ഇടിച്ച് ഇഞ്ചപ്പരുവമാക്കി എന്ന് കേട്ടിട്ടില്ലേ…

28

ഇടിച്ച് ഇഞ്ചപ്പരുവമാക്കി എന്ന് കേട്ടിട്ടില്ലേ.. അത് തേച്ചു കുളിക്കാൻ സൂപ്പറായ ഇഞ്ചയുമായി ബന്ധപ്പെട്ട ഒരു ചൊല്ലാണ്..!

ഇതെന്താണെന്ന് അറിയാത്തവരുണ്ടാകില്ല.. ഒരുപക്ഷെ ഇന്ന് ചിലപ്പോൾ കുട്ടികൾ ഒഴിച്ച്! തേച്ചു കുളിപ്പിക്കാനും മറ്റും ഇതിലും സൂപ്പറായ ഒരു ഐറ്റം വേറെയുണ്ടാവില്ല! പീച്ചിങ്ങ എന്നു വിളിക്കുന്ന ഇതിന് ചകിരിയിൽ നെയ്തൊരുക്കുന്ന കിളിക്കൂട് പോലെ ഭംഗിയിലും സൂപ്പർ..! ഇതിന്റെ പിഞ്ച് (ഇളയത് ) തീയൽ വയ്ക്കാനും പരിപ്പ് ചേർത്ത് കറിവച്ചാലോ അതും കൊതിയൂറും സൂപ്പർ!
ഇന്ന് സൂപ്പർ മാർക്കറ്റുകളിൽ ഇത് പായ്ക്ക് ചെയ്ത് വിൽപ്പനക്ക് വച്ചത് നാം വാങ്ങുന്നതും സൂപ്പർ..!പണ്ടൊക്കെ ഒരു വർഷത്തേക്കുള്ളത് വീടുകളിൽ ഇങ്ങനെ എടുത്തു വയ്ക്കാറുണ്ടായിരുന്നു. ഇന്ന് പ്ലാസ്റ്റിക് സ്ക്രബ്ബർ മാർക്കറ്റിൽ സുലഭമായതോടു കൂടി ഉപയോഗമില്ലാത്ത നാടൻ പീച്ചിങ്ങ നാം നശിപ്പിക്കാൻ തുടങ്ങിയതോടെ പലയിടത്തും ഇത് അന്യം നിന്നു പോയിട്ടുണ്ട്. ഈ പാവം വള്ളിചെടിയ്ക്ക് അധിക പരിഗണനയൊന്നും വേണ്ട.. അത് തൊടികളിൽ വിത്തു മുളച്ച് പടർന്ന് വളർന്നുകൊള്ളും. ഒരു സഹജീവി സ്നേഹം നൽകണമെന്നു മാത്രം!