നമ്മിൽ കൗതുകമുണർത്തിയിരുന്ന ‘വെള്ളമടിപ്പക്ഷി’യുടെ പ്രവർത്തനതത്വം എന്താണ് ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
25 SHARES
294 VIEWS

വെള്ളമടിപ്പക്ഷി എന്ന കളിപ്പാട്ടം നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ എന്താണ് അതിന്റെ പ്രവർത്തന തത്വം എന്ന് ചിന്തിച്ചിട്ടുണ്ടോ ? കൂടുതൽ വിവരങ്ങൾക്ക് സുജിത് കുമാറിന്റെ പോസ്റ്റ് വായിക്കാം

Sujith Kumar

ഗൃഹാതുരത്വമുണർത്തുന്ന മനോഹരമായ ഒരു കളിപ്പാട്ടമാണ്‌ ‘ദാഹം മാറാപ്പക്ഷി’. മുന്നിലിരിക്കുന്ന പാത്രത്തിൽ തലയിട്ട് വെള്ളം കുടിച്ച് ചാഞ്ചാടിക്കൊണ്ടിരിക്കുന്ന അത്ഭുതപ്പക്ഷി. ബാറ്ററിയുടെ സഹായമില്ലാതെ വെള്ളം വച്ചുകൊടുത്താൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ പക്ഷി ഒരു അത്ഭുതമായിരുന്നു. ഈ പക്ഷിയെ പലരും ‘നിലയ്ക്കാത്ത യന്ത്രങ്ങൾ’ വിഭാഗത്തിൽ പെടുത്തി പ്രദർശിപ്പിക്കാറുണ്ട്. യാക്കോവ് പെരൽമാന്റെ ഭൗതിക കൗതുകം എന്ന പ്രശസ്തമായ പുസ്തകത്തിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്.

രണ്ട് കൊച്ച് ബൾബുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഒരു അക്ഷത്തിൽ ചാഞ്ചാടുന്ന കുഴലും അതിൽ ഭാഗികമായി നിറച്ചിരിക്കുന്ന ദ്രാവകവും ( പഞ്ഞിത്തുണികൊണ്ട് നിർമ്മിതമായ ചുണ്ടും തലയും ഉൾപ്പെട്ട ലളിതമായ ഘടനയാണ്‌ ഈ കളിപ്പാട്ടത്തിനുള്ളത്. താപോർജ്ജത്തെ യാന്ത്രികോർജ്ജമാക്കി മാറ്റുന്ന യത്രങ്ങളാണല്ലോ നമ്മുടെ വാഹനങ്ങളിലും മറ്റും ഉപയോഗിക്കുന്നത്. അതിൽ ഇന്ധനം കത്തിച്ച് ഉണ്ടാക്കുന്ന താപോർജ്ജത്തെ യാന്ത്രികോർജ്ജമാക്കി മാറ്റുന്നു. ഇത്തരത്തിലുള്ള യന്ത്രങ്ങളെ പൊതുവേ താപയന്ത്രങ്ങൾ എന്ന് വിളിക്കാം. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ പ്രത്യേകിച്ച് ഇന്ധനങ്ങളൊന്നും ആവശ്യമില്ലാതെ പ്രവർത്തിക്കുന്ന ഒരു താപയന്ത്രമാണ്‌ ഈ വെള്ളമടിപ്പക്ഷി.

ഈ പക്ഷി പ്രവർത്തനം തുടങ്ങണമെങ്കിൽ അതിന്റെ ചുണ്ട് ആദ്യം ഒന്ന് നനച്ച് കൊടുക്കണം. ഇത്തരത്തിൽ നനഞ്ഞ ചുണ്ടും തലയും പക്ഷിയുടെ തലയെ തണുപ്പിക്കുന്നു. അതായത് തലയിൽ നിന്നും വെള്ളം ബാഷ്പീകരിച്ച് പോകുന്നതിനാൽ തലയ്ക്ക് ഉള്ളിലെ ഊഷ്മാവ് കുറയുന്നു. ചൂട് കുറയുന്നതോടെ മുകൾ ഭാഗത്തെ വാതക മർദ്ദവും കുറയുന്നു. ഇതോടെ മർദ്ദം കൂടിയ കീഴ് ഭാഗത്തു നിന്നും മർദ്ദം കുറഞ്ഞ മുകൾ ഭാഗത്തേക്ക് താഴത്തെ ബൾബിലുള്ള ദ്രാവകം (ആൾക്കഹോൾ) ഇരച്ച് കയറുന്നു. ഇത്തരത്തിൽ ദ്രാവകം മുകളിൽ എത്തുന്നതോടെ തലയുടെ ഭാരം കൂടുന്നു. തലക്കനം കൂടുതലായാൽ തല താഴ്ത്തേണ്ടി വരുന്ന തരത്തിലാണ്‌ പക്ഷിയുടെ ഗുരുത്വ കേന്ദ്രം ക്രമീകരിച്ചിരിക്കുന്നത് എന്നതിനാൽ പക്ഷി ബാലൻസ് നഷ്ടപ്പെട്ട് മുന്നിലിരിക്കുന്ന പാത്രത്തിലെ വെള്ളത്തിലേക്ക് തലതാഴ്ത്തുന്നു തുടർന്ന് കീഴ്ഭാഗത്തുള്ള ബൾബിലെ ദ്രാവക നിരപ്പിനു മുകളിലായി കുഴൽ വരുന്നതിനാൽ വാതകം കുഴലിലൂടെ മുകളിലേക്ക് കയറുകയും തലയിൽ നിന്നും ദ്രാവകം കീഴേയുള്ള ബൾബിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു. അതോടെ തലക്കനം കുറഞ്ഞ പക്ഷി വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തുന്നു. തല നനഞ്ഞിരിക്കുന്നതിനാൽ വീണ്ടും തലയുടെ ഊഷ്മാവ് കുറയുന്നു.. കുഴലിലൂടെ ദ്രാവകം മുകളിലേക്ക് കയറുന്നു.. തലയുടെ ഭാരം കൂടുന്നു… വെള്ളം കുടിക്കുന്നു… ഈ പ്രക്രിയ തുടർന്നുകൊണ്ടേ ഇരിക്കും. പാത്രത്തിലെ വെള്ളം തീരുന്നതു വരെ. വെള്ളം തീർന്നാൽ വീണ്ടും നിറച്ചു കൊടുത്താൽ മതി. ഇവിടെ ഈ വെള്ളമടിപ്പക്ഷി സംയോജിത വാതക നിയമം ( Combined Gas Law) – ബോയിൽ നിയമം, ചാൾസ് നിയമം, ഗേലൂസാക്ക് നിയമം ആദർശ വാതക നിയമം ( Ideal Gas Law) മാക്സ്‌‌വൽ – ബോൾട്സ്മാൻ വിതരണ നിയമം (Maxwell–Boltzmann distribution), കേശികത്വം (Capillary action), ഗുരുത്വകേന്ദ്രം , തിരിയൽ ബലം , ആപേക്ഷിക ആർദ്രത (Relative humidity) തുടങ്ങിയ ഒരു കൂട്ടം ശാസ്ത്ര തത്വങ്ങളെ ഒറ്റയടിക്ക് മനസ്സിലാക്കിത്തരുന്നു.

നമ്മുടെ വിദ്യാലയങ്ങളിലെ ലബോറട്ടറികളിലെ വിരസമാർന്ന പഠനോപകരണങ്ങൾക്ക് പകരം തീർച്ചയായും സ്ഥാനം പിടിക്കേണ്ട ഒന്നാണിതെങ്കിലും നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു സ്കൂളിലെങ്കിലും ഇങ്ങനെ ഒന്ന് കണ്ടു കിട്ടുമോ എന്ന് സംശയമാണ്‌. ഇപ്പോൾ അധികം പ്രചാരത്തിലില്ലാത്ത ഈ കളിപ്പാട്ടം വില അല്പം കൂടുതലാണെങ്കിലും ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ലഭ്യമാണ്‌. അത്തരത്തിലുള്ള ഒന്നിന്റെ ലിങ്ക് ( https://www.amazon.in/gp/product/B079SKZGCB )

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ