പുതുതലമുറയിലെ സൂപ്പർസ്റ്റാർ ആരാണ്..? അത് ദുൽഖർ സൽമാൻ ആണെന്ന് മലയാളി പ്രേക്ഷകർ.
നടനും പിന്നണി ഗായകനും ചലച്ചിത്ര നിർമ്മാതാവുമാണ് ദുൽഖർ സൽമാൻ . മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിക്കുന്നത് . സൂപ്പർ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായ ഇദ്ദേഹം പർഡ്യൂ സർവകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടി. അഭിനയരംഗത്തെത്തുന്നതിനു മുമ്പ് ബിസിനസ് മാനേജരായി ജോലി ചെയ്തു. നാല് ഫിലിംഫെയർ അവാർഡ് സൗത്തും ഒരു കേരള സ്റ്റേറ്റ് ഫിലിം അവാർഡും നേടിയിട്ടുണ്ട്
2016 ലെ ഏറ്റവും സ്വാധീനമുള്ള 50 യുവ ഇന്ത്യക്കാരുടെ പട്ടികയിൽ ദുൽഖർ ജിക്യുവിന്റെ നാലാം സ്ഥാനത്തെത്തി. 2016-ലെ മികച്ച വസ്ത്രധാരണത്തിൽ പുരുഷന്മാരുടെ പട്ടികയിൽ ജിക്യു ദുൽഖറിനെ തിരഞ്ഞെടുത്തു. ദ ടൈംസ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ കൊച്ചി ടൈംസ് 2013-ലും 2014-ലും അദ്ദേഹത്തെ “മോസ്റ്റ് ഡിസയറബിൾ മാൻ” ആയി തിരഞ്ഞെടുത്തു. 2019-ൽ വോഗ് ഇന്ത്യയുടെ ഒക്ടോബർ പതിപ്പിൽ മുഖചിത്രത്തിൽ വരുന്ന കേരളത്തിൽ നിന്നുള്ള ആദ്യ നടനായി ദുൽഖർ മാറി. ഇപ്പോഴിതാ മാതൃഭൂമി പ്രേക്ഷകർക്ക് ഇടയിൽ നടത്തിയ സർവേയിൽ പുതുതലുറയിലെ അടുത്ത സൂപ്പർസ്റ്റാർ ആരാണെന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയിരിക്കുന്നത് ദുൽഖർ സൽമാനാണ്.
സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ നായകനായി എത്തി ഇന്ന് നായകനായും നിർമ്മാതാവായും ഗായകനായും വിതരണക്കാരനായും പാൻ ഇന്ത്യൻ ലെവലിൽ തൻ്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ വ്യക്തിയാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ദുൽഖറിന് ഇന്ന് ലോകമെമ്പാടും ആരാധകരുണ്ട്.
2022 ദുൽഖറിനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വർഷം തന്നെയാണ്,ബോക്സ് ഓഫീസ് വൈസ് ആയാലും ക്രിട്ടിക്സിന്റെ ഇടയിൽ ആയാലും നല്ല പോലെ സക്സസ് ആയ ഒരു വർഷം കൂടി ആയിരുന്നു.. താരവും നടനും എന്ന നിലയിൽ ഏറ്റവും കൂടുതൽ പ്രശംസ നേടി തന്റെ കരിയർ വേറെ ഒരു ഔട്ട് പുട്ടിലേക് തന്നെ പോവുകയാണ് ദുൽകർ എന്ന് ജസ്റ്റ് ഈ വർഷത്തെ സിനിമാറ്റോ ഗ്രാഫി നോക്കിയാൽ തന്നെ മനസിലാകും..നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച കുറുപ്പോട് കൂടിയാണ് 2022ലേക്ക് ദുൽഖർ കടന്ന് വന്നത്.
തുടർന്ന് തമിഴ് ചിത്രം ഹേ സിനാമിക, ഒടിടി റിലീസായി എത്തിയ റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട്, തെലുങ്ക് ചിത്രം സീതാരാമം, ബോളിവുഡ് ചിത്രം ചുപ് എന്നിവയാണ് ഈ വർഷം പ്രേക്ഷകരിലേക്ക് എത്തിയ ദുൽഖർ സൽമാൻ ചിത്രങ്ങൾ. സീതാരാമം പാൻ ഇന്ത്യൻ ലെവലിലാണ് വിജയം കുറിച്ചത് തമിഴ്, തെലുഗ് ഹിന്ദി, മലയാളം ഭാഷകളിൽ ഒരേ സമയം ഹിറ്റ് അടിച്ചു കൊണ്ട് ഒരു തിളക്കമാർന്ന വിജയം തന്നെ കൈ വരിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ . കൂടാതെ ചുപിന് എങ്ങും മികച്ച പ്രതികരണമാണ് ലഭിച്ചത്. മാസ്സ് ആക്ഷൻ ചിത്രമായ കിംഗ് ഓഫ് കൊത്തയാണ് ഈ പുതിയ വർഷം തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുന്ന പ്രധാന ചിത്രം.