വിരാട് കൊഹ്ലി ഇന്ത്യക്ക് വേണ്ടി തന്റെ പതിനാറാം വയസിൽ ദേശീയ ടീമിൽ കളിക്കുന്നു.പതിനാറാം വയസിൽ തന്നെ ഇന്ത്യൻ നാഷണൽ ഫുട്ബോൾ ടീമിന് വേണ്ടി ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കുന്നു.ഇന്ത്യക്ക് വേണ്ടി ഗോൾ നേടുന്നു.
ബാംഗ്ലൂർ റോയൽ challengers നു വേണ്ടി IPL കളിക്കുന്നു, ഡൽഹി രഞ്ജി ടീമിലെ അഭിവാജ്യ ഘടകം.ഫുട്ബാളിൽ ISL ൽ ബാംഗ്ലൂർ നു വേണ്ടി കളിക്കുന്നു. ക്രിക്കറ്റും, ഫുട്ബാളും ഉം ഒരുമിച്ചു കൊണ്ടുപോയിക്കൊണ്ടിരിക്കെ ഒരിക്കൽ ISL സെമിയും, IPL ഫൈനലും ഒരുദിവസം വന്നു.പലരും കോഹ്ലി ISL കളിക്കുമെന്നാണ് കരുതിയത്.
എന്നാൽ വരാനിരിക്കുന്ന domestic series പരിഗണിച്ചും, കളിക്കുന്നത് ലീഗിലെ ഫൈനൽ ആയത് കൊണ്ടും കോഹ്ലി ക്രിക്കറ്റ് കളിച്ചു. ക്രിക്കറ്റും ഫുട്ബോളും ഒരുമിച്ചു കൊണ്ടു പോവാൻ പറ്റാതെ ആയപ്പോ കോഹ്ലി പിന്നെ ക്രിക്കറ്റിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇവൻ എന്തു തേങ്ങാ ആണീ പറയുന്നത് എന്നു നിങ്ങൾ കരുതുന്നുണ്ടാകും.ഇതൊക്കെ നടന്നത് ആണെങ്കിൽ എന്തു മാത്രം വാർത്ത പ്രധാന്യം ഉണ്ടാവുമായിരുന്നു അല്ലെ? പത്രങ്ങൾ ഇടക്കിടക്ക് റിപ്പോർട്ട് ചെയ്യുമായിരുന്നു അല്ലേ.
എന്നാൽ അങ്ങനെ ഒക്കെ ആയിട്ടും അധികം ആളുകൾ അറിയാതെ പോകുന്ന അത്ഭുതങ്ങൾ ഈ ലോകത്തുണ്ട്. ഫുട്ബാളും ക്രിക്കറ്റും നാഷണൽ ടീമിന് ഒരു സമയം കളിക്കുകയോ? ഹേയ്,അങ്ങനെ ഉണ്ടാവില്ല. എന്നാൽ അങ്ങനെ സംഭവിച്ചു ശരിക്കും കോഹ്ലി അല്ല എന്ന് മാത്രം!!! അധികം ആരുമറിയാത്ത കോഹ്ലിയോളം വരുന്ന മറ്റൊരു പ്രതിഭ. ഇപ്പോഴും കളിക്കുന്നുണ്ട്!!!
Player of the decade ആയി ICC തെരഞ്ഞെടുത്ത എലിസ് പെറി ആണ് ആ പ്രതിഭാസം!!
ഓസ്ട്രേലിയൻ നാഷണൽ സോക്കർ ടീമിൽ കളിച്ച അവർ ലോകകപ് യോഗ്യത റൗണ്ടിന് കളിച്ചു. ഓസ്ട്രേലിയൻ ഫുട്ബാൾ ലീഗും, ക്രിക്കറ്റ് ലീഗും ഒരു സീസണിൽ നടന്നു കൊണ്ടിരിക്കുമ്പോൾ domestic കളിയിൽ ഫുട്ബോളും ക്രിക്കറ്റും ഒരേ ദിവസം വന്നു. നാഷണൽ ക്രിക്കറ്റ് ഫൈനൽ ലീഗിലേക്ക് ഉള്ള സെലക്ഷൻ കിട്ടിയതിനാൽ അവർ ക്രിക്കറ് ഫൈനൽ കളിക്കാൻ തീരുമാനിച്ചു. വരാനിരിക്കുന്ന മല്സരങ്ങളുടെ warm up മാച്ച് എന്ന നിലയിൽ അതായിരുന്നു നല്ല തീരുമാനം.
ഇവിടെ പറയാൻ കാരണം, T20,ODI, ഫോർമാറ്റിൽ ICC യുടെ Player of the decade ഉം, Female cricketer of the decade ആയും, തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് പെറി. ഇങ്ങനെ ഒരു ബഹുമതി തന്നെ അപൂർവ്വം ആയിരിക്കും. അവർത്തിക്കാൻ സാധ്യത കുറഞ്ഞത് തന്നെ എന്നു വേണമെങ്കിൽ പറയാം.പെറിയുടെ ചില നേട്ടങ്ങൾ;2013 ലെ ക്രിക്കറ്റ് ചാമ്പ്യൻ, T20 ലോകകപ്പിലെ 5 തവണ ചാമ്പ്യൻ, 11 തവണ നേഷനൽ ക്രിക്കറ്റ് ലീഗ് നേടി, 2 തവണ ബിഗ്ബാഷ് സ്വന്തമാക്കി, 2 ഓസ്ട്രേലിയൻ women T20 കപ്പ് എന്നിവ സുപ്രധാന നേട്ടങ്ങൾ ആണ്. ഫുട്ബോളിൽ ഡിഫൻഡർ ആയി കളിച്ചിട്ടു, അതും കുറഞ്ഞ കളികളിൽ നിന്ന് ലോകകപ് യോഗ്യത റൌണ്ട് ഗോൾ അടക്കം മൂന്ന് ഗോളുകൾ!!.ചില്ലറ നേട്ടമല്ല തന്റെ 30 വയസ് കൊണ്ട് നേടിയത്. ഒരു പുരുഷ സ്പോർട്സ് താരമാണ് ഇങ്ങനെ ഒരു നേട്ടം ഉണ്ടാക്കിയത് എങ്കിൽ ഇങ്ങനെ ഒരു പോസ്റ്റ് തന്നെ വേണ്ടി വരില്ലായിരുന്നു . മാധ്യമങ്ങൾ ആയ മാധ്യമങ്ങൾ ഒക്കെ തലക്കെട്ട് തന്നെ ഇതായിരിക്കും.
**