിക്കത്ത് നൽകുകയായിരുന്നു .14 ആം വയസിനുള്ളിൽ അന്നത്തെ എഞ്ചിനീയറിംഗ് കോഴ്സിന് ചേരേണ്ട യോഗ്യതാ കടമ്പകൾ കടന്നെത്തിയ ബ്രില്യൻറ് ആയ കൊച്ച് പയ്യനെ “അണ്ടർ ഏജ് ” എന്ന കാരണം പറഞ്ഞു രണ്ട് വർഷം കഴിഞ്ഞാണ് കോഴ്സിന് പ്രവേശനം നൽകിയത് . മികച്ച നിലയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയതിന് ശേഷം സർക്കാർ സ്കോളർഷിപ്പോടെ അമേരിക്കയിൽ നിന്ന് മെറ്റലർജിയിൽ മാസ്റ്റേഴ്സ് നേടിയ അദ്ദേഹം ന്യൂക്ലിയർ ഫിസിക്സിലും വൈദഗ്ദ്യം നേടിയിട്ടുണ്ടായിരുന്നു.

പഠനത്തിന് ശേഷം , 10 വർഷം സർക്കാരിനെ സേവിച്ച് കൊള്ളാം എന്ന സ്‌കോളർഷിപ്പ് ഉപാധി പ്രകാരം മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കി ഇന്ത്യയിലെത്തിയ അദ്ദേഹം പ്രതീക്ഷിച്ചത് മികച്ച സ്ഥാപനങ്ങളിലെ സയന്റിസ്റ് ജോലിയായിരുന്നു. എന്നാൽ ലഭിച്ചതോ.. ഒരു കുഗ്രാമത്തിലെ പൊട്ടി പൊളിഞ്ഞു വീഴാറായ ഫാക്ടറിയുടെ മാനേജരായിട്ടും.. ആകെയുള്ള 4 പണിക്കാരും കാർഡ്സ് കളിച്ചും മറ്റും സമയം കളഞ്ഞിരുന്ന ആ ഫാക്ടറിയെ തന്റെ വൈദഗ്ദ്യം കൊണ്ട് നന്നാക്കിയെടുത്ത് കളയാം എന്ന് കരുതിയ അദ്ദേഹത്തിന്റെ പ്രതീക്ഷകളെ കൂടെയുള്ളവരുടെ നിസ്സഹരണ മനോഭാവം ആകെ തകർത്തു കളഞ്ഞു..
” വെറുതേയിരുന്നാലും തങ്ങൾക്ക് ശമ്പളം കിട്ടുന്നുണ്ട്.. പിന്നെയാർക്ക് വേണ്ടി ജോലി ചെയ്യണമെന്നായിരുന്നു ” കൂടെയുള്ളവരിൽ നിന്ന് അദ്ദേഹത്തിന് കിട്ടിയ മറുപടി.

അത്രയും നിരാശാജനകമായ ഒരു സാഹചര്യത്തിൽ ആകെ മനം മടുത്ത് രാജി കത്ത് നൽകാൻ തീരുമാനിക്കുകയായിരുന്നു.
പക്ഷെ ഉന്നതോദ്യോഗസ്ഥർക്ക് അദ്ദേഹത്തിന്റെ രാജി സ്വീകാര്യമായിരുന്നില്ല..10 വർഷത്തെ സ്കോളർഷിപ് ബോണ്ട് തന്നെ കാരണം.
ആകെ മൊത്തം കുടുങ്ങിയ അവസ്ഥയിൽ ജീവിതം തന്നെ ഒരു ഭാരമായി ഒന്നിനും താൽപര്യമില്ലാതെ താടിയും മുടിയും നീട്ടി ആഴ്ചകളോളം ചടങ്ങിരുന്ന് കാർഡ്സ് കളിച്ചും മറ്റും ജീവിതം തന്നെ ഒരു പടുകുഴിയിലേക്ക് നീങ്ങുന്ന ഒരവസരത്തിലാണ് അദ്ദേഹത്തിന്റെ മനസിൽ ഒരു തോന്നൽ ഉയർന്നത് ” എന്റെ മേലുദ്യോഗസ്ഥർക്ക് എന്റെ ടാലന്റും സ്‌കില്ലുകളും ഉപയോഗിക്കാൻ താത്പര്യമില്ലെങ്കിലെന്ത്.. ഓഫീസ് സമയത്തിന് ശേഷം മറ്റുള്ളവർക്കായി അത് ഉപയോഗപ്പെടുത്തിക്കൂടേ ” എന്ന്.

അങ്ങനെ ആ കുഗ്രാമത്തിലെ കർഷകരുടെ സാമൂഹ്യ പ്രശ്നങ്ങൾക്ക് വേണ്ടി പൊരുതുന്ന ഒരു സംഘടയുമായി ചേർന്ന് പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു. ദല്ലാളന്മാരുടെ പിഴിയലിൽ ജീവിതം തന്നെ ഹോമിക്കേണ്ടി വന്ന അവിടുത്തെ കർഷകർക്ക് താങ്ങും തണലുമായി നിന്ന് താൻ പഠിച്ച മുഴുവൻ സ്‌കില്ലുകളും അദ്ദേഹം ആ സംഘടനക്കായി നൽകി.അദ്ദേഹത്തിന്റെ ആ ഒരു സാന്നിധ്യം
ആ നാട്ടിലെയും പിന്നീട് രാജ്യത്തെമ്പാടും തന്നെയുള്ള കർഷകരുടെ തലവര തന്നെ മാറ്റി മറിക്കുന്ന കാർഷിക വിപ്ലവചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പദ്മ വിഭൂഷൻ , പദ്മഭൂഷൻ , പദ്മശ്രീ, അവാർഡുകളിലൂടെ രാജ്യം അദ്ദേഹത്തെ ആദരിക്കുകയുണ്ടായി..
ആഗോള തലത്തിൽ തന്നെ സോഷ്യൽ എന്റർപ്രണർഷിപ്ന്റെ ഏറ്റവും മികച്ച മാതൃകളിലൊന്ന് അദ്ദേഹത്തിന്റേതാണ് എന്ന് നിസ്സംശയം പറയാം. ആ യുവാവിന്റെ പേരാണ് വർഗീസ് കുര്യൻ.. ഇന്നദ്ദേഹത്തിന്റെ ജന്മദിനമാണ്.. ജന്മ ശദാബ്ദി വർഷമാണ്..