എന്തുകൊണ്ടാണ് കുമാരനാശാന്റെ ദുരവസ്ഥ എന്ന ഖണ്ഡകാവ്യം നിരോധിക്കാനിടയായത് ?

അറിവ് തേടുന്ന പാവം പ്രവാസി

1923-ൽ പുറത്തുവന്ന കുമാരനാശാന്റെ ദുരവസ്ഥ എന്ന ഖണ്ഡകാവ്യത്തെ ‘കേരളത്തി ലെ പുരോഗമന സാഹിത്യത്തിന്റെ നാന്ദി’ എന്നാണ് ഇ.എം.എസ് വിശേഷിപ്പിച്ചത്.1921-ലെ മലബാർ കലാപത്തെ പശ്ചാത്തലമാക്കി ആശാൻ രചിച്ച ‘ദുരവസ്ഥ’യിൽ ജാതി-മത വിവേചനത്തിനെതിരെ ശക്തമായി തൂലിക ചലിപ്പിച്ചിരിക്കുന്നതായി കാണാം.

മാപ്പിളലഹളക്കാലത്ത് ഒരു അന്തർജ്ജനം ചാത്തൻ പുലയന്റെ കുടിലിൽ അഭയം തേടുന്നതും, തുടർന്ന് അവർക്കിടയിൽ പുതിയൊരു ബന്ധം അങ്കുരിക്കുന്നതുമാണ് കവിതയുടെ ഇതിവൃത്തം. അക്കാലത്ത് യഥാർത്ഥത്തിൽ ഒരു വിപ്ലവം തന്നെയാണ് ദുരവസ്ഥ എന്ന കവിതയിലൂടെ ആശാൻ സൃഷ്ടിച്ചത്. യാഥാസ്ഥികത്വം അതിന്റെ വിഷം നിറഞ്ഞ പടം ഉയർത്തി പിടിച്ചു നിന്നിരുന്ന അന്നത്തെ സാമൂഹികാവസ്ഥ മനസിലാക്കി യാൽ മാത്രമേ ‘ദുരവസ്ഥ’ സൃഷ്ട്ടിച്ച വിപ്ലവ സ്വഭാവത്തിന്റെ മാറ്റ് നമുക്ക് ഊഹിക്കാൻ കഴിയുകയുള്ളൂ.

ജാതി-മത വിഭാഗീയതകളും, വർണ്ണ വിവേചനവും, തൊട്ടുതീണ്ടായ്മകളും കൊടികുത്തി വാണിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂർവ്വഘട്ടത്തിൽ, നമ്പൂതിരിമാരിൽ നിന്നും പുലയന് നീണ്ട 66 അടി തീണ്ടാപാടുള്ള സാഹചര്യത്തിൽ, മാപ്പിള ലഹളയിൽ വീടുതകർക്കപ്പെട്ട ഒരു അന്തർജ്ജനം ഒരു പുലയ യുവാവിനെ വരിക്കുന്നു! അന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഒരു നമ്പൂതിരി സ്ത്രീയും അതിന് ധൈര്യപ്പെടും എന്നും തോന്നുന്നില്ല. അന്നത്തെ നമ്പൂതിരി സമുദായത്തിന്റെ ചട്ടക്കൂട് അങ്ങനെയാ യിരുന്നു.
സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾ, ജാതി-മത വിഭാഗീയതകൾ, അവയുടെ കൈവഴികളായ തൊട്ടുകൂടായ്മ, തീണ്ടി കൂടായ്മ, തീണ്ടാപ്പാട്, മണ്ണാപ്പേടി, പുലപ്പേടി തുടങ്ങിയ അബദ്ധപഞ്ചാംഗങ്ങളെ അടിയോടെ എതിർത്ത് ജനതയുടെ സമത്വത്തിന് അമരം പിടിക്കാനാണ് ആശാൻ തൻ്റെ കവിതയിലൂടെ ശ്രമിച്ചത്.

“മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ,
മാറ്റുമവകളീ നിങ്ങളെത്താൻ”
എന്നദ്ദേഹത്തിന്റെ തൂലിക ഉറക്കെ ഗർജ്ജിച്ചു.
ദുരവസ്ഥയിലെ ഈ അമിതമായ വിപ്ലവാസക്തി സമൂഹം എങ്ങനെ സ്വീകരിക്കും എന്നതിൽ ആശാന് തന്നെ സംശയം ഉണ്ടായിരുന്നു .
“ഈ ‘ദുരവസ്ഥ’യിലുള്ളിൽ വികാരങ്ങ-
ലുദെലഭാവമിയന്നുരയ്ക്കും
മദ്വചങ്ങൾക്ക് മർദ്ദവമില്ലെങ്കി-
ലുദ്ദേശ ശുദ്ധിയായാൽ മാപ്പുനൽകിൻ”
എന്ന വരികൾ അപ്പറഞ്ഞതിനു അടിവരയിടുന്നു.
എന്നാൽ ലോകനന്മയ്ക്കുതങ്ങുന്നതേതോ അതുതന്നെയാണ് സത്യം എന്ന് കവി അടിയുറച്ചു വിശ്വസിച്ചിരുന്നു.
“നെല്ലിന് ചുവട്ടിൽ മുളയ്ക്കും കാട്ടു-
പുല്ലല്ല സാധുപുലയൻ”

എന്ന ന്യായമൊന്നും അന്നത്തെ ജനതയ്ക്ക് ദഹിക്കുന്ന ഒന്നായിരുന്നില്ല. ഫലമോ, ഒരിക്കൽ ‘ദുരവസ്ഥ’യ്ക്ക് ഭ്രഷ്ട് കല്പിക്കപ്പെട്ടു. എന്നിരുന്നാലും ജാതിവ്യവസ്ഥയ്ക്കെതിരെ ശബ്ദിക്കുകയും , മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ നിർണ്ണായക സ്വാധീനം പുലർത്തിയ കൃതി എന്ന പേരിൽ ‘ദുരവസ്ഥ’ മലയാള സാഹിത്യത്തിൽ ആചന്ദ്രതാരം ഓർമിക്കപ്പെടുന്ന ഒരു സാഹിത്യ സൃഷ്ട്ടിയായി പിന്നീട് അറിയപ്പെട്ടു.

You May Also Like

തിരോധാനം – സുഹാസ് പറക്കണ്ടി..

ചിന്തകള്‍ കാടുകയറി തുടങ്ങി , ശ്യാമിനെ പുറത്തേക്കു പറഞ്ഞയച്ച അയച്ച നിമിഷത്തെ സ്വയം ശപിച്ച് ഡൈനിംഗ് ടേബിള്‍ മുഖമമര്‍ത്തി ഇന്ദു കരഞ്ഞു തുടങ്ങി

നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ ? പല രാജ്യങ്ങളിലും ‘S ട്രാപ്പുകൾ’ നിയമവിരുദ്ധമാണ് , കാരണമെന്തെന്ന് അറിയണ്ടേ ?

സാനിറ്ററി ഐറ്റംസ് വിൽക്കുന്ന കടയിൽ നിൽക്കുമ്പോൾ ആണ്‌ ഒരു കോണ്ട്രാക്റ്ററും സെയിൽസ്മാനുമായുള്ള സംസാരം ശ്രദ്ധിച്ചത്. ‘ക്ലയന്റിന്‌ ഇവിടെ ഇഷ്ടപ്പെട്ട ക്ലോസറ്റുകൾ എല്ലാം S ട്രാപ്പ് ആണ്‌. പക്ഷേ അത് വയ്ക്കുന്നതിനോട് യോജിപ്പില്ല. നിങ്ങളെന്താണ്‌ P ട്രാപ്പ് മോഡലുകൾ കൂടുതൽ വയ്ക്കാത്തത് ? ‘

വാഹനങ്ങളിൽ ക്രമ്പിൾ സോൺ കൊണ്ടുള്ള പ്രയോജനം എന്ത് ?

.കൂട്ടിയിടി ഉണ്ടാകുന്ന നേരത്തു അതുവഴി ഉണ്ടാകുന്ന പരമാവധി എനർജി ക്യാബിനിലേക്കു എത്തുന്നതിനു മുൻപ് തന്നെ കാറിന്റെ പുറമെയുള്ള ഭാഗങ്ങൾ തന്നെ അബ്സോർബ് ചെയ്യുകയാണ് ക്രംമ്പിൾ സോൺ നിർമിക്കുന്നത് വഴി സംഭവിക്കുന്നത്

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 16) – ബൈജു ജോര്‍ജ്ജ്

എനിക്ക് വിശപ്പോ .., ദാഹമോ .., ഒന്നും തന്നെയില്ല .., അതെല്ലാം ചത്തു കഴിഞ്ഞിരിക്കുന്നു …, അല്ലെങ്കില്‍ തന്നെ ഇനി എങ്ങൊട്ടെക്കാണ് ..;