യഥാർത്ഥ ജീവിതത്തിലും വക്കീലായ മായാദേവിയെ ഇനിയും നല്ല അവസരങ്ങൾ തേടി വരട്ടെ

53


സ്നേഹദൂതും മിസ്റ്റും ഗൾഫ് ഡ്രീംസുമെല്ലാം ആഘോഷമാക്കിയ ഒരു തലമുറയുടെ.ഏറ്റവും പ്രിയപ്പെട്ട നൊസ്റ്റാൾജിയകളിൽ ഒന്നാണ് അതിലെ പ്രിയപ്പെട്ട അവതാരകരും. രഞ്ജിത്തും ശാന്തിയും വീണയും കരുണും ദീപയും സിന്തിയയുമെല്ലാം സിനിമാനടന്മാരെ പോൽ ചിരപരിചിതരും ജനപ്രിയരുമായി തീർന്ന നാളുകൾ. നല്ല ഓർമകൾ .ചിലർ ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവം.മറ്റ് ചിലർ ഇപ്പോഴും ആരാലും അറിയപ്പെടാതെ എവിടെയൊക്കെയോ.എങ്കിലും ഓർമകളിൽ അവരെല്ലാം ഇപ്പോഴും പ്രിയങ്കരർ.പ്രിയപ്പെട്ടവർ.  ഗാനഗന്ധർവൻ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ശാന്തിയെ അപ്രതീക്ഷിതമായി കാണുന്നത് ഇപ്പോൾ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലാണ്. കിട്ടിയ വേഷത്തോട് പരമാവധി നീതി പുലർത്തിയിട്ടുമുണ്ടവർ(കേരള ലോ അക്കാദമി ലോ കോളേജിൽ നിന്ന് ബിരുദം നേടിയ ശാന്തിയെന്ന അഡ്വക്കേറ്റ് ശാന്തി മായാദേവി യഥാർത്ഥ ജീവിതത്തിലും വക്കീലാണ് എന്നതാണ് കൗതുകം

Who is Santhi Mayadevi (Santhi Priya), the advocate in Drishyam 2 movie?  Complete Details!!!തിരുവനന്തപുരം സ്വദേശിയായ മായാദേവി ഹൈക്കോടതിയിലെ അഭിഭാഷകയാണ് .ക്ലൈമാക്സിലെ ആ സീൻ അഭിനയിച്ചു കഴിഞ്ഞപ്പോൾ ലാലേട്ടന്റെ പ്രതികരണം ഒറ്റ വാക്കിലായിരുന്നു, ‘നന്നായി’. അത് വലിയ അംഗീകാരമായിരുന്നുവെന്ന്‌ ശാന്തി പറഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട്ടെ അഭിഭാഷക കുടുംബത്തിൽനിന്നുള്ള ശാന്തി പഠനകാലത്ത്‌ സ്വകാര്യ ചാനലിൽ ഒട്ടേറെ പരിപാടികളുടെ അവതാരകയായിരുന്നു. വഞ്ചിയൂർ കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്. ബാങ്ക് ഉദ്യോഗസ്ഥനായ ഷിജു രാജശേഖറിനെ 2014-ൽ വിവാഹം കഴിച്ച് എറണാകുളത്തേക്കെത്തിയതോടെ പ്രാക്ടീസ് ഹൈക്കോടതിയിലായി സ്വന്തമായി ഇവിടെ പ്രാക്ടീസ് തുടങ്ങുകയായിരുന്നു.ജോർജുകുട്ടിയുടെ വക്കീലിനെത്തേടി അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണിപ്പോൾ.