എലോൺ മസ്‌ക് എങ്ങനെയാണ് ലോകത്തിലെ ഏറ്റവും ധനികനായത് ?
അറിവ് തേടുന്ന പാവം പ്രവാസി
ദക്ഷിണാഫ്രിക്കൻ വംശജനായ അമേരിക്കൻ സംരംഭകനും , ബിസിനസുകാരനുമാണ് എലോൺ മസ്‌ക്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യത്തെ വാണിജ്യ വാഹനം അയയ്‌ക്കുന്ന ഒരു റോക്കറ്റ് സ്‌പേസ് എക്‌സ് വിക്ഷേപിച്ചു 2012 മെയ് മാസത്തിൽ മസ്‌ക് വാർത്തകളിൽ ഇടം പിടിച്ചു. 2016 ൽ സോളാർസിറ്റി വാങ്ങുന്നതിലൂടെ അദ്ദേഹം തന്റെ പോർട്ട്ഫോളിയൊയെ ശക്തിപ്പെടുത്തി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിന്റെ ആദ്യ നാളുകളിൽ ഒരു ഉപദേശകന്റെ പങ്ക് ഏറ്റെടുത്ത് വ്യവസായ പ്രമുഖനെന്ന നിലപാട് ഉറപ്പിച്ചു.
2021 ജനുവരിയിൽ ആണ് മസ്ക് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായ ജെഫ് ബെസോസിനെ മറികടക്കുന്നത് .1971, ജൂൺ 28 ന് എലോൺ മാസ്ക് ദക്ഷിണാഫ്രിക്കയിൽ ആണ് ജനിക്കുന്നത് . അച്ഛൻ സൗത്ത് ആഫ്രിക്കൻ, അമ്മ കാനഡിയൻ.കുട്ടിക്കാലത്ത് ഒരുപാട് പുസ്തകങ്ങൾ വായിക്കുവാൻ ഇഷ്ടപ്പെട്ട ഒരു അന്തർ മുഖൻ ആയിരുന്ന കുട്ടി ആയിരുന്നു.10 മത്തെ വയസ്സിൽ മാതാപിതാക്കൾ വിവാഹ മോചനം നേടുന്നു.വലിയ ദുഃഖത്തിന്റ നാളുകൾ. പിന്നീട്,കമ്പ്യൂട്ടർ കോഡിംഗ് ൽ വലിയ താല്പര്യം കാണിക്കുന്നു.ബ്ലാസ്റ്റാർ എന്ന പേരിൽ അദ്ദേഹം സ്വന്തമായി ഒരു വീഡിയോ ഗെയിം ഉണ്ടാക്കുന്നു. അത് ഹിറ്റ് ആകുന്നു.ക്വീൻസ് യൂണിവേഴ്സിറ്റിയിൽ ചേരാനും , ദക്ഷിണാഫ്രിക്കൻ മിലിട്ടറിയിൽ നിർബന്ധിത സേവനം ഒഴിവാക്കാനും 1989-ൽ 17-ാം വയസ്സിൽ മസ്ക് കാനഡയിലേക്ക് പോകുന്നു . ആ വഴിയിലൂടെ അമേരിക്കൻ പൗരത്വം നേടുന്നത് എളുപ്പമാണെന്ന് അദ്ദേഹം കരുതിയതിനാൽ മസ്ക് ആ വർഷം കനേഡിയൻ പൗരത്വം നേടുന്നു.പിന്നീട് 1992 ൽ പെൻസിൽവാനിയ സർവകലാശാലയിൽ ബിസിനസ്സും , ഭൗതികശാസ്ത്രവും പഠിക്കാൻ മസ്ക് കാനഡ വിടുന്നു . സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഭൗതികശാസ്ത്രത്തിൽ രണ്ടാം ബിരുദം നേടുന്നു.
തുടർന്ന് 1995 ൽ സഹോദരൻ കിമ്പാലിനൊപ്പം അമേരിക്കയിൽ ആദ്യത്തെ കമ്പനി സിപ്പ് 2 സ്ഥാപിക്കുന്നു .ഇതിന്റെ വിജയത്തെ തുടർന്ന്, ഇത് 307 മില്യൺ ഡോളറിന് കോംപാക് ഏറ്റെടുക്കുന്നു.1999 ൽ, ഒരു ഓൺലൈൻ ധനകാര്യ സേവനവും , ഇ-മെയിൽ പേയ്‌മെന്റ് കമ്പനിയുമായ X. Com. എന്ന കമ്പനി സ്ഥാപിക്കുന്നു .അത് Pay pal എന്ന മണി ട്രാൻസ്ഫർ സേവനം നൽകുന്നത് ആയിരുന്നു.പിന്നീട്, 1.5 ബില്യൺ ഡോളറിന് Pay Pal വിൽക്കുന്നു . വ്യക്തിപരമായി അതിന്റെ വിൽപ്പനയിൽ നിന്ന് 165 മില്യൺ ഡോളർ ലഭിക്കുന്നു.
165 മില്യൺ ഡോളർ ഉപയോഗിച്ച് Space x എന്ന പേരിൽ മറ്റൊരു പുതിയ കമ്പനി ആരംഭിക്കുന്നു . മറ്റ് ഗ്രഹങ്ങളിൽ ജീവിക്കാൻ ആളുകളെ സഹായിക്കുകയെന്നതാണ് ഈ ദീർഘകാല പദ്ധതി.2004 ൽ ടെസ്ല എന്ന ഇലക്ട്രിക് കാർ കമ്പനി സ്ഥാപിക്കുന്നു. തുടർന്നുള്ള 16 വർഷങ്ങൾകൊണ്ട്, ലോകത്തിലെ ഏറ്റവും മൂല്യവത്തായ കാർ നിർമ്മാതാവായി മാറുന്നു .ഇലക്ട്രിക് വാഹനങ്ങളുടെ ഭാവിയെക്കുറിച്ച് നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം തോന്നിയതിനാൽ,ഓഹരി വില കുതിച്ചുയരുന്നു .
ഇന്ന് ഇതിന്റെ മൂല്യം ഏകദേശം 700 ബില്യൺ ഡോളർ.ടെസ്‌ലയുടെ 20% ഓഹരികൾ സ്വന്തമാക്കിയിട്ടുള്ള മസ്‌ക് 2020 ന്റെ തുടക്കത്തിൽ ലോകത്തിലെ 35-ാമത്തെ ധനികനായിരുന്നു.ടെസ്‌ലയുടെ ഓഹരി വില കഴിഞ്ഞ വർഷത്തേക്കാൾ ഒൻപത് മടങ്ങ് വർദ്ധിച്ചു.2021 ജനുവരിയിലെ കണക്കു പ്രകാരം 188.5 ബില്യൺ ഡോളറിലധികം ആസ്തിയുള്ള എലോൺ മസ്‌ക് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറി.ലോകത്തിന് ആവശ്യം ഉള്ളത് മുൻകൂട്ടി കാണുകയും , തന്റെ കഴിവുകളെ അതിനായി രൂപപ്പെടുത്തുകയും ,ഭ്രാന്തൻ ആശയം ആണെന്ന് ഒരിക്കൽ പറഞ്ഞ ലോകത്തെ, മുഴുവൻ, അതിനെ പിന്തുടരുവാൻ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം വിജയം നേടിയത്.
2021,ജനുവരി എട്ടിന് ടെസ്‌ല ഇന്ത്യ ബെംഗളൂരുവിൽ ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്റ് എനർജി എന്ന പേരിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.കൂടാതെ രാജ്യത്തുടനീളം അഞ്ച് സംസ്ഥാനങ്ങളിൽ ടെസ്‌ല കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി ടെസ്‌ല സിഇഒ എലോൺ മസ്‌ക് സ്ഥിരീകരിച്ചു.