ട്രാൻസ്‌ ജൻഡേഴ്സിന് വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർക്ക് ഭർത്താവിന്റെ തോൽ‌വിയിൽ സമനില തെറ്റി

562

ഇലക്ഷനിൽ തോറ്റ ഡോക്ടർ ഭർത്താവിൻ്റെ പോസ്റ്റിൽ കമൻ്റിട്ട ഒരാളോട് ഡോക്ടർ ഭാര്യ കൊടുത്ത മറുപടിയാണ്.ശിഖണ്ഡികൾ! ഏത് ? ഭീരുവായ അർജ്ജുനനെ പോലെ ഭർത്താവിനെ പിന്നിലൊളിപ്പിച്ച് യുദ്ധം ചെയ്യുന്ന ഡോക്ടർ ഭാര്യ വിശേഷിപ്പിച്ചത്. ആരാണ് ശിഖണ്ഡി എന്നു പറയുന്നില്ല. (ഒരു മെഡിക്കൽ ഡോക്ടർ തന്നെ ശിഖണ്ഡി എന്നു വിശേഷിപ്പിക്കുന്നത് ശരിയല്ല എന്നാണ് മെഡിക്കൽ രംഗത്ത് അറിവുള്ളവർ പറയുന്നത്. അപ്പോൾ അതിനെ മഹാഭാരതത്തെ കൂട്ടുപിടിച്ചു ന്യായീകരിക്കുകയാണ്. മഹാഭാരതം ആരുടേയും കുത്തകയൊന്നും അല്ലല്ലോ. മഹാഭാരതം എങ്കിൽ മഹാഭാരതം). ഭർത്താവിൻ്റെ പരാജയത്തിൽ സമനില തെറ്റിയത് ആവാം… എന്തായലും സാമാന്യ ബോധ്യം ഇല്ലാത്ത ഇത്തരം വിഷയങ്ങളിൽ ക്ലാസ്സുകൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക… കാണുന്നവർക്ക് അതൊരു വലിയ പ്രഹസനം ആയിട്ടെ തോന്നു..

May be an image of one or more people and text that says "#SajanaShaji #Malayalam നമ്മളിൽ എത്ര പേർക്ക് അറിയാം ട്രാൻസ്‌ജൻഡർ എന്നാൽ എന്താണെന്ന് Sajana Shaji Dr Soumya Sarin 536K views Soumya s Sarin Follow Ramu Aravindan ശിഖണ്ഡികൾക്ക് അങ്ങിനെ തോന്നുന്നതിൽ ഞാൻ കുറ്റം പറയില്ല രാമു! 5m Like Reply"ട്രാൻസ്‌ വ്യക്തികളെ അധിക്ഷേപിക്കാൻ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്നാണ്‌ ശിഖണ്ടി. ആണും പെണ്ണും കെട്ടവർ മുതലായ മറ്റ്‌ അധിക്ഷേപങ്ങളുമുണ്ട്‌. ഇത്‌ ഇവിടെയുള്ള എല്ലാ കൊച്ച്‌ കുട്ടികൾക്കും അറിയാം. നമുക്കൊക്കെ ബോധമില്ലാത്ത പ്രായത്ത്‌ ക്രൂരമായി ഇത്തരം വാക്കുകൾ പ്രയോഗിച്ചിട്ടുമുണ്ട്‌. അതിൽ കുറ്റബോധമുള്ളവരായിരിക്കും നമ്മളിൽ പലരും. ട്രാൻസ്‌ ജൻഡർ വ്യക്തികളുടെ പ്രശ്നങ്ങളെ പറ്റി ക്ലാസ്സെടുക്കുന്ന ഒരാൾക്ക്‌, പ്രത്യേകിച്ച്‌ ഒരു ഡോക്ടർക്ക്‌ ഡിബേറ്റിനിടയിൽ ഒപ്പോണെന്റിനെ വിളിക്കാൻ പറ്റുന്ന വാക്കായി ഇതേ ശിഖണ്ടി തന്നെ വന്നാൽ ആളുകൾ ആ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യും. തെറ്റ്‌ പറ്റി. അഡ്മിറ്റ്‌ ചെയ്യുന്നു. എന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. ഈഗോ ഹർട്ട്‌ ആയി മാഹാഭാരതമൊക്കെ തപ്പിയിറങ്ങുന്നത്‌ എമ്മാതിരി അമച്വർ സമീപനമാണ്‌.

വികാരം വിവേകത്തെ കീഴ്‌പ്പെടുത്തി അവിവേകം പറഞ്ഞത് മനസ്സിലാക്കാം.. പക്ഷെ പറ്റിയ തെറ്റ് തിരുത്താൻ തയ്യാറാകാത്തത് മോശമാണ്.. അതിനെ ഒട്ടും സൗമ്യമായി കാണാൻ പറ്റില്ല. എം.എൽ.എ ആക്കാൻ കുളിപ്പിച്ചു കുട്ടപ്പനാക്കി നിർത്തി ആവോളം നുണകൾ കെട്ടിയിറക്കി പറ്റിയ പണി എല്ലാം നോക്കീട്ടും തോറ്റമ്പി ഓടിയ ഭർത്താവുനെക്കുറിച്ചോർത്ത്‌ തേങ്ങുന്ന ഭാര്യാഹൃദയത്തിനു പൊളിറ്റിക്കൽ കറക്റ്റ്നസ്‌ ആവശ്യമുണ്ടോ? നിങ്ങളും ഒരു ഡോക്ടറല്ലേ? എന്നിട്ടാണോ?