എന്താണ് ഡ്രീം കാച്ചേർസ് ?

അറിവ് തേടുന്ന പാവം പ്രവാസി

ഡ്രീം കാച്ചേർസ് (Dream Catcher) നമ്മൾ പലർക്കും സുപരിചിതമായിരിക്കും. മുത്തുകളും , തൂവലുകളും കൊണ്ട് അലങ്കരിച്ച വൃത്താകരത്തിലുള്ള ഇവയുടെ മധ്യത്തിൽ ചിലന്തിവലകൾ പോലെ നൂൽകെട്ടുകൾ കാണപ്പെടും.ഇന്ന് പ്രതീക്ഷയുടെയും ഏകതയുടെയും ചിഹ്നമായി ലോകമെങ്ങും പ്രസിദ്ധമായ ഇവയുടെ ഉത്ഭവം പ്രാചീന അമേരിക്കയിലെ ഗോത്രങ്ങൾക്കിടയിലാണ്.

തെക്കൻ മിഷിഗനിലും ഹ്യുറോൺ കായലിനരികത്തെ വിശാലമായ പ്രവിശ്യകളിലും വസിച്ചിരുന്ന ചിപ്പെവാ ഗോത്രവിഭാഗം ഉപയോഗിച്ചുപോന്ന ഒരു പവിത്രമായ വസ്തുവാണ് ഡ്രീം കാച്ചർ. ദുസ്വപ്നങ്ങൾ തടഞ്ഞു വെച്ച് കൊണ്ട് നല്ല സ്വപ്നങ്ങളെ മാത്രം കടത്തി വിട്ടു ഡ്രീം ക്യാച്ചർ അത് നിൽക്കുന്ന മുറിയിൽ കിടക്കുന്ന ആളുകൾക്ക് സുഖകരമായ ഉറക്കം നൽകും എന്നാണു വിശ്വാസം .ചിപ്പെവാ ഗോത്രങ്ങളെ സംരക്ഷിക്കുവാൻ ‘അസിബികാഷി’ എന്ന ചിലന്തിദേവത നിർമ്മിച്ച പവിത്രവസ്തുവാണ് ഡ്രീം കാച്ചെറുകൾ എന്നാണ് വളരെ പൗരാണികമായ ചരിത്രം പറയുന്നത് .

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തിൽ മുഖ്യധാരാ ചിന്തകൾക്ക് ബദലായി ഉടലെടുത്ത പ്രതിസംസ്കാരതത്വചിന്തയായ പാൻ-അമേരിന്ത്യനിസത്തിൽ ഏകതയുടെ ചിഹ്നമായി ഡ്രീം ക്യാച്ചറുകൾ ഉപയോഗിച്ചത് വഴി അത് ലോകമെങ്ങും പ്രസിദ്ധമായി. ഇന്ന് വിവിധ രൂപങ്ങളിൽ ഇവ വിപണിയിൽ ലഭ്യമാണ്. സമാധാനത്തിന്റെയും , ഏകത യുടെയും പ്രതീകമായി വിവിധ ഇടങ്ങളിൽ ഡ്രീം കാച്ചറുകൾ ഉപയോഗിച്ചു പോരുന്നു.

1980കളിൽ മാർക്കറ്റ്‌ ചെയ്യപെട്ട ഇത് ഹാന്റിക്രാഫ്റ്റ് എന്ന നിലയിൽ ആണ് വിപണി കീഴടക്കിയത്. കേരളത്തിലെ ജപിച്ചു കെട്ടൽ പോലെ ഈ വിശ്വാസത്തെ കാണാവുന്നതാണ്. ഡ്രീം കാച്ചെർ എന്നതിനെ വിശ്വാസത്തിന്റെ പുറത്ത് അല്ല ആളുകൾ ഇന്ന് സ്വന്തമാകുന്നത്.

You May Also Like

ലോക്ഡൗൺ കാലത്ത് ഹിറ്റായ ‘ലുഡോ കിങ്’ എന്ന ഗെയിമിനു പിന്നിലെ സംഭവബഹുലമായ കഥ

ലോക്ഡൗൺ കാലത്ത് ഹിറ്റായ‘ലുഡോ കിങ്’ എന്ന ഗെയിം പിന്നിൽ പ്രവർത്തിച്ചത് ആര്?⭐ അറിവ് തേടുന്ന പാവം…

പോസ്റ്റ് അപ്പോകലിപ്റ്റിക് ത്രില്ലറായി ഒരുങ്ങുന്ന ‘കലിയുഗം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

പ്രൈം സിനിമാസ് ഉടമ കെ. എസ്. രാമകൃഷ്ണൻ, ആർ. കെ. ഇന്റർനാഷണൽ ഇൻകോർപ്പറേറ്റഡിന്റെ ബാനറിൽ നിർമ്മിച്ച…

ഭാവനയെ ക്ഷണിച്ചതിനു മലയാളത്തോട് നന്ദി പറഞ്ഞു ലിസി

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്‌ഘാടന ചടങ്ങിലേക്ക് ഭാവനയെ ക്ഷണിച്ചതിൽ നന്ദി രേഖപ്പെടുത്തി അഭിനേത്രിയും സംവിധായികയുമായ ലിസി.…

ഒരു ഇതിഹാസകഥയെ എത്ര മനോഹരമായാണ് സിനിമയിൽ ഇഴചേർത്തത്

Muhammed Shameem പരീക്ഷിത്ത് രാജാവിനെ കടിച്ചു കൊന്നതോടെ തീരുന്നതല്ല തക്ഷകന്റെ കഥ. ആ ഒരൊറ്റ സംഭവത്തിന്റെ…