ദേവീന്ദർ സിങ്ങിന് പാക് ഹൈക്കമ്മിഷൻ ബന്ധം; പാക് ഉദ്യോഗസ്ഥനുമായി നിരന്തര ബന്ധം പുലർത്തി

  0
  323

  പാർലിമെന്റ് ആക്രമണം നടത്തിയ ഭീകരരെ ഡൽഹിയിൽ എത്തിച്ചതും സൈന്യത്തിലുള്ള തന്റെ ഉന്നത സ്ഥാനം ഉപയോഗപ്പെടുത്തി അഫ്സൽ ഗുരുവിനെക്കൊണ്ട് ഡൽഹിയിൽ തന്റെ സുഹൃത്തുക്കൾ എന്ന പേരിൽ ഭീകരർക്ക് താവളം ഒരുക്കിച്ചതും ഇലക്ഷന് ദേശീയത കത്തിച്ചു ബിജെപിക്ക് വോട്ടുണ്ടാക്കാൻ പുൽ വാമയിൽ 40 ൽ പരം സൈനികരെ കുരുതിക്കിരയാക്കിയിടത്ത് കൃത്യ വിലോപം കാണിച്ചു സൈനികരെ കൊലക്ക് കൊടുത്തതും ഈ യൂണിഫോമിനകത്തെ ചാര രാക്ഷസൻ ആയിരുന്നു.

  ഭീകരക്കേസിൽ അറസ്റ്റിലായ ജമ്മു കശ്മീർ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിന് പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ്റെ സഹായവും ലഭിച്ചിരുന്നതായി എൻഐഎ. ഇയാൾക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിലാണ് ദേവീന്ദർ സിങ് പാക്ക് ഹൈക്കമ്മിഷനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പറയുന്നത്.

  ഇത്രയും ചെയ്യുകയും ചെയ്യിക്കുകയും ചെയ്ത ഇയാളെ കാശ്മീരിൽ നിന്ന് മറ്റ് രണ്ട് കൊടും ഭീകരരെ സ്വന്തം വാഹനത്തിൽ ആയുധ സമേതം ലക്ഷ്യ സ്ഥാനത്തേക്ക് എത്തിച്ചു കൊടുക്കുന്നതി നിടയിൽ പിടിക്കപ്പെട്ടു ജയിലിലായിട്ടും വലിയൊരു രാജ്യദ്രോഹിയാണ് പിടിക്കപ്പെട്ടത് എന്നതിനാലും രാജ്യ ദ്രോഹം ജാമ്യമില്ലാത്ത വകുപ്പായിട്ടും സമയത്ത് കുറ്റ പത്രം സമർപ്പി ക്കാതെ കോടതിയിൽ നിന്ന് ഇളവ് നേടി ജാമ്യത്തിൽ ഇറങ്ങാൻ അയാൾക്ക് അവസരം ഒരുക്കിക്കൊടുക്കുകയാണ് അന്വേഷണ സംഘം ചെയ്തത്. അതിനാൽ തന്നെ ഈ കൊടും രാജ്യദ്രോഹിക്ക് കോടതി ജാമ്യം അനുവദിക്കേണ്ടി വന്നു.

  കഴിഞ്ഞ ജനുവരിയിലാണ് 3 ലഷ്കർ ഭീകരർക്കൊപ്പം ദേവീന്ദർ സിങ്ങിനെ ജമ്മു കശ്മീർ പൊലീസ് പിടികൂടിയത്. ഷോപ്പിയാനിലെ ഹിസ്ബുൽ കമാൻഡർ സയീദ് നവീദ് മുഷ്താഖ് എന്ന നവീദ് ബാബു, ഇർഫാൻ ഷാഫി മിർ, റാഫി അഹമ്മദ് റാത്തർ, തൻവീർ അഹമ്മദ് മിർ, നവീദ് ബാബുവിന്റെ സഹോദരൻ സയീദ് ഇർഫാൻ അഹമ്മദ് എന്നിവരായിരുന്നു ദേവീന്ദറിൻ്റെ പ്രധാന കൂട്ടാളികൾ.

  ബാബു, റാഫി, ഇർഫാൻ എന്നിവരോടൊപ്പമാണ് ദേവീന്ദറിനെ അറസ്റ്റ് ചെയ്തത്. നേരത്തേ 2 തവണ ഇയാൾ ഭീകരരെ കാറിൽ കടത്തിയിരുന്നതായി കുറ്റപത്രത്തിൽ പറഞ്ഞു. പുൽവാമയടക്കമുള്ള പ്രദേശങ്ങളിൽ ജോലി ചെയ്തിരുന്ന ദേവീന്ദർ കശ്മീരിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയ ശേഷം അവിടം സന്ദർശിച്ച വിദേശ നയതന്ത്രപ്രതിനിധികൾക്കൊപ്പവും സഞ്ചരിച്ചിരുന്നു. ഹിസ്ബുൽ മുജാഹിദീനുമായി ബന്ധങ്ങളുണ്ടായിരുന്ന ഇയാൾ പാക്ക് ഹൈക്കമ്മിഷനിലെ ഷഫ്ഖാത് എന്ന അസിസ്റ്റന്റുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളുണ്ട്.

  കശ്മീരിലെ തന്ത്രപ്രധാന സൈനിക നീക്കങ്ങൾ, കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചാണ് പാക്ക് ഹൈക്കമ്മിഷന് ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്. കഴിഞ്ഞ മാസം പാക്ക് ഹൈക്കമ്മിഷൻ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി കുറയ്ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ തിരിച്ചു പോയവരിൽ ഷഫ്ഖാത്തുമുണ്ട്.

  പാക്കിസ്ഥാനിലെ ഹിസ്ബുൽ നേതാക്കളുമായും ഐഎസ്ഐയുമായും നിരന്തരം ഇവർ ബന്ധപ്പെട്ടിരുന്നു. ഇർഫാൻ 4 തവണ പാക്കിസ്ഥാനിൽ പോയിരുന്നു. ഇതിനു പുറമേ കശ്മീരിലെ അനേകം പേർക്ക് പാക്കിസ്ഥാനിലെ ബന്ധുക്കളെ സന്ദർശിക്കാൻ വീസയും സംഘടിപ്പിച്ചു നൽകി.

  ഇവിടെ ചിലർക്ക് രാഷ്ട്രീയ ആവശ്യം വരുമ്പോൾ പാക്ക് തീവ്രവാദികളെ ഇന്ത്യയിൽ എത്തിച്ചു ആക്രമണം നടത്തിച്ചു കൊടുക്കുന്ന കൊട്ടേഷൻ മുതലാളി ഓഫീസർ ആയിരുന്നു ഇയാൾ എന്നത് കൊണ്ട് ഭീകരാക്രമണങ്ങൾ വഴി ദേശീയത ഇളക്കി സാഹചര്യവും വോട്ടും തങ്ങൾക്ക് അനു കൂലമാക്കി മാറ്റാൻ ഒരുപാട് ഭീകരാക്രമണങ്ങൾ നടത്തിയിട്ടുള്ള ഇയാളെ അങ്ങിനെയങ്ങു കയ്യൊഴിയാൻ പലർക്കും മനസ്സ് സമ്മതിക്കില്ല. അത്‌ കൊണ്ട് ജാമ്യം മാത്രമല്ല, വഴിയേ പലതിനും തെളിവും ഇല്ലാതായെന്നും വരാം. ഈ ഓഫീസറുടെ ഉത്തരവ് പ്രകാരം അയാളുടെ രണ്ട് സുഹൃത്തുക്കൾക്ക് ഡൽഹിയിൽ താമസിക്കാൻ സൗകര്യം ഒരുക്കിക്കൊടുക്കുക മാത്രമാണ് താൻ ചെയ്തതെന്ന് അഫ്സൽ ഗുരു ജയിലിൽ നിന്ന് കത്തെഴുതിയിട്ടും അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ തൊടാതെ പാർലിമെന്റ്
  ആക്രമണത്തിന്റെ ഉത്തരവാദിത്തം പൂർണ്ണമായി അഫ്സൽ ഗുരുവിന്റെ പിടലിയിൽ ചാർത്തി ഇയാളെ രക്ഷപ്പെടുത്തിക്കൊടുക്കുകയാണ് അന്ന് അന്വേഷണ സംഘം ചെയ്തതെന്ന് അന്ന് തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും അഫ്സൽ ഗുരു മാത്രമായിരുന്നു ഭാകരൻ, അയാൾ മാത്രമാണ് തൂക്കിലേറിയതും.


  ഭീകരക്കേസിൽ അറസ്റ്റിലായ ജമ്മു കശ്മീർ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിന് പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ്റെ സഹായവും ലഭിച്ചിരുന്നതായി എൻഐഎ. ഇയാൾക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിലാണ് ദേവീന്ദർ സിങ് പാക്ക് ഹൈക്കമ്മിഷനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പറയുന്നത്.കഴിഞ്ഞ ജനുവരിയിലാണ് 3 ലഷ്കർ ഭീകരർക്കൊപ്പം ദേവീന്ദർ സിങ്ങിനെ ജമ്മു കശ്മീർ പൊലീസ് പിടികൂടിയത്. ഷോപ്പിയാനിലെ ഹിസ്ബുൽ കമാൻഡർ സയീദ് നവീദ് മുഷ്താഖ് എന്ന നവീദ് ബാബു, ഇർഫാൻ ഷാഫി മിർ, റാഫി അഹമ്മദ് റാത്തർ, തൻവീർ അഹമ്മദ് മിർ, നവീദ് ബാബുവിന്റെ സഹോദരൻ സയീദ് ഇർഫാൻ അഹമ്മദ് എന്നിവരായിരുന്നു ദേവീന്ദറിൻ്റെ പ്രധാന കൂട്ടാളികൾ.

  ബാബു, റാഫി, ഇർഫാൻ എന്നിവരോടൊപ്പമാണ് ദേവീന്ദറിനെ അറസ്റ്റ് ചെയ്തത്. നേരത്തേ 2 തവണ ഇയാൾ ഭീകരരെ കാറിൽ കടത്തിയിരുന്നതായി കുറ്റപത്രത്തിൽ പറഞ്ഞു.പുൽവാമയടക്കമുള്ള പ്രദേശങ്ങളിൽ ജോലി ചെയ്തിരുന്ന ദേവീന്ദർ കശ്മീരിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയ ശേഷം അവിടം സന്ദർശിച്ച വിദേശ നയതന്ത്രപ്രതിനിധികൾക്കൊപ്പവും സഞ്ചരിച്ചിരുന്നു. ഹിസ്ബുൽ മുജാഹിദീനുമായി ബന്ധങ്ങളുണ്ടായിരുന്ന ഇയാൾ പാക്ക് ഹൈക്കമ്മിഷനിലെ ഷഫ്ഖാത് എന്ന അസിസ്റ്റന്റുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളുണ്ട്.

  കശ്മീരിലെ തന്ത്രപ്രധാന സൈനിക നീക്കങ്ങൾ, കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചാണ് പാക്ക് ഹൈക്കമ്മിഷന് ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്. കഴിഞ്ഞ മാസം പാക്ക് ഹൈക്കമ്മിഷൻ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി കുറയ്ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ തിരിച്ചു പോയവരിൽ ഷഫ്ഖാത്തുമുണ്ട്.