inspiring story
ഒരു വ്യക്തിയുടെ ദേവാലയമാണ് അയാളുടെ ശരീരം, നന്നായി ഒരുങ്ങാൻ പ്രായം പ്രശ്നമേയല്ല
നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾ ഒരു പ്രായം കഴിഞ്ഞാൽ പിന്നെ ആർക്കോ വേണ്ടി ജീവിക്കുന്നത് പോലെയാണ്. നല്ല നിറമുള്ള സാരി ഉടുത്താൽ, ഇത്ര പ്രായമായിട്ടും ഇങ്ങനെ അണിഞ്ഞൊരുങ്ങി
729 total views

കടപ്പാട് Soumya Melethil
നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾ ഒരു പ്രായം കഴിഞ്ഞാൽ പിന്നെ ആർക്കോ വേണ്ടി ജീവിക്കുന്നത് പോലെയാണ്. നല്ല നിറമുള്ള സാരി ഉടുത്താൽ, ഇത്ര പ്രായമായിട്ടും ഇങ്ങനെ അണിഞ്ഞൊരുങ്ങി നടക്കാൻ നാണമില്ലല്ലോ ‘ എന്ന് പറയുന്നവരുടെ എണ്ണമാവും കൂടുതൽ. പ്രത്യേകിച്ച് മറ്റൊരാളെ പ്രശംസിക്കാൻ പിശുക്കുള്ള കൂട്ടത്തിലാണ് മലയാളി. ഇതൊക്കെ കേട്ട് പാവം പെണ്ണുങ്ങൾ വിചാരിക്കും.’ ഓ! രണ്ടു പെറ്റു, ഇനി ആരെ കാണിക്കാനാ ഒരുങ്ങുന്നത്! ശരീരം സംരക്ഷിക്കുന്നത്! ‘
ഒരു വ്യക്തിയുടെ ദേവാലയമാണ് അയാളുടെ ശരീരം. ശരീരം നന്നായി പരിപാലിക്കാനും മേക്കപ്പിടാനും തുടങ്ങുമ്പോൾ മനസ്സും നന്നാവും. ഡോ. സീമ ആനന്ദിനെ അറിയാമോ? മിത്തോളജിസ്റ്റും എഴുത്തുകാരിയും കാമസൂത്ര എക്സ്പെർട്ടുമാണവർ. ഈസ്റ്റേൺ ഇറോട്ടൊളജി, താന്ത്രിക് ഫിലോസഫി, മഹാവിദ്യാസ് തുടങ്ങി ഒരുപാട് മേഖലകളിൽ പ്രഗത്ഭയായ വ്യക്തിത്വത്തിന് ഉടമയാണ്. 3 കുട്ടികളുടെ അമ്മയാണ്. സ്ത്രീകളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് കഥകൾ പറയുന്നതിലാണ് സീമ ഏറെ അറിയപ്പെട്ടത്.
730 total views, 1 views today