സ്വന്തം വോട്ട് ആർക്കാണ് പോകുന്നതെന്നു പോലും നിശ്ചയമില്ലാതെ വോട്ട് ചെയ്യേണ്ടി വരുന്നവന്റെ നിസ്സഹായത

410

ഞാൻ കുത്തിയ വോട്ടേ, നീയെങ്ങോട്ടാണ് യാത്ര?

നിങ്ങൾ ലിനക്സ് എന്ന് കേട്ടിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു.അതിന്റെ സോഴ്സ് കോഡ് എല്ലാവർക്കും ലഭ്യമാണ്.എന്നിട്ടും അതിന്റെ സെക്യൂരിറ്റി ഭേദിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.പക്ഷെ അതിനർത്ഥം അതിന്റെ സെക്യൂരിറ്റി ഭേദിക്കാൻ കഴിയില്ല എന്നല്ല.അതിന്റെ സ്രഷ്ടാക്കൾക്ക് തീർച്ചയായും അത് കഴിയും.മറ്റാർക്കും കഴിഞ്ഞിട്ടില്ല എങ്കിലും.അത് പോലെ ഒന്നാണ് പ്രീ ഇൻസ്റ്റാൾഡ്സോഫ്റ്റ്‌വെയർ ൽ പ്രവർത്തിക്കുന്ന വോട്ടിംഗ് മെഷീനും.അതിന്റെ സോഫ്റ്റ്‌വെയർ നിർമാതാക്കൾ വിചാരിച്ചാൽ തീർച്ചയായും അത് കഴിയും.ഒരു സാധ്യത പറയാം.

ഞാൻ ഒരു സോഫ്റ്റ്‌വെയർ നിർമിച്ചു കുറെ ആളുകൾക്ക് നൽകുന്നു.ആ സോഫ്ട്‍വെയറിൽ എനിക്ക് മാത്രം ആക്സസ് ചെയ്യാൻ കഴിയുന്ന ലൂപ്പ് ഹോൾസ് ഞാൻ ആദ്യമേ ഉൾക്കൊള്ളിക്കുകയും, ആവശ്യക്കാർക്ക് ആവശ്യാനുസരണം അത് ലഭ്യമാക്കുകയും ചെയ്യുന്നു.നിങ്ങൾ അത് എങ്ങിനെ തിരിച്ചറിയും? ഇത് തന്നെ ആണ് വോട്ടിംഗ് മെഷീന്റെ കാര്യത്തിലും ഉള്ള സാധ്യത.ഇത് വരെ മറ്റാർക്കും ഹാക്ക് ചെയ്യാൻ കഴിഞ്ഞില്ല എന്നത് ഒരു വിശ്വാസ്യത മാനദണ്ഡമല്ല.

സ്വന്തം വോട്ട് ആർക്കാണ് പോകുന്നത് എന്നത് പോലും നിശ്ചയമില്ലാതെ വോട്ട് ചെയ്യേണ്ടി വരുന്നവന്റെ പ്രവൃത്തി/ അവസ്ഥ എത്ര നിസ്സഹായവും അര്ഥശൂന്യവും പരിതാപകാരവും ആണ്.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനു ഈ അവസ്ഥ എത്ര മാത്രം മാനക്കേടാണ്.നമുക്ക് വേണ്ടത് സുതാര്യമായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ ആണ്.അതിനു ബാലറ്റ് പേപ്പർ മാത്രമാണ് ഏക വഴി.വരൂ നമുക്കൊരുമിച്ച് ശബ്ദമുയർത്താം.അധികാരികൾ കേൾക്കും വരേയും.കണ്ണ് തുറക്കും വരേയും.

(കടപ്പാട്)