ജനുവരി 3, ചരിത്ര പ്രസിദ്ധമായ എടപ്പാൾ ഓട്ടത്തിന്റ രണ്ടാം വാർഷികം

109

ജനുവരി 3, ചരിത്ര പ്രസിദ്ധമായ എടപ്പാൾ ഓട്ടത്തിന്റ രണ്ടാം വാർഷികം

ജനുവരി മൂന്നിന് ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബൈക്കുകൾ പോലീസ് സ്റ്റേഷനിൽ നശിക്കുന്നു. പൊന്നാനി, ചങ്ങരകുളം പൊലീസ് സ്റ്റേഷനുകളിലായി മുപ്പതോളം ബൈക്കുകളാണ് വെയിലും മഞ്ഞുമേറ്റ് നശിക്കുന്നത്.ഹർത്താൽ ദിനത്തിൽ എടപ്പാൾ ടൗണില്‍ സംഘടിച്ചു നിന്ന ഒരു വിഭാഗവും അവിടേക്ക് ബൈക്കുകളിലെത്തിയ മറ്റൊരു സംഘവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

ബൈക്കിൽ വന്ന ആർ.എസ്.എസ് പ്രവർത്തകരെ സംഘടിച്ചുനിന്ന സിപിഎം പ്രവർത്തകർ തല്ലി ഓടിക്കുകയായിരുന്നു. ഇതോടെ കൂട്ടമായി ബൈക്കുകളിൽ എത്തിയവർ ബൈക്കുകൾ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. ഈ സംഭവത്തിന്റെ വീഡിയോ “എടപ്പാൾ ഓട്ടം” എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

എടപ്പാള്‍ ഓട്ടത്തിനിടെ റോഡില്‍ ഉപേക്ഷിച്ചു പോയ എട്ട് ബൈക്കുകള്‍ ഇപ്പോള്‍ ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ കിടന്നു തുരുമ്പെടുക്കുകയാണ്. അക്രമസംഭവങ്ങള്‍ക്കിടെ റോഡിൽ സംശയാസ്പദമായ നിലയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 26 ബൈക്കുകള്‍ പൊന്നാനി സ്റ്റേഷനിലും കിടപ്പുണ്ട്. പൊന്നാനി എസ്.ഐ നൗഷാദിന്‍റെ കൈ തല്ലിയൊടിച്ച കേസിലെ പ്രതികളുടേതടക്കമുള്ള ബൈക്കുകള്‍ കസ്റ്റഡിയിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹർത്താൽ ആക്രമണത്തിൽ കൈയുടെ എല്ലിന് പൊട്ടലേറ്റ എസ്.ഐ നൗഷാദ് വിശ്രമത്തിലാണ്.

ബൈക്കുകൾ അന്വേഷിച്ച് ഇതുവരെ ആരും പോലീസ് സ്റ്റേഷനിൽ എത്തിയിട്ടില്ല. ബൈക്കുകളുടെ നമ്പർ പരിശോധിച്ച പൊലീസ് ഉടമസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആരേയും അങ്ങോട്ട് തിരഞ്ഞു പോയിട്ടില്ല. ബൈക്ക് ഉടമകളില്‍ ചിലര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ബൈക്ക് പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് ഉറപ്പിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാവുന്ന മുറയ്ക്കേ ബൈക്കുകൾ വിട്ടുകൊടുക്കാൻ പറ്റൂ എന്നതാണ് പോലീസിന്റെ നിലപാട്.

Previous articleഓപ്പറേഷൻ തീയറ്റർ ഒരു തീയറ്റർ ആണോ ?
Next articleകോട്ടിട്ട ചെകുത്താൻ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.