ഞാനിതാ വീണ്ടും വന്നേ

147

ഡയനോരാ ടി.വി.

1975 മുതൽ 1995 കാലം വരെ ഇന്ത്യയിൽ- പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ ഗൃഹങ്ങളിലെ സ്വീകരണമുറി അലങ്കരിച്ച പ്രിയങ്കര ടെലിവിഷനാണ് ഡയനോരാ . ഇന്ത്യൻ ടെലിവിഷൻ സംപ്രേഷണത്തിന്റെ ആരംഭകാലത്തെ കത്തിനിൽക്കുന്ന ബ്രാൻഡായിരുന്നു ഡയനോരാ .

1973 ലാണ് ഡയനാവിഷൻ ലിമിറ്റഡ് എന്ന കമ്പനി ഡയനോരാ ടി.വി.നിർമ്മാണം തുടങ്ങിയത്. തമിഴ്നാട് വ്യവസായ വികസന കോർപ്പറേഷനും, ഒബുൽ റെഡ്ഡി എന്ന സ്വകാര്യ വ്യവസായിയും ചേർന്ന് തമിഴ്നാട്ടിൽ തുടങ്ങിയ സംയുക്ത സംരംഭം. 1975 ൽ കമ്പനി ടി.വി. വിപണിയിലെത്തിച്ചു. മരപ്പെട്ടിക്കകത്തുള്ള ,ഇരുവശത്തും ഷട്ടറുള്ള, നോബുകളോട് കൂടിയുള്ള ബ്ലാക്ക് – വൈറ്റ് ടി.വി. മികച്ച പരസ്യങ്ങൾ ഈ ടി.വി.യുടെ വിപണന നില കൂട്ടി.1982ൽ കളർ ടി.വി. ഇറക്കി. വില രൂപ.5000. ദൽഹി ഏഷ്യൻ ഗയിംസ് നടക്കുന്നതിനാൽ ഈ സമയം വിൽപ്പന കുതിച്ചു കയറി. പിന്നെ നിരവധി ക്രിക്കറ്റ് മത്സരങ്ങളും മാർക്കറ്റിന് കൊഴുപ്പ് കൂട്ടി. 1990 വരെ ഈ നില തുടർന്നു.

1990 ൽ ഇന്ത്യയിൽ വ്യവസായ ലൈസൻസ് രാജ് സമ്പ്രദായം മാറ്റി ,വിദേശ വ്യവസായ കമ്പനികൾക്ക് വാതിൽ തുറന്നു കൊടുത്തു. ഫിലിപ്സ്, സാംസംഗ്, എൽ.ജി. തുടങ്ങീ ആഗോള കുത്തകകൾ വന്നതോടെ സ്വദേശി ടി.വി.കമ്പനികൾക്ക് കഷ്ടകാലം തുടങ്ങി. ഓരോ സംസ്ഥാനത്തുമുള്ള പൊതു സംരംഭത്തിലുമുള്ള ടി.വി .കമ്പനികളുടെ കാര്യം കൂടുതൽ പരുങ്ങലിലായി. ഉദാ: കേരളത്തിലെ കെൽട്രോൺ ടി.വി. ഈ കുത്തൊഴുക്കിൽ ഡയനോരയും വീണു. 1995 കാലത്തിൽ ഡയനോരാ ഇന്ത്യൻ മാർക്കറ്റിൽ നിന്നും പിൻവാങ്ങിത്തുടങ്ങി. ആധുനിക സൗകര്യങ്ങളോടെ പുതിയ ടി.വി.കൾ വന്നതോടെ ഉപഭോക്താക്കളും ഡയനോര യെ മറന്നു.

ആഗോളവ്യവസായവൽക്കരണം ഇന്ത്യയിൽ 25 വർഷം പൂർത്തിയാക്കിയ ഈ സമയത്ത് ഇന്ത്യൻ മാർക്കറ്റിൽ ഡയനോര തിരിച്ചെത്തിയിരിക്കുന്നു – “ലെ ഡയനോരാ ” എന്ന പുതിയ പേരിലും, മോടിയിലും. കണ്ണുകളുടെ ഗുണത്തിനായി ടി.വി.കാണൂ എന്ന തങ്ങളുടെ പ്രമുഖ പരസ്യം ഓർമ്മിപ്പിച്ചു കൊണ്ട് പഴയ പല കണ്ണുകളും ലെ ഡയനോരയിൽ കണ്ണുവെച്ച് തുടങ്ങിയിട്ടുണ്ട്.

Previous articleകോവിഡ് , പ്ലീസ് – കത്തി താഴെ ഇടൂ
Next articleമോഹൻലാലും ബോഡി ഷെയ്മിങ്ങും
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.