Connect with us

Health

വ​ലി​യൊ​രു നി​ധി കൈ​യി​ലു​ണ്ടാ​യി​ട്ടും ന​യാ​പൈ​സ​യു​ടെ സ​മ്പാ​ദ്യ​മു​ണ്ടാ​ക്കാ​തെ ജീ​വി​ച്ച ഒ​രു മ​ഹാ​ന്‍റെ ക​ഥ​യാ​ണി​ത്

വ​സൂ​രി​യു​ടെ വൈ​റ​സു​ക​ളെ മ​നു​ഷ്യ​രി​ൽ നി​ക്ഷേ​പി​ക്കു​ന്ന രീ​തി ഒ​രി​ക്ക​ൽ ലോ​ക​മെ​ങ്ങും വ്യാ​പി​ക്കു​മെ​ന്നാ​ണ് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ന്ന് ഭൂ​മു​ഖ​ത്തു​നി​ന്നു​ത​ന്നെ വ​സൂ​രി

 122 total views

Published

on

വ​സൂ​രി​യു​ടെ വൈ​റ​സു​ക​ളെ മ​നു​ഷ്യ​രി​ൽ നി​ക്ഷേ​പി​ക്കു​ന്ന രീ​തി ഒ​രി​ക്ക​ൽ ലോ​ക​മെ​ങ്ങും വ്യാ​പി​ക്കു​മെ​ന്നാ​ണ് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ന്ന് ഭൂ​മു​ഖ​ത്തു​നി​ന്നു​ത​ന്നെ വ​സൂ​രി അ​പ്ര​ത്യ​ക്ഷ​മാ​കും. എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ ര​ണ്ടേ​കാ​ൽ നൂ​റ്റാ​ണ്ടു മു​ന്പു പ​റ​ഞ്ഞ​ത്. അ​തു​ത​ന്നെ സം​ഭ​വി​ച്ചു. 1980 മേ​യ് എ​ട്ടി​ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന വ​സൂ​രി​യെ നി​ർ​മാ​ർ​ജ​നം ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ച്ചു. ക​ഥ​യു​ടെ സ​സ്പെ​ൻ​സ് ആ​ദ്യം പ​റ​ഞ്ഞാ​ൽ നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ടു​മോ​യെ​ന്ന് അ​റി​യി​ല്ല. പ​ക്ഷേ, അ​ത​ങ്ങു പ​റ​യു​ക​യാ​ണ്. വ​ലി​യൊ​രു നി​ധി കൈ​യി​ലു​ണ്ടാ​യി​ട്ടും ന​യാ​പൈ​സ​യു​ടെ സ​മ്പാ​ദ്യ​മു​ണ്ടാ​ക്കാ​തെ ജീ​വി​ച്ച, ഇ​ക്കാ​ല​ത്ത് പ​ല​രും മ​ണ്ട​നെ​ന്നു വി​ളി​ക്കാ​നി​ട​യു​ള്ള ഒ​രു മ​ഹാ​ന്‍റെ ക​ഥ​യാ​ണി​ത്. കു​റ​ച്ചു​കൂ​ടി തെ​ളി​ച്ചു പ​റ​യാം. ലോ​ക​ത്ത് ഏ​റ്റ​വും വ​ലി​യ കോ​ടീ​ശ്വ​ര​നാ​കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്ന ഒ​രു മ​നു​ഷ്യ​നു​ണ്ടാ​യി​രു​ന്നു. എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ. അ​ദ്ദേ​ഹ​മാ​ണ് വാ​ക്സി​ൻ ക​ണ്ടു​പി​ടി​ച്ച​ത്.

A paper showing how to make a smallpox cousin just got published. Critics  wonder why | Science | AAAS20-ാം നൂ​റ്റാ​ണ്ടി​ൽ മാ​ത്രം മൂ​ന്നു കോ​ടി മ​നു​ഷ്യ​രു​ടെ ജീ​വ​ന​പ​ഹ​രി​ച്ച വ​സൂ​രി​യു​ടെ കാ​ര്യ​മാ​ണ് പ​റ​യു​ന്ന​ത്. വാ​ക്സി​ൻ ക​ണ്ടു​പി​ടി​ച്ച​തും നി​ർ​മി​ച്ച​തും വി​ത​ര​ണം ചെ​യ്ത​തു​മെ​ല്ലാം അ​ദ്ദേ​ഹം ത​ന്നെ. പ​ക്ഷേ, അ​ദ്ദേ​ഹം അ​തി​നു പേ​റ്റ​ന്‍റ് എ​ടു​ക്കു​ക​യോ മ​റ്റാ​രും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നു പ​റ​യു​ക​യോ ചെ​യ്തി​ല്ല. സംമ്പന്ന​ൻ അ​ല്ലാ​തി​രു​ന്നി​ട്ടും ഓ​രോ ഡോ​സി​നും ഇ​ത്ര​രൂ​പ ത​നി​ക്കു കി​ട്ട​ണ​മെ​ന്നു വാ​ശി​പി​ടി​ച്ചി​ല്ല. മാ​ത്ര​മ​ല്ല, അ​ത് സ​ക​ല​ർ​ക്കും സൗ​ജ​ന്യ​മാ​യി​രി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധം പി​ടി​ക്കു​ക​യും ചെ​യ്തു. അ​ധ്വാ​ന​ത്തി​ന്‍റെ പ്ര​തി​ഫ​ലം പോ​ലും എ​ടു​ക്കാ​തെ വി​ത​ര​ണം ചെ​യ്തി​ട്ടും ക​രു​ണ​കൊ​ണ്ടാ​ണ് താ​നി​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു​മി​ല്ല. എ​ന്താ​ല്ലേ?

ഇം​ഗ്ല​ണ്ടി​ലാ​ണ് ക​ഥ ന​ട​ക്കു​ന്ന​ത്. വ​സൂ​രി പി​ടി​പെ​ടു​ന്ന​വ​രി​ൽ 30 ശ​ത​മാ​ന​വും കു​ട്ടി​ക​ളി​ൽ 80 ശ​ത​മാ​ന​വും മ​രി​ക്കു​ക​യാ​യി​രു​ന്നു. ലോ​കം പ​ക​ച്ചു​നി​ന്നു. എ​ന്തു വി​ല​കൊ​ടു​ത്തും അ​തി​നെ ചെ​റു​ക്കാ​ൻ രാ​ഷ്ട്ര​ങ്ങ​ൾ ത​യാ​റാ​യി​രു​ന്നു. പ​ക്ഷേ, എ​ഡ്വേ​ർ​ഡ് എ​ല്ലാം ക​ള​ഞ്ഞു​കു​ളി​ച്ചു. ത​ന്‍റെ ഉ​ന്ന​ത​മാ​യ ക​ണ്ടു​പി​ടി​ത്ത​മു​പ​യോ​ഗി​ച്ച് ന​യാ പൈ​സ ഉ​ണ്ടാ​ക്കാ​ൻ അ​യാ​ൾ ശ്ര​മി​ച്ചി​ല്ല. സ​ഹ​ജീ​വി​യു​ടെ പ്രാ​ണ​ന്‍റെ കാ​ര്യ​മാ​ണെ​ങ്കി​ലും കി​ട്ടി​യ ത​ക്ക​ത്തി​ന് കൊ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കു​ന്ന​വ​രെ​യും അ​വ​രു​ടെ കൂ​ട്ടു​കാ​രെ​യും യാ​തൊ​രു ഉ​ളു​പ്പു​മി​ല്ലാ​തെ ന്യാ​യീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് എ​ഡ്വേ​ർ​ഡ് ജീ​വി​ക്കാ​ന​റി​യാ​ത്ത മ​ണ്ട​നാ​ണ്, പ​ക്ഷേ, അ​ത്ത​രം മ​ണ്ട​ന്മാ​രു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടു​കൂ​ടി​യാ​ണ് ലോ​കം ഈ ​പു​രോ​ഗ​തി നേ​ടി​യ​തും ദ​രി​ദ്ര​ന്‍റെ പ​ക്ഷ​ത്തു​നി​ല്ക്കാ​ൻ ഇ​ന്നും ആ​ളു​ക​ളെ കി​ട്ടു​ന്ന​തും. അ​ത​വി​ടെ നി​ല്ക്ക​ട്ടെ. ക​ഥ​ക​ളെ വെ​ല്ലു​ന്ന കൗ​തു​ക​ങ്ങ​ളു​ള്ള ആ ​സം​ഭ​വം കേ​ൾ​ക്കാം.

The chilling experiment which created the first vaccine - BBC Futureവേ​രി​യോ​ളേ​ഷ​ൻ

വാ​ക്സി​നേ​ഷ​ന് മു​ന്പ് വൈ​റ​സി​നെ പ്ര​തി​രോ​ധി​ച്ചി​രു​ന്ന​ത് വേ​രി​യോ​ളേ​ഷ​ൻ ന​ട​ത്തി​യാ​ണ്. വ​സൂ​രി അ​ഥ​വാ സ്മോ​ൾ പോ​ക്സ് വൈ​റ​സി​ന്‍റെ പേ​രാ​ണ് വേ​രി​യോ​ള. വ​സൂ​രി​യു​ള്ള​യാ​ളു​ടെ ദേ​ഹ​ത്തെ കു​മി​ള​യി​ൽ​നി​ന്നു​ള്ള ദ്ര​വം ശേ​ഖ​രി​ച്ച് ആ​രോ​ഗ്യ​മു​ള്ള മ​റ്റൊ​രാ​ളു​ടെ കൈ​യു​ടെ പു​റ​മേ​യു​ണ്ടാ​ക്കു​ന്ന ചെ​റി​യ മു​റി​വി​ൽ നി​ക്ഷേ​പി​ക്കു​ന്നു. ഇ​ങ്ങ​നെ വേ​രി​യോ​ള ഇ​നോ​ക്കു​ലേ​ഷ​നി​ലൂ​ടെ (കു​ത്തി​വ​യ്പ്, ഗ്രാ​ഫ്റ്റിം​ഗ്) പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നെ വേ​രി​യോ​ളേ​ഷ​ൻ എ​ന്നു പ​യും. അ​ങ്ങ​നെ സ്വീ​ക​രി​ക്കു​ന്ന​യാ​ളി​ലും വ​സൂ​രി​യു​ണ്ടാ​കും. പ​ക്ഷേ, സാ​ധാ​ര​ണ​ഗ​തി​യി​ൽ മാ​ര​ക​മ​ല്ലാ​യി​രി​ക്കും. അ​തേ​സ​മ​യം, ചി​ല​രി​ൽ അ​തു മാ​ര​ക​മാ​കു​ക​യും മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​താ​യ​ത് രോ​ഗം വ​രാ​തി​രി​ക്കാ​ൻ ചെ​യ്ത ചി​കി​ത്സ​കൊ​ണ്ടു ത​ന്നെ ആ​ളു​ക​ൾ മ​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. പ​ക്ഷേ, വേ​റെ മാ​ർ​ഗ​മി​ല്ല. സ​മൂ​ഹ​ത്തി​ലെ 60 ശ​ത​മാ​നം പേ​ർ​ക്ക് വ​സൂ​രി പ​ട​രു​ക​യും 30 ശ​ത​മാ​നം വ​രെ ആ​ളു​ക​ൾ മ​രി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ല​ത്ത് വേ​രി​യോ​ളേ​ഷ​ൻ വ​ലി​യ കാ​ര്യ​മാ​യി​രു​ന്നു.

എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ

ഇ​ദ്ദേ​ഹ​മാ​ണ് രോ​ഗ​പ്ര​തി​രോ​ധ ശാ​സ്ത്ര​ത്തി​ന്‍റെ (വാ​ക്സി​നേ​ഷ​ൻ) പി​താ​വ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ലെ ബ​ർ​ക്ക്‌​ലി​യി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ആം​ഗ്ലി​ക്ക​ൻ ദേ​വാ​ല​യ​ത്തി​ലെ വി​കാ​രി​യാ​യി​രു​ന്ന സ്റ്റീ​ഫ​ൻ ജെ​ന്ന​റു​ടെ പു​ത്ര​നാ​യി 1749 മേ​യ് 17ന് ​ജ​ന​നം. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം ഡാ​നി​യേ​ൽ ലു​ഡ്‌​ലോ എ​ന്ന സ​ർ​ജ​ന്‍റെ കീ​ഴി​ൽ അ​പ്ര​ന്‍റീ​സാ​യി. 21-ാമ​ത്തെ വ​യ​സി​ൽ ല​ണ്ട​നി​ലെ സെ​ന്‍റ് ജോ​ർ​ജ് ഹോ​സ്പി​റ്റ​ലി​ൽ സ​ർ​ജ​നാ​യി​രു​ന്ന ജോ​ണ്‍ ഹ​ണ്ട​റു​ടെ കീ​ഴി​ൽ സ​ർ​ജ​റി​യും അ​നാ​ട്ട​മി​യും പ​ഠി​ച്ചു. 1773-ൽ ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി ഡോ​ക്ട​റാ​യി സേ​വ​നം ചെ​യ്തു. 1792-ൽ ​സ്കോ​ട്‌​ല​ൻ​ഡി​ലെ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് എം.​ഡി. നേ​ടി.
വാ​ക്സി​ൻ

നാ​ട്ടി​ൻ​പു​റ​ത്തെ ഡോ​ക്ട​റാ​യി സേ​വ​നം ചെ​യ്യു​ന്ന​തി​നി​ടെ പാ​ൽ​ക്കാ​രി സ്ത്രീ​ക​ളെ നി​രീ​ക്ഷി​ച്ചാ​ണ് എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ ത​ന്‍റെ ക​ണ്ടു​പി​ടി​ത്ത​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. മ​നു​ഷ്യ​രി​ൽ വ​സൂ​രി (സ്മോ​ൾ പോ​ക്സ്) എ​ന്ന​പോ​ലെ അ​ക്കാ​ല​ത്ത് പ​ശു​ക്ക​ളി​ൽ ഗോ​വ​സൂ​രി (കൗ​പോ​ക്സ്) ഉ​ണ്ടാ​യി​രു​ന്നു. പ​കു​തി​യി​ലേ​റെ ആ​ളു​ക​ൾ​ക്കും വ​സൂ​രി വ​രു​ന്ന​തു​കൊ​ണ്ട് മി​ക്ക​വാ​റും ആ​ളു​ക​ൾ​ക്ക് മു​ഖ​ത്ത് വ​സൂ​രി​ക്ക​ല ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, പാ​ൽ​ക്കാ​രി സ്ത്രീ​ക​ൾ മു​ഖ​ത്ത് പാ​ടു​ക​ളി​ല്ലാ​തെ സു​ന്ദ​രി​മാ​രാ​യി​രി​ക്കു​ന്ന​ത് അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചു. കൂ​ടു​ത​ൽ നി​രീ​ക്ഷി​ച്ച​പ്പോ​ൾ ഗോ​വ​സൂ​രി​യു​ള്ള പ​ശു​ക്ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തു​കൊ​ണ്ട് അ​വ​ർ​ക്ക് വ​സൂ​രി ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്നു മ​ന​സി​ലാ​യി. ഗോ​വ​സൂ​രി​യു​ടെ പ്ര​തി​രോ​ധ​ശേ​ഷി ആ​ർ​ജി​ച്ച അ​വ​ർ​ക്ക് വ​സൂ​രി​യെ​യും പ്ര​തി​രോ​ധി​ക്കാ​നാ​കും എ​ന്ന​ത് അ​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. തി​യ​റി വ്യ​ക്ത​മാ​യെ​ങ്കി​ലും ഇ​തു തെ​ളി​യി​ക്കാ​ൻ അ​ദ്ദേ​ഹം അ​വ​സ​ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യ​ത്താ​ണ് സാ​റാ നെ​ൽ​മ്സ് എ​ന്ന പാ​ൽ​ക്കാ​രി ഗോ​വ​സൂ​രി ബാ​ധി​ച്ച് ഡോ​ക്ട​റു​ടെ അ​ടു​ത്തെ​ത്തി​യ​ത്. ബ്ലോ​സം എ​ന്ന പ​ശു​വി​ന്‍റെ പാ​ൽ ക​റ​ന്നെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്നു ക​ണ്ടെ​ത്തി.
1796 മേ​യ് 14.
സാ​റ​യു​ടെ ദേ​ഹ​ത്തു​നി​ന്നെ​ടു​ത്ത ഗോ​വ​സൂ​രി പ​ഴു​പ്പ് ത​ന്‍റെ തോ​ട്ട​ക്കാ​ര​ന്‍റെ എ​ട്ടു​വ​യ​സു​കാ​ര​നാ​യ മ​ക​ൻ ജെ​യിം​സ് ഫി​പ്പി​ന്‍റെ കൈ​യി​ൽ പോ​റ​ലു​ണ്ടാ​ക്കി നി​ക്ഷേ​പി​ച്ചു. അ​താ​യ​ത് ഇ​നോ​ക്കു​ലേ​ഷ​ൻ ന​ട​ത്തി. ര​ണ്ടു​ദി​വ​സം പ​നി​യു​ണ്ടാ​യ​തൊ​ഴി​ച്ച് യാ​തൊ​രു കു​ഴ​പ്പ​വും കു​ട്ടി​ക്ക് സം​ഭ​വി​ച്ചി​ല്ല. ജൂ​ലൈ​യി​ൽ അ​ദ്ദേ​ഹം പ​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ട​മാ​യ ചാ​ല​ഞ്ചി​ലേ​ക്കു ക​ട​ന്നു. വ​സൂ​രി ബാ​ധി​ച്ച​യാ​ളു​ടെ ദേ​ഹ​ത്തെ കു​മി​ള​യി​ൽ​നി​ന്നു​ള്ള പ​ഴു​പ്പ് ഫി​പ്പി​നു കു​ത്തി​വ​ച്ചു. പ​ക്ഷേ, കു​ട്ടി​ക്ക് വ​സൂ​രി ഉ​ണ്ടാ​യി​ല്ല. ഇ​തോ​ടെ, ഗോ​വ​സൂ​രി വൈ​റ​സി​നെ കു​ത്തി​വ​ച്ച​വ​ർ​ക്ക് വ​സൂ​രി​യും ബാ​ധി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. ഗോ​വ​സൂ​രി വൈ​റ​സി​നെ ആ​രോ​ഗ്യ​വാ​നാ​യ ആ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന ഇ​നോ​ക്കു​ലേ​ഷ​നെ അ​ദ്ദേ​ഹം വാ​ക്സി​നേ​ഷ​ൻ എ​ന്നു വി​ളി​ച്ചു.

പ​ശു എ​ന്ന​തി​ന്‍റെ ഇ​റ്റാ​ലി​യ​ൻ പ​ദ​മാ​യ വാ​ക്കാ (Vacca), ഗോ​വ​സൂ​രി​ക്കു​ള്ള വാ​ക്സീ​നി​യ എ​ന്നീ വാ​ക്കു​ക​ളി​ൽ​നി​ന്നാ​ണ് ഈ ​പേ​ര് രൂ​പീ​ക​രി​ച്ച​ത്. അ​ങ്ങ​നെ 3000 വ​ർ​ഷ​മെ​ങ്കി​ലും ഭൂ​മി​യി​ൽ മ​ര​ണ​താ​ണ്ഡ​വ​മാ​ടി​യ വൈ​റ​സി​നെ നേ​രി​ടാ​നു​ള്ള പ്ര​തി​രോ​ധ​മ​രു​ന്നു ക​ണ്ടു​പി​ടി​ച്ചു. പ​ക്ഷേ,ജെ​ന്ന​ർ ത​ന്‍റെ ക​ണ്ടു​പി​ടി​ത്തം തെ​ളി​യി​ക്കു​ന്ന ഒ​രു പ്രാ​ഥ​മി​ക പ​ഠ​ന​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും റോ​യ​ൽ സൊ​സൈ​റ്റി അ​ത് ത​ള്ളി​ക്ക​ള​ഞ്ഞു. പ​ക്ഷേ, അ​ദ്ദേ​ഹം പി​ന്മാ​റി​യി​ല്ല. ജെ​ന്ന​റി​ന്‍റെ മ​ക​ൻ റോ​ബ​ർ​ട്ടി​ൽ അ​ട​ക്കം 23 പേ​രി​ൽ പ​രീ​ക്ഷ​ണം ആ​വ​ർ​ത്തി​ച്ചു. എ​ല്ലാം വി​ജ​യി​ച്ചു. ശാ​സ്ത്ര​ലോ​കം ജെ​ന്ന​റു​ടെ പ്ര​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ത്തി​ലാ​യി​രു​ന്നു. ഭൂ​രി​പ​ക്ഷ​വും അ​തി​നെ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞു. ജെ​ന്ന​റെ ക​ളി​യാ​ക്കി​ക്കൊ​ണ്ട് മാ​സി​ക​ക​ളി​ൽ കാ​ർ​ട്ടൂ​ണു​ക​ളും ഫ​ലി​ത​ങ്ങ​ളു​മൊ​ക്കെ​യു​ണ്ടാ​യി. ഇ​ന്ന​ത്തെ ട്രോ​ളു​ക​ൾ​പോ​ലെ.
ഇം​ഗ്ല​ണ്ടി​ലും ജ​ർ​മ​നി​യി​ലു​മൊ​ക്കെ​യാ​യി അ​ഞ്ചു​പേ​ർ ഗോ​വ​സൂ​രി​കൊ​ണ്ട് വ​സൂ​രി​യെ ചെ​റു​ക്കാ​നാ​കു​മെ​ന്ന നി​ഗ​മ​ന​ങ്ങ​ൾ മു​ന്പ് പ​ങ്കു​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​രും അ​ത് തെ​ളി​യി​ച്ചി​രു​ന്നി​ല്ല. അ​തു തെ​ളി​യി​ക്കു​ക​യും പ്ര​ബ​ന്ധം ത​യാ​റാ​ക്കു​ക​യും ചെ​യ്ത് ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യു​ണ്ടാ​ക്കി​യ​ത് ജെ​ന്ന​റാ​ണ്.

Advertisement

ലോ​കം അം​ഗീ​ക​രി​ക്കു​ന്നു

ആ​ദ്യം പ​രി​ഹ​സി​ച്ചെ​ങ്കി​ലും സാ​വ​കാ​ശം ശാ​സ്ത്ര​ലോ​കം ജെ​ന്ന​റെ അം​ഗീ​ക​രി​ച്ചു. ഡോ​ക്ട​ർ​മാ​ർ​പോ​ലും ജെ​ന്ന​റി​ൽ​നി​ന്ന് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ശ്വാ​സ്യ​ത​യാ​യി. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജ​ഫേ​ഴ്സ​ണ്‍, ഏ​ഴാം പീ​യൂ​സ് മാ​ർ​പാ​പ്പ, ഇ​റ്റ​ലി​യി​ലെ ഡോ. ​ലൂ​യി​ജി സാ​ക്കോ എ​ന്നി​വ​രും വാ​ക്സി​നെ അ​നു​കൂ​ലി​ച്ച​തോ​ടെ ലോ​കം വ​സൂ​രി​ക്കെ​തി​രാ​യ വാ​ക്സി​നെ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു.
ബ്രി​ട്ട​നു​മാ​യി യു​ദ്ധ​ത്തി​ലാ​യി​രു​ന്ന നെ​പ്പോ​ളി​യ​ൻ മു​ഴു​വ​ൻ പ​ട്ടാ​ള​ക്കാ​ർ​ക്കും വാ​ക്സി​നേ​ഷ​ൻ ന​ല്കി. ജെ​ന്ന​ർ​ക്ക് അ​ദ്ദേ​ഹം ഒ​രു മെ​ഡ​ൽ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. നെ​പ്പോ​ളി​യ​നു​മാ​യി ബ​ന്ധ​മാ​യ​തോ​ടെ ജെ​ന്ന​ർ അ​ദ്ദേ​ഹ​ത്തോ​ട് ഒ​രു അ​ഭ്യ​ർ​ഥ​ന ന​ട​ത്തി. ബ്രി​ട്ട​ന്‍റെ ര​ണ്ടു യു​ദ്ധ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ത്. ഒ​ട്ടും വൈ​കാ​തെ നെ​പ്പോ​ളി​യ​ൻ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ക​യും ഇം​ഗ്ല​ണ്ടി​ലേ​ക്കു പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തെ​ക്കു​റി​ച്ച് നെ​പ്പോ​ളി​യ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ളും ച​രി​ത്ര​മാ​യി. “മ​നു​ഷ്യ​രാ​ശി​യു​ടെ ഏ​റ്റ​വും മ​ഹാ​നാ​യ ഉ​പ​കാ​രി​യു​ടെ അ​ഭ്യ​ർ​ഥ​ന നി​ര​സി​ക്കാ​ൻ എ​നി​ക്കാ​വി​ല്ല.’ എ​ന്നാ​യി​രു​ന്നു അ​ത്.

വാ​ക്സി​ൻ ക്ഷേ​ത്രം

ദ​രി​ദ്ര​രാ​യ നാ​ട്ടി​ൻ​പു​റ​ത്തു​കാ​ർ​ക്കു വാ​ക്സി​നേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ന​ല്കു​ന്ന​തി​നാ​യി ജെ​ന്ന​ർ ത​ന്‍റെ പു​ര​യി​ട​ത്തി​ൽ പ​ണി​ത മു​റി​ക്ക് അ​ദ്ദേ​ഹം ഇ​ട്ട പേ​രാ​ണ് വാ​ക്സി​ൻ ക്ഷേ​ത്രം (Temple of Vaccinia ). അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടും വാ​ക്സി​നെ​ടു​ത്തി​രു​ന്ന മു​റി​യു​മൊ​ക്കെ ഇ​ന്നു മ്യൂ​സി​യ​മാ​ണ്. വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കു​ന്ന​ത് പ​രി​ശീ​ലി​പ്പി​ച്ച​ശേ​ഷം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്, നി​ങ്ങ​ൾ ക​ണ്ടു​മു​ട്ടു​ന്ന​വ​ർ ആ​രാ​ണെ​ന്നോ എ​വി​ടെ​നി​ന്നു വ​ന്ന​വ​രാ​ണെ​ന്നോ പ​രി​ഗ​ണി​ക്ക​രു​ത്. എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ക എ​ന്നാ​ണ്.
താ​മ​സി​യാ​തെ ലോ​ക​മെ​ങ്ങും വാ​ക്സി​ൻ പ്ര​ച​രി​ച്ചു. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്ന ജെ​ന്ന​ർ​ക്ക് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ 10,000 പൗ​ണ്ട് അ​നു​വ​ദി​ച്ചു. 1807-ൽ ​റോ​യ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ഷ്യ​ൻ​സ് വാ​ക്സി​നേ​ഷ​ൻ അം​ഗീ​ക​രി​ച്ചു. അ​തെ​ത്തു​ട​ർ​ന്ന് സ​ർ​ക്കാ​ർ 20,000 പൗ​ണ്ട് കൂ​ടി ന​ല്കി. ലോ​ക​മെ​ങ്ങും​നി​ന്ന് ജെ​ന്ന​ർ​ക്ക് ബ​ഹു​മ​തി​ക​ൾ എ​ത്തി. അ​മേ​രി​ക്ക​യും സ്വീ​ഡ​നും ത​ങ്ങ​ളു​ടെ സ​യ​ൻ​സ് അ​ക്കാ​ഡ​മി​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന് അം​ഗീ​കാ​രം ന​ല്കി.

1980 മേ​യ് എ​ട്ടി​ന് വ​സൂ​രി​യെ ഭൂ​മു​ഖ​ത്തു​നി​ന്ന് നി​ർ​മാ​ർ​ജ​നം ചെ​യ്ത​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ചു. അ​മേ​രി​ക്ക​യി​ലെ​യും റ​ഷ്യ​യി​ലെ​യും ര​ണ്ടു ല​ബോ​റ​ട്ട​റി​ക​ളി​ൽ മാ​ത്ര​മാ​ണ് വ​സൂ​രി വൈ​റ​സി​നെ സൂ​ക്ഷി​ച്ചു​വ​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ ആ​ദ​ര​വു​ക​ൾ ഏ​റ്റു​വാ​ങ്ങു​ന്പോ​ഴും അ​ദ്ദേ​ഹം ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​യി ജീ​വി​ച്ചു. വാ​ക്സി​ൻ ത​നി​ക്കു​ള്ള പ​ണ​സ​ന്പാ​ദ​ന മാ​ർ​ഗ​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം വി​ശ്വ​സി​ക്കു​ക​യും ജീ​വി​ത​ത്തി​ലൂ​ടെ തെ​ളി​യി​ക്കു​ക​യും ചെ​യ്തു.

അ​വ​സാ​ന നാ​ളു​ക​ളി​ൽ നി​ർ​ഭാ​ഗ്യം അ​ദ്ദേ​ഹ​ത്തെ വി​ടാ​തെ പി​ന്തു​ട​ർ​ന്നു. മ​ക​ൻ എ​ഡ്വേ​ർ​ഡ്, സ​ഹോ​ദ​രി​മാ​രാ​യ മേ​രി, ആ​നി എ​ന്നി​വ​രും 1815-ൽ ​ഭാ​ര്യ കാ​ത​റീ​നും അ​ക്കാ​ല​ത്തെ മ​റ്റൊ​രു പ​ക​ർ​ച്ച​വ്യാ​ധി​യാ​യ ക്ഷ​യ​രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ലും ലോ​ക​ത്തി​ന്‍റെ യ​ഥാ​ർ​ഥ ന​ന്മ​മ​ര​മാ​യി​രു​ന്ന ആ ​മ​നു​ഷ്യ​ൻ ബ​ർ​ക്ക്‌​ലി​യി​ലെ ത​ന്‍റെ ഗ്രാ​മ​ത്തി​ൽ ല​ളി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​റാ​യി തു​ട​ർ​ന്നു. മ​രി​ക്കു​ന്ന​തി​നു ര​ണ്ടു ദി​വ​സം​മു​ന്പു​പോ​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഒ​രു രോ​ഗി​യെ ചി​കി​ത്സി​ക്കാ​ൻ അ​ദ്ദേ​ഹം പോ​യി​രു​ന്നു. 1823 ജ​നു​വ​രി 25ന് ​വി​ശ്വ​മാ​ന​വ​നാ​യ ഡോ. ​എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ അ​ന്ത​രി​ച്ചു. മ​ര​ണം ക​ഥ അ​വ​സാ​നി​പ്പി​ക്കാ​ൻ പ​റ്റി​യ സ​മ​യ​മാ​ണ്. ഒ​പ്പം ന​മ്മ​ളെ​ങ്ങ​നെ ന​മ്മ​ളാ​യെ​ന്ന് ഓ​ർ​മ​ക​ളു​ണ്ടാ​യി​രി​ക്ക​ണം എ​ന്ന് എ​ല്ലാ​വ​രെ​യും ഓ​ർ​മി​പ്പി​ക്കാ​നും.

സ​മ​ർ​പ്പ​ണം

Advertisement

ന​മ്മു​ടെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മൊ​ക്കെ നി​സ്വാ​ർ​ഥ​മാ​യി ജോ​ലി ചെ​യ്യു​ന്ന, കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തു സാ​മൂ​ഹ്യ​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നു ക​രു​തു​ന്ന, ത​ന്‍റെ രോ​ഗി​ക​ളെ ഉ​പ​യോ​ഗി​ച്ച് മ​രു​ന്നു​ക​ന്പ​നി​ക​ളു​ടെ​യും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​മ്മീ​ഷ​ൻ വാ​ങ്ങു​ന്ന​ത് അ​ധോ​ലോ​ക​പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നു ക​രു​തു​ന്ന ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്, ഇ​നി​യും നാ​ഡി​മി​ടി​പ്പ് നി​ല​യ്ക്കാ​ത്ത ഈ ​പ​ഴ​ങ്ക​ഥ സ​മ​ർ​പ്പി​ക്കു​ന്നു. എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ വാ​ക്സി​ൻ ക​ണ്ടു​പി​ടി​ച്ച​തി​ന്‍റെ ഈ ​ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ൽ.

 123 total views,  1 views today

Advertisement
cinema18 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement