മൂന്നുതരം പരുന്തു വർഗ്ഗങ്ങൾ ഏറ്റവും വലിയവരുടെ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്

34

ആരാണ് വലിയവൻ ?

ഒരു കുഴക്കുന്ന ചോദ്യമാണ് .മൂന്നുതരം പരുന്തു വർഗ്ഗങ്ങൾ ഏറ്റവും വലിയവരുടെ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നുണ്ട് .ഫിലിപ്പീൻ ഈഗിൾ ,ഹാർപ്പി ഈഗിൾ ,സ്റ്റെല്ലർസ് സീ ഈഗിൾ എന്നിവയാണ് അവ .ഇവയിൽ ആരാണ് ഭാരത്തിലും, വലിപ്പത്തിലും വലുത് എന്ന് പറയുക വളരെ പ്രയാസകരമാണ് .

ഫിലിപ്പീൻ ഈഗിൾ (Pithecophaga jefferyi):

പരുന്തുകളിൽ ഏറ്റവും വലിപ്പമേറിയവ എന്ന് കരുതപ്പെടുന്ന ഇനമാണ് ഫിലിപ്പീൻ ഈഗിൾ. ഭാരത്തിന്റെ കാര്യത്തിൽ ഒന്നാമതല്ല .സ്റ്റെല്ലർസ് സീ ഈഗിളും,ഹാർപി ഈഗിളും ഇവയെക്കാൾ ഭാരം എറിയവയാണ് .ഒരു മീറ്റർ നീളവും എട്ടു കിലോ വരെ ഭാരവും ഇവക്കുണ്ടാവാറുണ്ട്
.ഫിലിപൈൻസിന്റെ ദേശീയ പക്ഷിയാണ് ഫിലിപ്പീൻ ഈഗിൾ. അത്യധികം ഭീഷണി നേരിടുന്ന ഇവ ഫിലിപൈൻസിൽ മാത്രമേ കാണപ്പെടുന്നുളൂ .കുരങ്ങന്മാരെ വേട്ടയാടലാണ് ഇവയുടെ പ്രത്യേകത .വളരെ വേഗത്തിൽ പറക്കാൻ കഴിവുള്ള ഇവ നാൽപതിലേറെ കൊല്ലം ജീവിക്കും എന്നാണ് കരുതുന്നത് Pithecophaga jefferyi / Philippine eagle in zoos.

ഹാർപ്പി ഈഗിൾ (Harpia harpyja):

പരുന്തുകളിൽ ഏറ്റവും വലിപ്പമേറിയ ഒരു ഇനമാണ് ഹാർപ്പി ഈഗിൾ. .ഒരു മീറ്റർ വരെ നീളവും പത്തു കിലോ വരെ ഭാരവും ഇവക്കുണ്ടാവാറുണ്ട് തെക്കേ അമേരിക്കയും മധ്യ അമേരിക്കയിലുമാണ് ഇവ കാണപ്പെടുന്നത് .തലയുടെ പിന്ഭാഗത്തുകാണുന്ന കിരീടം പോലെത്തെ തൂവലുകളാണ് ഇവയുടെ പ്രത്യേകത.സ്ലോത്തുകളെയും ചെറിയ വാനരന്മാരെയുമാണ് ഇവ വേട്ടയാടുന്നത് .വംശനാശ ഭീഷണി നേരിടുന്നില്ലെങ്കിലും ഇവയുടെ എണ്ണം കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

CalPhotos: Harpia harpyja; Harpy Eagle

സ്റ്റെല്ലർസ് സീ ഈഗിൾ (Haliaeetus pelagicus):

പരുന്തുകളിലെ മൂന്നാമത്തെ അതികായനാണ് സ്റ്റെല്ലർസ് സീ ഈഗിൾ .പസഫിക് സമുദ്രത്തിന്റെ കിഴക്കൻ തീരങ്ങളിലാണ് ഇവയുടെ വാസം .ഭാരത്തിൽ ഇവയാണ് ഏറ്റവും വലിയ പരുന്തു വർഗം എന്ന് കരുതുന്നു .ഇവയെ പസഫിക് ഈഗിൾ എന്നും വിളിക്കാറുണ്ട് .വളരെ വർണ ബാക്കിയുള്ള ഒരു പക്ഷിയാണ് സ്റ്റെല്ലർസ് സീ ഈഗിൾ .ജർമ്മൻ ശാസ്ത്രജ്ഞൻ ജോർഗ് വിൽഹെം സ്റ്റെല്ലർ ഇന്റെ സ്മരണാർത്ഥമാണ് ഈ പക്ഷിയെ സ്റ്റെല്ലർസ് സീ ഈഗിൾ എന്ന് വിളിക്കുന്നത് .റഷ്യയുടെ കംചത്ക ഉപദ്വീപിലാണ് ഇപ്പോൾ ഇവ ഏറ്റവുമധികം കാണപ്പെടുന്നത്.

File:Haliaeetus pelagicus -Ueno Zoo, Japan-8a (2).jpg - Wikimedia ...

**