Connect with us

അങ്ങനെ 2 പെൺ വാമ്പയറുകൾക്ക് ഒപ്പം അടിച്ച് പൊളിച്ച് നടക്കുന്ന ഡ്രാക്കുളയെ ഒതുക്കാൻ പ്രഭു വന്നു

ഹണിമൂൺ ആഘോഷിക്കാൻ ട്രാൻസിൽവാനിയയിൽ എത്തിയതാണ് റോയിയും ഭാര്യയും. വലിയ നോമ്പ് ആയത് കൊണ്ട് റോയി ആകെ ബോറടിച്ച് ഇരിക്കുകയാണ്. നോമ്പ് പിടിചോണ്ട്

 56 total views

Published

on

Dracula 3D

ഹണിമൂൺ ആഘോഷിക്കാൻ ട്രാൻസിൽവാനിയയിൽ എത്തിയതാണ് റോയിയും ഭാര്യയും. വലിയ നോമ്പ് ആയത് കൊണ്ട് റോയി ആകെ ബോറടിച്ച് ഇരിക്കുകയാണ്. നോമ്പ് പിടിചോണ്ട് ഇവർ ഹണിമൂണിന് പോയത് എന്തിനാണാവോ. എന്തായാലും റൊമാനിയയിൽ ഉള്ള ഒരു നമ്പൂതിരിയുടെ വീട്ടിൽ നിന്ന് പൂജാ സാധനങ്ങൾ ഒക്കെ വാങ്ങി റോയി ഡ്രാക്കുള കോട്ടയിൽ എത്തുന്നു. നാടൻ അവാഹന മന്ത്രങ്ങൾ കൊണ്ട് ഇൻ്റർനാഷണൽ പ്രേതങ്ങളെ വരെ വിളിച്ച് വരുത്താം എന്ന് തൻ്റെ ഗുരു ആയ നാസർ മന്ത്രവാദി പറഞ്ഞതാണ് ഇതിന് ആധാരം. പക്ഷേ പ്രേതം വരും എന്ന് മാത്രമേ നാസർ പറഞ്ഞുള്ളൂ വന്ന പ്രേതം പോകുമെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ മരപട്ടിയും അല്ല ചിമ്പാൻസിയും അല്ല ചെന്നായയും അല്ലാത്ത രൂപത്തിൽ വന്ന ഡ്രാക്കുള മച്ചാനെ തട്ടിയിട്ട് ശരീരത്തിൽ കേറുന്നു. ഭർത്താവിനെ കാണാത്ത വിഷമത്തിൽ കുളിക്കുക ആയിരുന്ന ഭാര്യയെ ബാത്ത്റൂമിൽ കയറി കടിച്ച് വാമ്പയർ ആക്കുന്നു. എന്നിട്ട് ശവപ്പെട്ടിയിൽ കയറി ശാസ്ത്രജ്ഞൻ ആയ വില്യം ഡിസൂസ ആയി കേരളത്തിൽ എത്തുന്നു ( ശാസ്ത്രജ്ഞൻ ആയ വില്യം ഡിസൂസ എന്ന് കേൾക്കുമ്പോൾ വേറെ കുറെ സിനിമകൾ ഓർമ വരാമെങ്കിലും ചില സീനുകളിൽ അല്ലാതെ മറ്റൊരു സാമ്യവും ഇല്ല).

അങ്ങനെ കേരളത്തിൽ എത്തുന്ന ഡ്രാക്കുള നായകനായ രാജുവിനെയും അവൻ്റെ കാമുകി മീനയെയും കാണുന്നു. അല്ലെങ്കിൽത്തന്നെ ശെരിയല്ലാത്ത ഡ്രാക്കുള മീനയെ കണ്ടപ്പോൾ തൻ്റെ പഴയ ഭാര്യയെ ഓർക്കുന്നു. അവളെ സ്വന്തമാക്കാൻ അയാള് നടത്തുന്ന ശ്രമങ്ങൾ ആണ് ബാക്കി ചിത്രം. ഡ്രാക്കുളയിൽ നിന്ന് കുടുംബത്തെ രക്ഷിക്കാൻ മീനയുടെ ചേച്ചി പൂജ നടത്തുന്നു. പക്ഷേ അർദ്ധ നഗ്നയായി ഡാൻസ് കളിച്ച് പൂജ നടത്തിയാൽ മാത്രമേ സുരക്ഷ കിട്ടൂ. അങ്ങനെ ഡാൻസ് കളിക്കുന്ന ചേച്ചിയെയും ഡ്രാക്കുള കടിച്ച് വാമ്പയർ ആക്കുന്നു. അങ്ങനെ 2 പെൺ വാമ്പയറുകൾക്ക് ഒപ്പം അടിച്ച് പൊളിച്ച് നടക്കുന്ന ഡ്രാക്കുളയെ ഒതുക്കാൻ പ്രഭു വരുന്നു.

ഡ്രാക്കുളക്ക് പറക്കാൻ പറ്റുമെങ്കിലും ഭിത്തിയിൽ ഒക്കെ വലിഞ്ഞെ കയറൂ, പെണ്ണുങ്ങളുടെ ചോര മാത്രമേ കുടിക്കൂ. ആണുങ്ങളുടെ ചോര കുടിച്ചാൽ വയറ് ഇളകുമായിരിക്കും. അങ്ങനെ ഡ്രാക്കുള മയക്കിയ നായികയെ ഹിപ്നോട്ടൈസ് ചെയ്ത് വഴി കണ്ട് പിടിക്കുകയാണ് പ്രഭു
പ്രഭു : പ്രഭു എവിടെ
നായിക : താനല്ലേ പ്രഭു
പ്രഭു : ഡ്രാക്കുള പ്രഭു എവിടെ എന്ന്
നായിക : ശ്മശാനത്തിൽ ഉണ്ട്
അങ്ങനെ ശ്മശാനത്തിൽ എത്തിയ പ്രഭു
പ്രഭു : രാജൂ രക്ഷിക്കൂ
രാജു : ഓം ക്രീം കുട്ടിച്ചാത്താ
പ്രഭു : ഉള്ള കുട്ടിച്ചാത്തനെ ഓടിക്കാൻ നോക്കുമ്പോ അവൻ വേറെ കുട്ടിച്ചാത്തനെ വിളിച്ച് വരുത്തുന്നു
രാജു : ഞാൻ എന്ത് ചെയ്യാനാ
പ്രഭു : തറവാടിൻ്റെ മുഴുവൻ ശക്തിയും ആവാഹിച്ച് തല്ലി ഒടിക്കെടാ അവൻ്റെ രണ്ടു കാലും
രാജു : ok
നായിക : അദ്ദേഹത്തെ ഒന്നും ചെയ്യല്ലേ
രാജു : എനിക്ക് ഒന്നും പറ്റിയില്ല മോളൂ
നായിക : തന്നെ അല്ലടോ എൻ്റെ ഡ്രാകുള അദ്ദേഹത്തെ ഒന്നും ചെയ്യല്ലേ എന്ന്
ഇതോടെ കലിപ്പായ നായകൻ ഡ്രാകുളയുടെ കൂമ്പ് ഇടിച്ച് കലക്കുന്നു. ഡ്രാക്കുള ഒളിവിൽ പോകുമ്പോൾ തിലകനെ പിടിച്ച് ചോദ്യം ചെയ്യുന്നു. കൊന്നാലും തൻ്റെ മാസ്റ്റർ എവിടെ ആണെന്ന് പറയില്ല എന്ന് പറയുന്ന തിലകൻ 2 തല്ല് കിട്ടുന്നതോടെ ശവക്കല്ലറയുടെ പിൻ കോഡ് വരെ പറഞ്ഞ് കൊടുക്കുന്നു. അങ്ങനെ ഡ്രാക്കുള 3D ഡ്രാക്കുള 3G ആകുന്നു. നായകനും നായികയും കുളിക്കാൻ പുഴയിൽ പോകുന്നു.

( ഒരുപാട് ഐറ്റംസ് വേറെയും ഉണ്ട് പക്ഷേ സെൻസർ ചെയ്യേണ്ടി വന്നു)

 57 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema9 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement