ഈച്ചയടി നിസാരമല്ല

അറിവ് തേടുന്ന പാവം പ്രവാസി

ഈച്ചയടി എന്നത് മലയാളിയുടെ കാഴ്ച പ്പാടില്‍ ഒരു പണിയും ഇല്ലാത്തവന്‍ ചെയ്യുന്ന പരിപാടിയാണ് . അങ്ങിനെ ഒരു പണിയും ഇല്ലാത്തവരെ ഈച്ചയടിച്ചിരിക്കുന്ന വർ എന്ന പ്രയോഗം തന്നെ നിലവിലുണ്ട്. എന്നാൽ ഈച്ചയെ കൊല്ലുന്നത് അത്ര എളുപ്പമല്ല എന്നതാണ് വാസ്തവം. ഒരു ഇലക്ട്രിക്ക് ബാറ്റ് ഉപയോഗിച്ചു കൊതുകിനെ കൊല്ലുന്നത്ര എളുപ്പത്തിൽ ഈച്ചകളെ വക വരുത്താൻ സാധിക്കാറില്ല. ബാറ്റിന്റെ അനക്കം കാണുമ്പോഴേ ഈച്ചകൾ പറന്നുയരും.

ഈച്ചകള്‍ (Musca domestica) 66 ദശലക്ഷം വര്‍ഷം മുമ്പ് സിനസോയ്ക് (Cenozoic) യുഗത്തില്‍ പിറന്നവരാണെന്ന് ജീവ ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു . സസ്തനികളും, പക്ഷികളും , പുഷ്പിക്കുന്ന സസ്യങ്ങളും ഭൂമുഖത്തു പരിലസിച്ചു തുടങ്ങിയ കാലത്ത്. മധ്യപൗരസ്ത്യ ദേശമാണ് ഈച്ച കളുടെ ജന്മനാട്. പിന്നീട് ലോകം മുഴുവന്‍ ഇവ വ്യാപിച്ചു. ഭൂമുഖത്ത് ഇന്ന് ഏതാണ്ട് 87,000 സ്പീഷിസുകളുണ്ട് .ഈച്ചയുടെ നേത്രങ്ങളുടെയും കാഴ്ചയുടെയും പ്രത്യേകത , അതി വേഗത്തിൽ ഒരു വൃത്താ കൃതിയിൽ പറന്നുയരാനുമുള്ള ശേഷി, ഉയർന്ന പ്രതിപ്രവർത്തന നിരക്ക് തുടങ്ങിയ കഴിവുകൾ കൊണ്ട് ഇവയ്ക്ക് പെട്ടെന്ന് രക്ഷപ്പെടാൻ കഴിയും.

ഈച്ചയുടെ ശരീരം സൂക്ഷ്മമായി ശ്രദ്ധിച്ചാൽ പ്രത്യേകിച്ച് തലയുടെ ഭാഗം ഉടലിനോടു താരതമ്യപ്പെടുത്തുമ്പോൾ ഈച്ചയുടെ കണ്ണുകൾ വളരെയധികം വലിപ്പമേറിയതാണ്. ഇത് ഈച്ചയുടെ ഒരു പ്രത്യേകതയായി കണക്കാ ക്കാം. സംയുക്ത നേത്രങ്ങളാണ് ഇവയ്ക്കു ള്ളത്. ആയിരക്കണക്കിന് ചെറു ലെന്‍സുകള്‍ ചേര്‍ന്ന ഒരു ജോഡി കണ്ണു ഗണങ്ങള്‍. ഈച്ചയുടെ ഓരോ കണ്ണിലും 4000 ൽ അധികം ‘ഒമ്മാറ്റിഡിയ’ എന്ന് വിളിക്കപ്പെടുന്ന ചെറു ലെന്‍സുകള്‍ ഉണ്ട്. ഓരോ ഒമ്മാറ്റിഡിയത്തിലും ധാരാളം ഫോട്ടോ റിസപ്ഷന്‍ യൂണിറ്റുകളും , അനുബന്ധ കോശങ്ങളും വർണ്ണകോശങ്ങളും അടങ്ങുന്നു. ഓരോന്നും മസ്തിഷ്കത്തിനു ഒരു ചിത്രത്തിന്റെ ഒരു പിക്സൽ വീതം നൽകുന്നു. മസ്തിഷ്കം അവയെ ആധാരമാക്കി ചിത്രത്തെ വികസിപ്പിച്ച് ഒറ്റ ദൃശ്യമാക്കുന്നു. ഇതിനു പുറമെ നെറ്റിത്തടത്തില്‍ മൂന്ന് സാധാരണ കണ്ണുകളും രണ്ട് ചെറു ‘ആന്റിന’കളും ഇവയുടെ ദൃശ്യ- നിര്‍ധാരണ ശേഷിക്ക് മാറ്റുകൂട്ടുന്നു.

അതായത് മനുഷ്യന്റെ രണ്ടു കണ്ണുകൾക്ക് പകരം ഏതാണ്ട് 8000 ൽ അധികം ചെറു കണ്ണുകൾ. ഇവയുടെ പ്രോസസ്സിംഗ് സ്പീഡോ? മനുഷ്യ നേത്രങ്ങളേക്കാൾ പത്തിരട്ടി വേഗ ത്തിലും. പക്ഷെ ഒരു low resulution ചിത്രം ആയിരിക്കുമെന്ന് മാത്രം, അതായതു നമ്മൾ ഈച്ചയെ കാണുന്ന അത്ര വ്യക്തതയോടെയാ യിരിക്കില്ല ഈച്ച നമ്മളെ കാണുന്നത്.വ്യക്തതയില്ലേലും നമ്മുടെ ആ ചലനം നൊടിയിടയിൽ ഗ്രഹിച്ചാണ് പുള്ളിക്കാരൻ(രി) രക്ഷപ്പെടാനുള്ള സ്ട്രാറ്റജി ഉടനടി നടപ്പാ ക്കുന്നത് .ഈച്ചയുടെ വലുതും , ഗോളാകൃ തിയിലുള്ളതുമായ കണ്ണുകൾക്കുള്ള ഈ 360 degree പനോരമിക് കാഴ്ച ആണ് അവയുടെ അതിജീവനത്തിനൊരു കാരണം. മാത്രമല്ല അവരുടെ ചുറ്റുപാടുകളെ ക്കുറിച്ച് മനസ്സിലാ ക്കാൻ നമ്മളെ പോലെ തല തിരിയേണ്ടതില്ല. ഈ സജ്ജീകരണം, സംയുക്ത നേത്രമുള്ള മിക്ക പ്രാണികൾക്കും, അവരുടെ കാഴ്ചക്കുള്ള ബ്ലൈൻഡ് സ്പോട്ടുകളെ നീക്കം ചെയ്യുന്നു . ഈച്ചകൾ നിങ്ങൾ വരുന്നത് കാണാനും നിങ്ങളുടെ വിജയിക്കാത്ത ശ്രമങ്ങളിൽ നിന്ന് രക്ഷപ്പെടാനും ഇത് ഒരു കാരണമാണ്.

ഒരു ഈച്ചയ്ക്ക് സെക്കൻഡിൽ 250 ഫ്രെയിമുകൾ ഗ്രഹിക്കാൻ കഴിയും . അതേ സമയം ഒരു വ്യക്തിക്ക് ഇതു 60 മാത്രമാണ്. ഈച്ച അടി വരുന്ന വഴി കണ്ടിട്ട് അതിന നുസൃതമായ ഒരു ചലനം കൊണ്ട് ഒരു ആംഗു ലാര്‍ മൂവ്മെന്റിലൂടെയാണ് രക്ഷപെടുക .കൂടാതെ, ഈച്ചയ്ക്കു ഉയർന്ന പ്രതിപ്രവർത്തന നിരക്ക് ഉണ്ട്, തൽക്ഷണം പറന്നുയരാൻ കഴി യും. മണിക്കൂറില്‍ 7 കി.മി വേഗത്തിലാണ് സാധാരണ ഒരു ഈച്ച പറക്കുന്നത്. ഇതത്ര നിസ്സാരമല്ല. കാരണം ശരീരവലിപ്പത്തിന്റെ 300 ഇരട്ടി ദൂരമാണ് ഒരു സെക്കന്റ്‌ കൊണ്ടത്‌ താണ്ടുന്നത്. ശബ്ദത്തിന്റെ വേഗത്തില്‍ സഞ്ച രിക്കുന്ന ജെറ്റ്‌ വിമാനങ്ങള്‍ പോലും അതിന്റെ നീളത്തിന്റെ 100 ഇരട്ടി ദൂരം മാത്രമാണ് ഒരു സെക്കന്റ്‌ കൊണ്ട് താണ്ടുന്നത്.ഈ പ്രാണി കളുടെ ഫ്‌ളിക്കര്‍ ഫ്യൂഷന്‍ നിരക്ക് വളരെ കൂടുതലായതിനാല്‍ മനുഷ്യന്റെ ചലനങ്ങളെ ഇവയ്ക്ക് ‘സ്ലോമോഷനി’ല്‍ കണ്ട് സൂത്രത്തില്‍ രക്ഷപ്പെടാനാവുന്നു. കാഴ്ചയിലെ സൈക്കോഫിസിക്‌സ് ധാരണയെയാണ് ഫ്‌ളിക്കര്‍ ഫ്യൂഷന്‍ നിരക്ക് എന്നു പറയുന്നത്. ഇടവിട്ടു വരുന്ന പ്രകാശത്തോട് സ്ഥിരത പുലര്‍ത്താന്‍ ഒരു ശരാശരി മനുഷ്യ മസ്തിഷ്‌കത്തിനു വേണ്ടിവരുന്ന സമയ മൊന്നും ഈച്ചയെടുക്കാത്തതു കൊണ്ട് അവയ്ക്ക് നിഷ്പ്രയാസം കടന്നു കളയാനാവുന്നു.

ഇവയുടെ സംയുക്ത നേത്രങ്ങളുടെ പ്രത്യേകതയും പറക്കലിന്റെ രീതിയും പഠന വിഷയമാക്കി ആധുനിക വീഡിയോ നിരീക്ഷണ ഉപകരണങ്ങളുടെയും , കമ്പ്യൂട്ടർ ഉപകരണ ങ്ങളുടെയും , ഡ്രോണുകളുടെയും ഡിസൈ നിൽ ഉപയോഗിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നുണ്ട് . പ്രത്യേക സെൻസറുകൾ ഘടിപ്പിച്ച ചെറിയ ഫോട്ടോ ലെൻസുകൾ അടങ്ങുന്ന 180 ഫെസെറ്റ് ക്യാമറകൾ അടങ്ങിയ ഉപകരണത്തിൽ ഓരോ ക്യാമറയും ചിത്രത്തി ന്റെ ഒരു പ്രത്യേക ഭാഗം പകർത്തുന്നു .അത് പ്രോസസറിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഈ ഒരു സമ്പൂർണ്ണ, പനോരമിക് ചിത്രം ഉണ്ടാക്കുന്ന ഉപകരണം ഒരു ഉദാഹരണം.
കുറ്റാന്വേഷണവും ഈച്ചയും തമ്മില്‍ ബന്ധമുണ്ട് . ഒരു ശവശരീരം കണ്ടാല്‍ അതിന്റെ പഴക്കം മനസ്സിലാക്കാന്‍ ഫോറന്‍സിക് വിദഗ്ധര്‍ ഈച്ചകളെ ആശ്രയി ക്കുന്നു. ചീഞ്ഞു തുടങ്ങിയ ശവത്തിനു ചുറ്റുമുള്ള ഈച്ചകളുടെയും അവയുടെ ലാര്‍വകളുടെയും എണ്ണവും തരവും കണ ക്കാക്കി മരണസമയം കൃത്യമായി കണ്ടെത്താന്‍ സാധിക്കും!! ഇത് കൊലക്കുറ്റം തെളിയിക്കാന്‍ നിര്‍ണായകമായ തെളിവാണ്.

You May Also Like

മൃഗങ്ങളും ലഹരി ഉപയോഗിക്കുമോ? മൃഗങ്ങള്‍ പൂസായാല്‍ ‘പാമ്പ്’ ആവുമോ ?

മൃഗങ്ങളും ലഹരി ഉപയോഗിക്കുമോ? മൃഗങ്ങള്‍ പൂസായാല്‍ ‘പാമ്പ്’ ആവുമോ ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം…

മൗസി’ന് ആ പേരുകിട്ടിയ രസകരമായ സംഭവം !‍

മൗസി’ന് ആ പേരുകിട്ടിയ രസകരമായ സംഭവം !‍ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കൈപ്പത്തിക്കുള്ളിൽ…

എന്തുകൊണ്ട് എയർ കണ്ടിഷറിന്റെ കപ്പാസിറ്റി ടണ്ണിൽ അളക്കുന്നത് ?

എയർ കണ്ടീഷനിംഗ് വ്യവസായത്തിലെ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുന്ന പദങ്ങളിലൊന്ന് “ടൺ” ആണ്

കിം ജോംഗ് ഉന്നിനെ സുഖിപ്പിക്കാനുണ്ടാക്കിയ സ്ത്രീകളുടെ കൂട്ടമായ ‘വിനോദ’പ്പടയിൽ 13 വയസ്സുകാരികള്‍ വരെയുണ്ടത്രേ, എന്തൊക്കെയാണ് ഇനിയുള്ള കഥകൾ ?

ഉത്തരകൊറിയൻ സ്വേച്ഛാധിപതി കിം ജോങ്ന്റെ ഏതാനും വിചിത്രമായ കാര്യങ്ങൾ എന്തെല്ലാം? അറിവ് തേടുന്ന പാവം പ്രവാസി…