അധികം ശ്രദ്ധിക്കാതെ പോകുന്ന, എന്നാൽ എല്ലാവരും ഇഷ്ടപെടുന്ന അഭിനേതാവ്

0
126

നമ്പു

അധികം ശ്രദ്ധിക്കാതെ പോകുന്ന, എന്നാൽ എല്ലാവരും ഇഷ്ടപെടുന്ന അഭിനേതാവ് : ഡോ. റോണി ഡേവിഡ്..!!
അഭിനയത്തോടുള്ള താല്പര്യം കൊണ്ട് സിനിമയിൽ എത്തുന്ന ഏതൊരു ചെറിയ നടനും ഉള്ള ആഗ്രഹമാണ് ‘തനിക്ക് നല്ല വേഷങ്ങൾ ലഭിക്കണം’, ‘തന്റെ അഭിനയം നന്നായാൽ എല്ലാവരും അഭിനന്ദിക്കണം’ എന്ന്. അങ്ങനെ അഭിനയം സ്വപ്നമായി കണ്ട് സിനിമയിൽ എത്തി ചെറുതും വലുതുമായ പല വേഷങ്ങളും ചെയ്ത് കഴിവ് തെളിയിച്ച പലരുമുണ്ട് മലയാള സിനിമയിൽ. അങ്ങനെയൊരു വ്യക്തിയെക്കുറിച്ചാണ് ഈ കുറിപ്പ്.

ഡോ. റോണി ഡേവിഡ്. നമ്മൾ എല്ലാവരും ഇദ്ദേഹത്തെ കണ്ടിട്ടുണ്ടാകും എന്നത് ഉറപ്പാണ്. എല്ലാവർക്കും അദ്ദേഹം സുപരിചിതനാണ്. കാരണം കഴിഞ്ഞ പതിമൂന്ന് വർഷത്തോളമായി നേരത്തെ പരഞ്ഞപോലെ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് അദ്ദേഹം മലയാള സിനിമയോടൊപ്പം ഉണ്ട്. പ്രാധാന്യം അർഹിക്കുന്ന വേഷങ്ങളും അപ്രധാനമായ വേഷങ്ങളും റോണി കരിയറിൽ ചെയ്തിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത് സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഡ്യൂപ്ലിക്കേറ്റ്’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ആണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. അതിനു മുൻപ് കുറുക്ഷേത്രയിലും ചട്ടമ്പിനാടിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചട്ടമ്പിനാടിൽ സിദ്ദീഖ് കെട്ടാൻ നടക്കുന്ന പെൺകുട്ടിയുടെ ഏട്ടൻ ആയി അഭിനയിച്ചത് റോണി ആണ്. പിന്നേ ഒരുപാട് നല്ല വേഷങ്ങൾ റോണിക്ക് ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ആക്ടറിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിൽ മമ്മൂട്ടി സിനിമമോഹവുമായി കൊച്ചിയിൽ എത്തുന്നത് ഇദ്ദേഹത്തിന്റെ അടുത്തേക്കായിരുന്നു.

MY FITNESS EPISODE 07 Dr. RONY DAVID - YouTubeജയദേവൻ എന്നോ മറ്റോ ആണ് കഥാപാത്രത്തിന്റെ പേര്. ‘ട്രാഫിക്’ എന്ന രാജേഷ് പിള്ളയുടെ ചിത്രത്തിലെ ജേർണലിസ്റ്റിന്റെ വേഷം ആണ് തുടക്കത്തിൽ mileage നേടിക്കൊടുത്ത മറ്റൊരു പ്രധാന വേഷം. കണ്ണാടിയും താടിയും ഒക്കെ ഉള്ളതിനാലകണം ആ കാലത്ത് ഒരു ‘journalist’ typecast റോളുകൾ അദ്ദേഹത്തെ തേടിയെത്തിയത്. കമലിന്റെ ആഗതനിലെ ‘അക്ബർ അലി’ എന്ന പത്രക്കാരന്റെ വേഷവും അങ്ങനെയാണ് ശ്രദ്ധിക്കുന്നത്. പിന്നീട് അങ്ങോട്ട് ഒരുപാട് നല്ല വേഷങ്ങൾ അദ്ദേഹത്തിന്റെതായി മലയാളി പ്രേക്ഷകർ കണ്ടിട്ടുണ്ട്.
റോണിയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ അഭിനയത്തിലെ flexibility ആണ്. ഒരേ സമയം സ്നേഹം നിറഞ്ഞ കൂട്ടുകാരൻ, കുറച്ചു റഫ് ആയ കൂട്ടുകാരൻ, കോമിക് കരിക്കേച്ചർ സ്വഭാവമുള്ള വേഷം, villainous ആയുള്ള വേഷം, physique ഉള്ള പോലീസുകാരൻ, ഗൗരവ സ്വഭാവമുള്ള വേഷം, light ആയുള്ള character വേഷം, അങ്ങനെ ഏത് വേഷവും റോണി മനോഹരമാക്കും. തുടക്ക കാലത്ത് അദ്ദേഹത്തിന് കുറച്ചു സീരിയസ് വേഷങ്ങൾ മാത്രമേ ചെയ്യാൻ സാധിക്കു എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ആ കുറവിനെ അദ്ദേഹം കാലങ്ങൾ കൊണ്ട് അതിജീവിച്ചു ഏത് തരത്തിലുള്ള വേഷവും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചിട്ടുണ്ട്. ആദ്യകാലത്ത് പല ചിത്രങ്ങളിലും അദ്ദേഹത്തിന്റെ ശബ്ദം ഡബ്ബ് ചെയ്യുകയായിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ റോണി തന്നെയാണ് സിനിമകളിൽ ശബ്ദം കൊടുത്തത്. അത് കൂടാതെ ആ ശബ്ദം റോണിയുടെ ഏറ്റവും നല്ല ഐഡന്റിറി ആവുകയും ചെയ്തു.

ആക്ഷൻ ഹീറോ ബിജുവിലെ കോൺസ്റ്റബിൾ സുബൈറും ഉണ്ടയിലെ അജിയും റോണിയുടെ മനോഹരമായ കഥാപാത്രങ്ങൾ ആയിരുന്നു. പ്രത്യേകിച്ചും ഉണ്ടയിലെ റോൾ. നാച്ചുറൽ ആയി ആ റോൾ present ചെയ്യാൻ റോണിക്ക് കഴിഞ്ഞു. “കൊച്ചിലെ മുതലേ അവൾടെ എല്ലാ കാര്യവും എന്നോട് പറയുമായിരുന്നു. എന്നിട്ട് ഈ പ്രധാനപെട്ട കാര്യം വന്നപ്പോ മാത്രം എന്നോട് പറഞ്ഞില്ല. നീയും” എന്നൊക്കെ പറയുമ്പോ ഉള്ള സൗണ്ട് മോഡുലേഷൻ തകർപ്പൻ.
ഹെലൻ എന്ന സിനിമയിലെ ഷോപ്പ് മാനേജർ ജയപ്രകാശും, സ്റ്റൈലിലെ സ്റ്റീഫൻ ചേട്ടനും ഒക്കെ റോണിയുടെ കോമഡി ടൈമിംഗ് നമുക്ക് കാണിച്ചുതന്നു. ഹെലനിലെ വേഷം കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്. അതുപോൽ സ്റ്റൈലിലെ വേഷം അങ്ങനെ അധികമാരും ശ്രദ്ധിച്ചിട്ടില്ല. ക്ലൈമാക്സിൽ ഇങ്ങേര് വന്നൊരു പൊളി ഉണ്ട്. “ഇതെന്താണ് തോക്കാ? തോക്കിന്റെ കാര്യം നിങ്ങള് പറഞ്ഞില്ലല്ലാ. കാപ്രേ, ഇതെന്താണ്. സ്റ്റീഫൻ ചേട്ടനെ കൊല്ലാൻ കൊണ്ടൊന്നേക്കുവാണോ?” എന്നൊക്കെ പറഞ്ഞു പുള്ളി പെർഫോം ചെയ്യുന്ന കാണാൻ രസമാണ്. അതുപോലെ രസമാണ് ഒന്ന് രണ്ട് സീനിൽ വന്ന് പോകുന്ന സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിലെ തർക്കമുണ്ടാക്കുന്ന ഭർതാവിന്റെ വേഷവും.

റോണിയുടെ സ്വഭാവികമായ അഭിനയത്തിന് വേറൊരു ഉദാഹരണമാണ് ‘കെട്യോൾ ആണെന്റെ മാലാഖ’ എന്ന ചിത്രത്തിലെ നായികയുടെ ചേട്ടന്റെ വേഷം. അനിയത്തിക്ക് ഒരു പ്രശനം ഉണ്ടെന്ന് മനസിലാക്കുമ്പോൾ “നീ എന്ത് തീരുമാനം എടുക്കുന്നോ അതിന്റെ കൂടെ ഞാനുണ്ടാകും” എന്ന് പറഞ്ഞു സമാധാനിപ്പിക്കുന്ന ചേട്ടൻ. സാധാരണ സിനിമയിൽ ഒക്കെ കാണുന്നപോലെ പൊട്ടിത്തെറിച്ചു നായകനെ രണ്ട് തെറിയും വിളിച്ചു ഒച്ചപ്പാടുണ്ടാക്കുന്ന ക്ലിഷേ character നെ ഇങ്ങനെ നാച്ചുറൽ ആക്കിയ സംവിധായകനും കയ്യടി അർഹിക്കുന്നുണ്ട്, ഒപ്പം അത് അഭിനയിച്ചു ഫലിപ്പിച്ച റോണിയും.

അങ്ങനെ തനിക്ക് ലഭിച്ച വേഷങ്ങൾ ഒക്കെ റോണി ഗംഭീരമാക്കിയിട്ടുണ്ട്. ‘Uniqueness’ ആണ് ഏതൊരു നടനെയും സിനിമയിൽ നിലനിർത്തുക. ‘ആ വേഷം അയാൾ തന്നെ ചെയ്താലേ ശെരിയാകു’ എന്നൊരു തോന്നൽ ജനിപ്പിക്കുന്ന തന്റേതായ ആക്ടിങ് uniqueness. അത് എക്സ്പീരിയൻസിലൂടെ മാത്രമേ ലഭിക്കുകയുള്ളു. സൈജു കുറുപ്പിനെയും ഇർഷാദിനെയും അലക്സാണ്ടർ പ്രശാന്തിനെയും പോലെയുള്ള നടൻമാർ അതിനുദാഹരണങ്ങൾ ആണ്. കാലങ്ങൾ സിനിമയിൽ നിന്ന് തങ്ങളുടേതായ uniqueness നേടിയെടുത്ത കലാകാരന്മാർ. റോണിയും ആ ഗണത്തിലുള്ള നടൻ തന്നെയാണ്. മോഹൻലാലിൻറെ ‘ആറാട്ടി’ൽ അദ്ദേഹം ഉണ്ടെന്ന് ടീസർ കട്ട്‌ സ്റ്റിലുകളിൽ നിന്ന് മനസിലായി. അടിപൊളിയാകട്ടെ. ഇനിയും ഒരുപാട് വേഷങ്ങൾ ലഭിക്കട്ടെ എന്നാശംസിക്കുന്നു..ആഗ്രഹിക്കുന്നു..