fbpx
Connect with us

Doctor

പ്രമേഹരോഗികൾ തീർച്ചയായും വായിച്ചിരിക്കണം

പറയാനുള്ളത് ഒരു ഭിഷഗ്വരനെപ്പറ്റിയാണ്. ഈ പോസ്റ്റ് ആർക്കെങ്കിലും ഉപകാരമാകുന്നെങ്കിൽ ആവട്ടെ. എൻ്റെ അച്ഛൻ കടുത്ത പ്രമേഹരോഗിയാണ്.ദിവസവും ഇൻസുലിൻ എടുക്കുന്നുണ്ടെങ്കിലും തൻ്റെ കർമ്മമണ്ഡലത്തിൽ

 394 total views,  1 views today

Published

on

പ്രമേഹരോഗികൾ തീർച്ചയായും വായിച്ചിരിക്കണം

2018 പന്ത്രണ്ടാം മാസം ജിതേഷ് മാധവൻ എഴുതിയത്… ..

പറയാനുള്ളത് ഒരു ഭിഷഗ്വരനെപ്പറ്റിയാണ്. ഈ പോസ്റ്റ് ആർക്കെങ്കിലും ഉപകാരമാകുന്നെങ്കിൽ ആവട്ടെ. എൻ്റെ അച്ഛൻ കടുത്ത പ്രമേഹരോഗിയാണ്.ദിവസവും ഇൻസുലിൻ എടുക്കുന്നുണ്ടെങ്കിലും തൻ്റെ കർമ്മമണ്ഡലത്തിൽ സജീവം; കുറച്ചൊക്കെ ഒന്നിനെയും കൂസാത്ത പ്രകൃതക്കാരനും. ഏതാനും മാസങ്ങൾ മുമ്പാണ് അച്ഛന് കാലിൽ നടക്കുമ്പോൾ ഒരു ഞൊണ്ടലുള്ളതുപോലെ തോന്നിയത്. ചോദിച്ചപ്പോൾ ‘ കാലിൽ ചെറിയ ഒരു മുറിവുണ്ട്, അതാണ് കാരണം’ എന്ന് പറഞ്ഞു. ചെരുപ്പ് മാറ്റി പരിശോധിച്ചപ്പോഴാണ് കാണുന്നത്, വലതു കാലിൽ ചെറുവിരലിനും തൊട്ടടുത്ത വിരലിനും ഇടയിലുള്ള ഭാഗം സാമാന്യം പഴുപ്പു ബാധിച്ചിരിക്കുന്നു. ഉടൻ തന്നെ കോഴിക്കോട്ടെ ഒരു വലിയ ആശുപത്രിയിലേക്ക് തന്നെ വച്ച് പിടിച്ചു.കാൽ പരിശോധിച്ച പ്രമേഹരോഗ വിദഗ്ദൻ അച്ഛനെ മാറ്റി നിർത്തി പറഞ്ഞു : “കുറച്ചു കൂടുതൽ പഴുത്തിട്ടുണ്ട്. മരുന്ന് വെച്ച് ഉണക്കി നോക്കാം. ഉണങ്ങിയില്ലെങ്കിൽ സർജറി ചെയ്ത് ചെറിയ വിരൽ നീക്കം ചെയ്യേണ്ടി വരും”. ഏതായാലും അപ്പോൾ തന്നെ സർജനെ കാണാനുള്ള ഉപദേശവും കിട്ടി. ആശുപത്രി ഉടമയായ സർജനെ കണ്ടു. കുറച്ചു ടെസ്റ്റുകൾ എഴുതി. അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. 4 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഡിസ്ചാർജ് ചെയ്തു. ഇനി ബാൻഡേജ് ചെയ്താൽ മതി എന്ന ഉപദേശവും കഴിക്കാനുള്ള കുറച്ചു മരുന്നുകളുടെ കുറിപ്പടിയുമായി ആശുപത്രി വിട്ടു.

ഡോക്ടർ പറഞ്ഞ ഇടവേളകളിൽ കൃത്യമായി തന്നെ വന്നു ബാൻഡേജ് ചെയ്തുകൊണ്ടുമിരുന്നു.. ഒരു ദിവസം സർജൻ പറഞ്ഞു “പഴുപ്പ് കൂടി വരിക തന്നെയാണ്. ഇനി അധികം താമസിപ്പിക്കാൻ പറ്റില്ല. നാളെ തന്നെ വിരൽ മുറിച്ചു മാറ്റണം. കാരണം ചെറുവിരലും അടുത്ത വിരലും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം ഏതാണ്ട് മുഴുവൻ തന്നെ പഴുത്തളിഞ്ഞിരിക്കുന്നു.” എന്നെ പതിയെ ചെറുവിരൽ ഇളക്കി കാണിച്ചു ബോധ്യപ്പെടുത്തി. “വിരലിന് ഇനി പേരിനൊരു ബന്ധം മാത്രമേ എല്ലുമായി ഉള്ളൂ. മുറിച്ചില്ലെങ്കിൽ മുകളിലേക്ക് ബാധിക്കും അതുകൊണ്ട് നാളെ രാവിലെ സർജറിക്ക് പ്രിപ്പയർ ചെയ്ത് വരിക. പഴുത്തു പോയതിനാൽ എളുപ്പം മുറിച്ചു മാറ്റാവുന്നതേ ഉള്ളൂ.” ഡോക്ടറുടെ ഉപദേശം കേട്ട് പടിയിറങ്ങി.
ഏതൊരു പുത്രനും അനുഭവിക്കുന്ന വിഷമത്തിലൂടെ ഓരോ നിമിഷവും കടന്നു പോയി. നിരവധി വാട്സ് ആപ് ഗ്രൂപ്പുകളിലും സുഹൃത്തുക്കൾക്കുമൊക്കെ അഭിപ്രായങ്ങൾ ചോദിച്ചുകൊണ്ട് മെസേജിട്ടു. അതിൽ ആത്മവിശ്വാസത്തോടെ ഒരു സൃഹുത്ത് പറഞ്ഞ ഡോക്ടറെ ഒന്ന് പോയി കാണാൻ തീരുമാനിച്ചു. അച്ഛനെ കൂട്ടി കോഴിക്കോട് എരഞ്ഞിപ്പാത്തുള്ള മലബാർ ഹോസ്പിറ്റലിലെ ഡോക്ടർ പി.രാംദാസ് May be an image of 1 person, standing and indoor

നായക്കായിരുന്നു അത്. കൗണ്ടറിൽ ടോക്കൺ എടുക്കാൻ ചെന്നപ്പോൾ ഫീസ് നൂറു രൂപ!!. അപ്പോൾ തന്നെ ഏതാണ്ട് പ്രതീക്ഷകളും നഷ്ടപ്പെട്ടു. ഒരു സ്പെഷ്യലിസ്റ്റായ ഡോക്ടർക്ക് മുന്നൂറു രൂപയിൽ കുറഞ്ഞ ഫീസില്ല . ഇത്രയും കേമനാണെകിൽ വെറുംനൂറു രൂപയ്ക്ക് രോഗികളെ പരിശോധിക്കേണ്ടതുണ്ടോ? സാമാന്യ മലയാളി മനസ്സിൻറെ കോമൺ സെൻസ് തന്നെയാണ് അവിടെ പ്രവർത്തിച്ചതും. ഏതായാലും കണ്ടിട്ട് പോകാമെന്നു കരുതി. ചെന്ന് കണ്ടപ്പോൾ സാമാന്യം നാല്പത് നാല്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യൻ!!. ഉള്ള പ്രതീക്ഷ കൂടി പോയി. മുറിയൻ മലയാളത്തിൽ അയാൾ കുറെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു അദ്ദേഹത്തിൻ്റെ ഏതാനും നിമിഷത്തെ വിശദീകരണം സർജറി ചെയ്യുന്നതിന് മുമ്പുള്ള ഒരു പരീക്ഷണമായി അദ്ദേഹത്തെ ഉപയോഗപ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് ഞങ്ങളെ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ച . “ഞാൻ വലിയ ആളൊന്നുമല്ല. എങ്കിലും എൻ്റെ ഇത്രകാലത്തെ അനുഭവത്തിൽ തൊണ്ണൂറ്റഞ്ചു ശതമാനവും മാറ്റാവുന്ന പഴുപ്പേ ഉള്ളൂ.” അദ്ദേഹം ഞങ്ങളെ സമാശ്വസിപ്പിച്ചു അന്ന് അദ്ദേഹം തന്നെ അച്ഛന് മരുന്ന് വെച്ച് കെട്ടി. പിന്നീടുള്ള ഒന്നരാടൻ ദിനങ്ങളിൽ എല്ലാം അദ്ദേഹം തന്നെ മുറി പരിശോധിച്ച് പുരോഗതി വിലയിരുത്തുകയും അതിനനുസൃതമായ മരുന്നുകൾ വെച്ച് പരിചരിക്കുകയും ചെയ്തു. അത്ഭുതമെന്നു പറയട്ടെ, കൃത്യം ഒരു മാസം കൊണ്ട് മുറിവ് പൂർണമായും ഉണങ്ങി!!.

ഞാൻ അവിടെ എത്തിയ രോഗികളുമായി പരിചയപ്പെട്ടു. എല്ലാവരും പല ആശുപത്രികളിൽ നിന്ന് അവയവങ്ങൾ മുറിക്കാൻ ‘ഉത്തരവ്’ കിട്ടിയവരാണ്. മിക്കവരും പുരോഗതിയുടെ പല ഘട്ടത്തിലുള്ളവർ!!. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ഒരു കാര്യം മാത്രം. ഇങ്ങനെ ഒരു ഡോക്ടറെ തങ്ങളുടെ ജീവിതത്തിൽ ആദ്യമായി കാണുകയാണ്- രാവിലെ 9 മണി മുതൽ രാത്രി പത്തു മണിവരെ രോഗികൾക്കിടയിൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന ഒരു ഭിഷഗ്വരനെ. രോഗിയെ ‘സാറെ’ എന്നും നഴ്‌സിനെ ‘മാഡം’ എന്നും വിളിക്കുന്ന ഡോക്ടറെ. ഏതു സമയത്തും ഫോൺ ചെയ്തു സംസാരിക്കാവുന്ന ഡോക്ടറെ. അനാവശ്യമായ ടെസ്റ്റുകളും മരുന്നുകളും എഴുതി ആളെ പിഴിയാത്ത ഡോക്ടറെ.
മായാത്ത പുഞ്ചിരിയോടെ ഒരു മിനിറ്റ് ഇടവേളയി ല്ലാതെ പഴുത്തൊലിക്കുന്ന വ്രണങ്ങളുമായെത്തുന്ന രോഗികളെ പരിചരിക്കുന്ന ഈ മനുഷ്യനെപ്പറ്റി എന്താണ് ആരും അറിയാത്തത്?. ഉത്തരം വളരെ സിമ്പിൾ. സെല്ഫ് മാർക്കറ്റിങ്ങിന്റെ കോപ്രായങ്ങൾ ഈ മനുഷ്യനെ സ്പർശിച്ചിട്ടേ ഇല്ല. ഒരിക്കൽഎൻ്റെ ഈ ചോദ്യത്തിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞു “സാർ, മികച്ച ശമ്പളവും സൗകര്യങ്ങളും കിട്ടുന്ന നിരവധി ഓഫറുകൾ വരുന്നുണ്ട്. എനിക്ക് വേണ്ടത് എന്നെ ആവശ്യമുള്ള രോഗികളെയാണ്.”

ഞാൻ മനസ്സിലാക്കിയത്: പല ആശുപത്രിയിലും ഇത്തരം മുറിവുകൾ ബാൻഡേജ് ചെയ്യുന്നത് നഴ്‌സുമാരാണ്. അവർക്ക് മുറിവിന്റെ പുരോഗതി വിലയിരുത്താനും അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കാനും കഴിഞ്ഞുകൊള്ളണമെന്നില്ല. നല്ല ആത്മാർത്ഥതയും പരിചയ സമ്പത്തും ഉള്ള ഒരു ഡോക്ടർക്ക് മരുന്ന് വെച്ച് ഉണക്കാവുന്നതേ ഉള്ളൂ പ്രമേഹസംബന്ധിയായ പല മുറിവുകളും.
ഇനി ഒരു തമാശ കൂടി പറയട്ടെ? ആദ്യത്തെ ആശുപത്രിയിൽ അച്ഛൻറെ വിരൽ മുറിക്കേണ്ട അവസ്ഥയിലേക്ക്എത്തിച്ചതിന് മൊത്തം ചെലവായ തുക മുപ്പത്തയ്യായിരം.

Advertisement

ഡോക്ടർ രാംദാസ് നായക്കിന്റെ ചികിത്സയുടെ മരുന്നടക്കമുള്ള മൊത്തം ചെലവ് ആയിരം രൂപ
Dr. Ramdas Nayak, Malabar Hospital, Eranjippalam, Kozhikode. :0495- 2376833, Help line:9745323232 Mob: 9037417490

 395 total views,  2 views today

Advertisement
SEX3 hours ago

അവളുടെ കാലുകൾ കൊണ്ട് അവനെ ചുറ്റുന്നത് മിഷണറിയിൽ അവനു ഇഷ്ടം കൂട്ടും

Entertainment3 hours ago

മേരി ആവാസ് സുനോയിലെ യുക്തിപരമായ വലിയ തെറ്റ്, ജൂനിയർ ഇ എൻ ടി കൺസൽട്ടന്റിന്റെ കുറിപ്പ്

Entertainment4 hours ago

ക്ലൈമാക്സ് ഒന്ന് പൊളിച്ചു പണിതിരുന്നെങ്കിൽ വേറെ ലെവലിൽ പോകേണ്ടിയിരുന്ന പടമാണ്

SEX4 hours ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Short Films5 hours ago

കാമത്തിന്റെ പല അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന ഒരു ഷോർട്ട് ഫിലിം- ഒരു ‘എ’ പടം

Entertainment5 hours ago

രവിയണ്ണനെ കാണാൻ നാടുവിട്ട ജലജ (ട്രോൾ)

Entertainment6 hours ago

സൗബിന്റെ മുഖം കണ്ടാൽ ജനം കയ്യടിക്കും എന്ന മിഥ്യധാരണയിൽ അയാൾക്ക് ചേരാത്ത വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടു

Entertainment6 hours ago

ഒട്ടുമേ എന്നെ ഉല്ലസിപ്പിക്കാതെ കണ്ട് തീർത്ത ഉല്ലാസം

Entertainment8 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket8 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment8 hours ago

ലൂയിസ്, ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Health9 hours ago

“പാമ്പിനേക്കാൾ അപകടകാരിയാണ്, അവനെ രക്ഷപെടുത്താൻ ആയില്ല” അനുഭവം വായിക്കാം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment8 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket8 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment13 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment2 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment4 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment5 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured5 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 week ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Advertisement
Translate »