മനുഷ്യരാശിയെ ഏറ്റവും സ്വാധീനിച്ച മനുഷ്യൻ

146

Anurag Tms

Elon Musk – ഇദ്ദേഹത്തെ പലരും അറിയുന്നത് ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ല TESLA യുടെ മേധാവിയായിട്ടാണ് എന്നാല്‍ സൌത്ത് ആഫ്രിക്കയില്‍ ജനിച്ച് അവിടെ നിന്നും കാനഡയിലേക്കും തുടര്‍ന്ന് അമേര്ക്കയിലെക്കും കുടിയേറി പ്രാരബ്ധം നിറഞ്ഞ വിദ്യാര്‍ഥി ആയിരുന്ന കാലത്ത് സഹോദരനുമായി ചേര്‍ന്ന് 1995 ഇല്‍ ഒരു ഓണ്‍ലൈന്‍ ഗൈഡ് കമ്പനി Zip2 എന്ന പേരില്‍ തുടങ്ങി അത് 341 മില്ല്യന് വില്‍ക്കുന്നു, ആ പണം ഉപയോഗിച്ച് http://X.com/ എന്ന ഓണ്‍ലൈന്‍ പേയ്മെന്റ്റ് ഇന്ന് Paypal എന്നറിയപ്പെടുന്ന കമ്പനി തുടങ്ങുന്നു. ഈ സാമ്പത്തിക ഇടപാട് സങ്കേതിക വിദ്യ ലോകത്തിന്‍റെ വിപണ രീതിയെ തന്നെ പിന്നീട് മാറ്റി മറിച്ചു. ആ കമ്പനി 1.5 ബില്ല്യന്‍ ഡോളറിനു വില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസിലുണ്ടായത് ഭൂമിയില്‍ സുസ്ഥിര ഊര്‍ജ ഉത്‌പാദനവും, Image result for tesla owner nameഉപയോഗവും സാധ്യമാക്കുക(sustainable energy production and consumption) മനുഷ്യനെ ഒരു ഗോളാന്തര ജീവിവര്‍ഗ്ഗം (multi-planetary species) ആക്കുക എന്നതുമായിരുന്നു ആ ലക്ഷ്യത്തിനായി അദ്ദേഹം സ്ഥാപിച്ച സ്പേസ് എക്സ്(SPACEX) അതിന്‍റെ സബ്സിഡറി ആയ സ്റ്റാര്‍ ലിങ്ക് (Starlink),ന്യുറോലിങ്ക്(Neuralink )ബോറിംഗ് കമ്പനിയും(The Boring Company), OpenAI എന്ന റിസര്‍ച് ഓര്‍ഗനൈസേഷനും ,അദ്ദേഹം മുന്നോട്ടു വച്ച ഹൈപ്പര്‍ ലൂപ്പ് എന്ന ആശയത്തെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന മറ്റ് നിരവധി കമ്പനികളെ കുറിച്ചും ഈ പറഞ്ഞ എല്ലാ കമ്പനികളും നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റത്തെപറ്റിയും മനസിലാക്കാന്‍ ശ്രമിച്ചാല്‍ മനുഷ്യരാശിയെ ഏറ്റവും അധികം സ്വാധീനിച്ച മനുഷ്യന്‍ എന്ന വിശേഷണം തീര്‍ത്തും അനുയോജ്യമായി തോന്നും.

ടെസ്ല TESLA
സുസ്ഥിര ഊര്‍ജ ഉത്‌പാദനവും,ഉപയോഗവും സാധ്യമാക്കുക(sustainable energy production and consumption) എന്ന ലക്ഷ്യത്തോടെ ഒരു വളരെ ചെറിയ ഇലക്ട്രി കാര്‍ കമ്പനിയില്‍ നിക്ഷേപം നടത്തി അതിനെ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ(In terms of market capitalization അധികം വൈകാതെ ഒന്നമാതുമാകും) കാര്‍ കമ്പനിയാക്കി മാറ്റി.ഇന്ന് ലോകത്തെ മുഴുവന്‍ ഇലക്രിക്ക് വാഹനങ്ങളില്ലേക്ക് മാറാന്‍ നിര്‍ബന്ധിതമാക്കി. സ്വയം നിയന്ത്രിത കാറുകളും, ടെസ്ലയുടെ സോളാര്‍ പാനലുകളും, ബാറ്ററി ഹോം സ്റ്റോരേജും(Power wall), വന്‍ സ്റ്റോരേജ്ജു സംവിധാനമായ ബാറ്ററി സ്റ്റോറെജ്ജും ഇന്ന് ലോകത്തെ ഊര്‍ജ്ജ ഉത്‌പാദന രംഗത്ത് അടിമുടി മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കയാണ്. പെട്രോളിയം ഇന്ധനത്തെ അടിസ്ഥാനമാക്കി കെട്ടിപ്പടുത്ത ലോക സാമ്പത്തിക വ്യവസ്ഥയും, രാഷ്ട്ര്രീയവും ഇന്ന് ഒരു പൊളിച്ചെഴുത്ത് നേരിടുകയാണ്. എണ്ണപ്പണം കൊണ്ട് ജീവിക്കുന്ന അറബു രാജ്യങ്ങള്‍ കൂടുതല്‍ സുസ്ഥിരമായ വികസനത്തിലേക്ക് മാറേണ്ടി വരും,അതിന്‍റെ പ്രതി ഫലനമാണ് സൌദിയിലെ സ്തീകള്‍ക്ക് വണ്ടി ഓടിക്കാനും,ഒറ്റക്ക് പുറത്തു പോവാനും കിട്ടിയ സ്വാതന്ത്രം, എണ്ണക്കു വേണ്ടിയുള്ള യുദ്ധങ്ങള്‍ ഇനി ഉണ്ടാവില്ല. ലോകം കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് മാറും. ഉപഭോഗത്തിന്റെ ഭൂരിപക്ഷ എണ്ണയും ഇറക്കുമതി ചെയ്യുന്ന ചൈന,ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസത്തിനു പുറമേ അന്തരീക്ഷമലിനീകരണം ഇലാതാകുന്നതും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. സുസ്ഥിരമായ എല്ലാ ഊര്‍ജ്ജ സ്രോതസുകളും, ബാറ്ററി സ്റ്റോറെജ്ജ് ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ഗ്രിഡും വഴി ഇന്ത്യക്ക് നമ്മുടെ ഊര്‍ജ്ജാവശ്യങ്ങൾ നിറവേറ്റാം.

സ്പേസ് എക്സ്(SPACEX)

ബഹിരാകാശ പര്യടനം ഏറ്റവും ദുഷ്ക്കരമാക്കിയത് അതിനു വേണ്ടി വരുന്ന അതി ഭീമമായ ചിലവാണ്‌, ഓരോ ബഹിരാകാശ യാത്രക്കും ഓരോ റോക്കറ്റ് ഉപയോഗിക്കേണ്ടി വരുന്നതാണ് അതിനു കാരണം. ഓരോ യാത്രക്കും ശേഷം നമ്മള്‍ വിമാനം ഉപേക്ഷിക്കുകയാണെങ്കില്‍ ഒരു യാത്ര എത്ര ചിലവെറിയതായിരിക്കും!!! അതിനു പരിഹാരമായി സ്പേസ് എക്സ് പുനരുപയോഗിക്കാവുന്ന മുകളിലേക്ക് അയക്കുകയും,തിരച്ചിറക്കാവുകയും ചെയ്യാന്‍പറ്റുന്ന റോക്കറ്റുകള്‍ വികസിപ്പിച്ചെടുത്തു.ഇന്ന് ഏറ്റവും കുറഞ്ഞ ചിലവില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും, ബഹിരാകാശയാത്ര നടത്താനും കഴിയുന്ന കമ്പനിയായി സ്പേസ് എക്സ് മാറി (കുറഞ്ഞ ചിലവില്‍ ഉപഗ്രഹങ്ങള്‍ വിട്ടു വരുമാനം നേടിയ ISRO ക്ക് പണി കിട്ടി എന്നത് വേറെ കാര്യം). ഒരു രാജ്യത്ത് നിന്നും ബഹിരാകാശത്തേക്ക് തൊടുത്തു വിട്ട് ലോകത്തെ ഏതൊരു ഭാഗത്തും തിരിച്ചിറക്കി ഭൂഖണ്ടാന്തര യാത്രകള്‍ വെറും മിനിട്ടുകള്‍ക്കകം നടത്താന്‍ കഴിയുന്ന പദ്ധതിക്കും ഇവര്‍ തുടക്കമിട്ടു.(London to New York rocket flights in 29 minutes). 2024 ലോടെ ചൊവ്വയിലേക്ക് ആളെ അയക്കാനും ഭൂമിക്കപ്പുറം മാനവരാശിയെ വളര്‍ത്താനും ലക്‌ഷ്യം വെക്കുന്നു. ഈ കമ്പനിയുടെ സബ്സിടറി ആയ സ്റ്റാര്‍ ലിങ്ക്(STARLINK) 20000 ഇല്‍ പരം കുഞ്ഞു ഉപഗ്രഹങ്ങള്‍ അയച്ച് ലോകം മുഴുവന്‍ ഇടതടവില്ലാതെ അതിവേഗ ഇന്റര്‍നെറ്റ്‌ എത്തിക്കാന്‍ പ്രവര്‍ത്തനം തുടങ്ങി, വിമാനത്തിലും,കപ്പലിലും,സഹാറ മരുഭൂമിയിലും, എവറസ്റ്റ് കൊടുമുടിയിലും മുതല്‍ ലോകത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും അതി വേഗ ഇന്റര്‍നെറ്റ് ലഭ്യമായാലുള്ള മാറ്റം നമ്മള്‍ക്ക് സങ്കല്പ്പിക്കാവുന്നതിനും അപ്പുറത്തായിരിക്കും. സിലിക്കന്‍ വാലിയിലെ ഒരു ടെക്നോളജി വിദഗ്ധനു ലഭ്യമായ അടിസ്ഥാന സൗകര്യം ഏതൊരു ദരിധ്രരാജ്യത്തെ പൌരനും ലഭ്യമാക്കാന്‍ ആയാല്‍ മാനവരാശി ഒരു പുതിയ യുഗത്തിലായിരിക്കും കാലെടുത്തു വെക്കുന്നത്.

ന്യുറോലിങ്ക്(Neuralink)

ഒരു വലിയ ശസ്ത്രക്രിയയും ചെയ്യാതെ വളരെ ലളിതാമായ പ്രക്രിയയിലൂടെ മനുഷ്യന്‍റെ തയോട്ടിയില്‍ അതിനൂതനമായ ഒരു ചിപ്പ് ഘടിപ്പിക്കുകയും അതുവഴി , മനുഷ്യന്‍റെ അതി സങ്കീര്‍ണ്ണമായ തലച്ചോറിനെ നമ്മുടെ അവിസ്യങ്ങള്‍ക്ക് അനുസരിച്ച് വികസിപ്പ്പിക്കാനും ഓര്മ ശക്തി എത്ര മടങ്ങ്‌ വേണമെങ്കിലും വര്‍ദ്ധിപ്പിച്ചും, വിവരങ്ങള്‍ അതിവേഗം വിശകലനം ചെയ്യുന്ന കഴിവ് ഉയര്‍ത്തിയും സൂപ്പര്‍ മനുഷ്യനെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഈ കമ്പനി അതിന്‍റെ ആദ്യ കടമ്പകള്‍ അവര്‍ വിജയകരമായി കടന്നു. അത് ഉയര്‍ത്തിയെക്കാവുന്ന ധാര്‍മിക ചോദ്യങ്ങള്‍ ഒരു പാടായിരിക്കും.
ബോറിംഗ് കമ്പനിയും(The Boring Company)
ജനനിബിഡമായ നഗരങ്ങള്‍ ഇന്ന് നേരിടുന്ന ഏറ്റവുംവലിയ പ്രശ്നങ്ങളില്‍ ഒന്നാണ് ഗതാഗത കുരുക്ക്.കുറഞ്ഞ സ്ഥലത്ത് ഉയരമുള്ള കെട്ടിടങ്ങള്‍ പണിത് ഒരുപ്പാട്‌ പേര്‍ക്ക് ഉപയോഗിക്കാവുന്നതു പോലെ ഒരു പാട് നിലകളില്‍ ഭൂമിക്കടിയിലൂടെ വളരെ ചെലവ് കുറഞ്ഞും,അതി വേഗത്തിലും ടണലുകള്‍ ഉണ്ടാകുവാന്‍ ഈ കമ്പനി സങ്കേതിക വിദ്യ വികസിക്കിച്ചു കൊണ്ടിരിക്കുന്നു. ഇത് നമ്മുടെ നഗരങ്ങളെ ഗതാഗത കുറുക്കില്ലാത്ത ജനവാസ യോഗ്യമായ ഇടമാക്കി മാറ്റും.ആദ്യ പ്രൊജക്റ്റ്‌ ലാസ് വെഗാസില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി.

ഹൈപ്പര്‍ലൂപ്പ്(Hyperloop)

വിമാനത്തെക്കാള്‍ വേഗത്തില്‍ ഭൂമിയിലൂടെ സഞ്ചരിക്കാനും,ചരക്കുകള്‍ എത്തിക്കാനും കഴിയുന്ന ഗതാഗത സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ്. മര്‍ദം വളരെ കുറഞ്ഞ ടുബ്‌ലൂടെ വളരെ കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് അതിദൂര യാത്രകള്‍ വളരെ വേഗത്തില്‍ നടത്താന്‍ കഴിയും. ഊര്‍ജ്ജ ഉപയോഗക്കുറവു,കുറഞ്ഞ സമയത്തിനുള്ളിലും, ടണല്‍ വഴിയായതിനാല്‍ കാലാവസ്ഥാ പ്രതികൂലവസ്ഥ ബാധിക്കതെയും സഞ്ചരിക്കാര്‍ കഴിയുമ്പോള്‍ വളരെ കുറഞ്ഞ ചിലവില്‍ ഒരു ഭൂഖണ്ഡത്തിന്‍റെ ഒരറ്റത്തുനിന്നും മറ്റൊരറ്റത്ത് എത്താനായാല്‍ എവിടെ ജോലി ചെയ്യാനും,എവിടെ താമസികാനും കഴിയുന്ന അവസ്ഥ ആയിരക്കും സംജാതമാവുക . ജോലി ചെയുന്ന നഗരത്തില്‍ വരുമാനത്തിന്‍റെ വലിയൊരു പങ്കും കൊടുത്ത് ഉയര്‍ന്ന ചിലവില്‍ താമസിക്കേണ്ടി സൗകര്യം വേണ്ടി വരില്ല.

OpenAI

വീഡിയോ ഗയിം മുതല്‍ രോഗനിര്‍ണ്ണയത്തിലും,ചികിത്സയിലും തുടങ്ങി നമ്മുടെ ജീവിതത്തിന്‍റെ സമസ്ഥ മേഖലകളിലും നിര്‍മ്മിതബുദ്ധി വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു കൊണ്ടിരിക്കുകയാണ്. ഈ സങ്കേതിക വിദ്യ മനുഷ്യന്‍റെ ജീവന് ഭീഷണിയായി വളരാതിരികാനും,അതിന്‍റെ ദുരുപയോഗ൦ തയുന്നതിനും വേണ്ടി രൂപീകരിച്ച ഒരു റിസര്‍ച് ഓര്‍ഗനൈസേഷന്‍ ആണ് ഓപ്പന്‍ എ ഐ. കേവല പണ സമ്പാദനത്തിനു പകരം മനുഷ്യ നന്മ ലക്‌ഷ്യം വച്ച് രൂപം നല്‍കിയ ഈ കമ്പനികള്‍ എല്ലാം ചേര്‍ന്ന് ഇലോന്‍ മാസ്കിനെ വരുന്ന അഞ്ചോ,ആറോ വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ആദ്യത്തെ ട്രില്ല്യണയറാക്കി മാറ്റും (First trillionaire). ഈ മൂലധനം കൂടുതFirst trillionaireല്‍ മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാന്‍ അദ്ദേഹം ഉപയോഗിച്ചേക്കാം.
സാങ്കേതിക രംഗത്തെ ഈ മാറ്റങ്ങള്‍ ഒന്നും ക്രമേണ ഉണ്ടാനുന്നതായിരിക്കില്ല മറിച്ച് അതി ചടുലവും വിസ്ഫോടനാതമകവുമായിരിക്കും.(The history of technology shows that technological change is exponential)